അഴിമതി ഒരു 'കര'യെ ശവപ്പറമ്പാക്കിയ കഥ

നോവാദിബൂ എന്ന തുറമുഖ പട്ടണത്തില്‍ അഴിമതി വിതച്ച നാശം

By Super Admin

ലോകത്തില്‍ അടിമത്തം ഇന്നും നിലനില്‍ക്കുന്ന ഏക രാജ്യം എന്ന പേരിലാണ് മൗരിറ്റാനിയ നമുക്കിടയില്‍ അറിയപ്പെടുന്നത്. ഇന്നും ജനസംഖ്യയുടെ നാല് ശതമാനത്തോളം വരുന്ന ജനങ്ങള്‍ കടുത്ത അടിമ സമ്പ്രദായത്തിന്‍ കീഴില്‍ ജീവിക്കുന്നു. ഇത്തരമൊരു പ്രാകൃതസമൂഹത്തില്‍ അഴിമതി എത്ര ഭീകരമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?

മൗരിറ്റാനിയയിലെ പ്രശസ്തമായ നോവാദിബൂ എന്ന തുറമുഖ പട്ടണത്തില്‍ ഈ രാജ്യത്തെ കാന്‍സര്‍ പോലെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ അഴിമതിയുടെ സാക്ഷ്യങ്ങള്‍ കാണാവുന്നതാണ്. തീരത്തിലുടനീളം തുരുമ്പുപിടിച്ച് കിടക്കുന്ന കപ്പലുകളും ഉരുക്കളുമാണിത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവയാണ് ഇവയെല്ലാം. ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന കപ്പലുകള്‍ക്ക് നോവാദിപു തീരങ്ങള്‍ വിശ്രമസ്ഥലമായി മാറപ്പെടുന്നതിന്റെ കഥയാണ് താഴെ.

ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ പ്രേതനഗരം

നോവാദിപൂ എന്ന പേരിനോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ സെമിത്തേരി നിലകൊള്ളുന്ന സ്ഥലം എന്ന രീതിയിലാണ് ആദ്യത്തെ സെര്‍ച്ച് റിസള്‍ട്ടുകള്‍ തന്നെ വരിക.

ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ പ്രേതനഗരം

ഒരു ലക്ഷത്തോളം പേര്‍ മാത്രമാണ് ഈ നഗരത്തിലെ താമസക്കാര്‍. രാജ്യത്തിലെ രണ്ടാമത്തെ വലിയ ജനവാസകേന്ദ്രമാണിത്. മൊരിറ്റാനിയയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണിത്.

ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ പ്രേതനഗരം

നോവാദിപൂവിന്റെ ഹാര്‍ബറില്‍ കപ്പലുകള്‍ക്ക് വിശ്രമസ്ഥലമൊരുക്കാന്‍ ഉദ്യോഗസ്ഥരാണ് കൂട്ടു നില്‍ക്കുന്നത്. കപ്പലുടമകള്‍ക്ക് ഇവ ഉപേക്ഷിക്കാന്‍ മറ്റൊരിടം കിട്ടാനില്ല. വലിയതോതിലുള്ള കച്ചവടവും മറ്റും നടക്കാത്ത ഹാര്‍ബറില്‍ കുറച്ച് കപ്പലുകള്‍ കൂട്ടിയിട്ടതുകൊണ്ട് വലിയ നഷ്ടമൊന്നും വരാനില്ലെന്ന് ഉദ്യോഗസ്ഥര്‍ വിചാരിക്കുന്നു.

ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ പ്രേതനഗരം

വന്‍തുക കൈപ്പറ്റിയാണ് ഈ കപ്പലുകളെ നോവാദിപൂവില്‍ വിട്ടുപോകാന്‍ അനുവദിക്കുന്നത്. ഏതാണ്ട് മുന്നൂറ് കപ്പലുകള്‍ ഈ തീരത്ത് തുരുമ്പു ബാധിച്ചു കിടപ്പുണ്ട്.

ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ പ്രേതനഗരം

പണം കിട്ടിയാല്‍ എന്തും ചെയ്യുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് ഈ തീരനഗരത്തെ കപ്പലുകളുടെ ശവപ്പറമ്പാക്കി മാറ്റിയത്. വലിയ തോതിലുള്ള പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നറിഞ്ഞിട്ടും കപ്പലുകളെ ഉപേക്ഷിക്കാന്‍ തങ്ങളുടെ തീരം വിട്ടുകൊടുക്കുകയായിരുന്നു അവര്‍.

ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ പ്രേതനഗരം

ഈ കപ്പല്‍ക്കഥ തുടങ്ങുന്നത് ഇന്നോ ഇന്നലെയോ അല്ല. 1920ലാണ് ആദ്യമായി ഈ തീരത്ത് ഒരു കപ്പല്‍ ഉപേക്ഷിക്കപ്പെടുന്നത്. ഫ്രഞ്ച് നേവിയുടെ ഒരു ക്രൂയിസര്‍ കപ്പലായിരുന്നു അത്.

ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ പ്രേതനഗരം

കാര്യമായ ബിസിനസ്സൊന്നും നടക്കാതെ ഈ തീരനഗരം പ്രയാസങ്ങളില്‍ പെട്ടുപോയ ചില കാലങ്ങളുണ്ടായിരുന്നു. അന്ന് അഴിമതി അതിന്റെ കൊടുമുടിയിലെത്തി. ഇക്കാലത്താണ് ഏറ്റവുമധികം കപ്പലുകള്‍ ഇവിടെ ഉപേക്ഷിക്കപ്പെടുന്നത്. 80കളിലായിരുന്നു ഇത്.

ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ പ്രേതനഗരം

ഇതു മാത്രമല്ല ഉപേക്ഷിക്കപ്പെടുന്ന കപ്പലുകളുടെ എണ്ണം കൂടാനുള്ള കാരണം. എന്നെങ്കിലും പച്ചപിടിക്കുമെന്ന വിശ്വാസത്തോടെ മൗരിറ്റന്‍ ബിസിനസ്സുകാര്‍ പഴയ കപ്പലുകള്‍ വാങ്ങുക്കൂട്ടുന്നതും പ്രശ്‌നമാണ്. ഇത്തരം കപ്പലുകള്‍ക്ക് മറ്റു കപ്പലുകളുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുന്നത് സ്വാഭാവികം. മെയിന്റനന്‍സ് ചെലവും മറ്റും താങ്ങാന്‍ കഴിയാതെ ഈ കപ്പലുകള്‍ തീരത്തുപേക്ഷിക്കാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരാകുന്നു.

ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ പ്രേതനഗരം

ഇപ്പോഴും പുറത്തുനിന്ന് കപ്പലുകളെത്തിച്ചേരുന്നുണ്ട് ഈ തീരത്തേക്ക്. ഈ കപ്പലുകള്‍ പരിസ്ഥിതിക്ക് വരുത്തുന്ന നാശം വലുതാണ്. ഇവയെല്ലാം വെട്ടിപ്പൊളിച്ച് പുനസ്സംസ്‌കരണത്തിനെത്തിക്കുക എന്നത് അത്രകണ്ട് പ്രായോഗികമല്ല.

ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ പ്രേതനഗരം

താരപ്രദേശത്തെ ചെറുകിട മീന്‍പിടിത്തക്കാര്‍ക്ക് ഉപേക്ഷിക്കപ്പെട്ട ഈ കപ്പലുകള്‍ ഒരനുഗ്രഹമാണ്. ഈ കപ്പലുകള്‍ക്കുള്ളില്‍ മീനുകള്‍ കൂട്ടമായി വസിക്കുന്നുണ്ട്. ഇതിനകത്ത് ഇവ പെറ്റുപെരുകകയും ചെയ്യുന്നു.

കൂടുതല്‍

കൂടുതല്‍

ലോകത്തിലെ ഏറ്റവും വിചിത്രമായ നിയമങ്ങള്‍

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം' വെളിപ്പെട്ടപ്പോള്‍

ടാറ്റ സഫാരിയുടെ ഡിസൈന്‍ ടാറ്റ കോപ്പിയടിച്ചത് എവിടെ നിന്ന്?

ചിരിപ്പിക്കാനായി കുറെ ജന്മങ്ങള്‍...!!

Image Sources:
www.panoramio.com

crazytopics.blogspot.in

Most Read Articles

Malayalam
English summary
Largest Ship Graveyard in the World.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X