ഒപ്പത്തിനൊപ്പം; മമ്മൂക്ക നേടിയതിപ്പോൾ ലാലേട്ടനും സ്വന്തം

Written By:

ആഡംബരവാഹനങ്ങൾ ഇല്ലാത്ത താരങ്ങൾ വളരെ ചുരുക്കമാണ് മലയാളസിനിമാ രംഗത്ത്. താരപദവി അലങ്കരിക്കാൻ ഒരു ആഡംബരക്കാറെങ്കിലും ഇല്ലാതിരുക്കുന്നത് ഒരു കുറവാണെന്ന് കരുതുന്നവരാണ് മിക്കപേരും. നിരവധി മുൻനിരതാരങ്ങൾ ഇതിനകം തന്നെ ഓരോ ആഡംബരകാറുകൾ സ്വന്തമാക്കി വാർത്തകളിൽ ഇടംതേടിയിരുന്നു.

ഇപ്പോൾ പുതുതായി സൂപ്പർതാരം മോഹൻലാലാണ് ലാന്റ് ക്രൂസർ സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമാ താരങ്ങളുടെ ഇഷ്ടവാഹനമാണ് ലാന്റ് ക്രൂസർ എന്നുവേണം പറയാൻ കാരണം മമ്മൂക്കയും ജയറാമുമെല്ലാം ഈ എസ്‌യുവിയുടെ കടുത്ത ആരാധകരുമാണ്.

മെഴ്സിഡസ് ബെൻസിന്റെ എസ്‌യുവി ജിഎൽ 350 വാങ്ങിയിട്ട് കൂറച്ച്നാളുകളെ ആയിട്ടുള്ളൂ. അതിനുതൊട്ടുപിന്നാലെയാണ് ലാന്റ് ക്രൂസറും സ്വന്തമാക്കിയിരിക്കുന്നത്.

പുതുതായി സ്വന്തമാക്കിയ ഈ വാഹനങ്ങൾ കൂടാതെ ബെൻസ് എസ് ക്ലാസ്, ടോയോട്ട പജീറോ എന്നിങ്ങനെ പോകുന്നു താരം സ്വന്തമാക്കിയ കാറുകളുടെ നിര.

ലാലേട്ടന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് ഈ പുത്തൻ വാഹനത്തിന്റെ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്.

ജാപ്പനീസ് നിർമാതാവായ ടൊയോട്ടയുടെ ആഡംബര എസ്‌യുവിയാണ് ലാന്റ് ക്രൂസർ. കരുത്തും അതിനൊപ്പം ആഡംബരതയും നിറ‍ഞ്ഞവാഹനമാണിത്.

3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 4461 സിസി വി8 എൻജിനാണ് ലാന്റ് ക്രൂസറിന് കരുത്തേകുന്നത്.

ഏഴുപേർക്ക് സുഖമായി ഇരിക്കാൻ തരത്തിൽ വിശാലതയേറിയ അകത്തളമാണ് ഈ എസ്‌യുവിക്കുള്ളത്.

കൊച്ചി എക്സ്ഷോറൂം 1.36 കോടി രൂപയ്ക്കാണ് ലാലേട്ടനിപ്പോൾ ഈ ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
mohanlal-s-new-land-cruiser
Please Wait while comments are loading...

Latest Photos