ഇനി മെയ്ഡ് ഇന്‍ ഇന്ത്യ F-16 ഫൈറ്റര്‍ പ്ലെയിനുകള്‍; അമേരിക്കന്‍ കമ്പനിയുമായി ടാറ്റ കരാര്‍ ഒപ്പിട്ടു

Written By:

മെയ്ഡ് ഇന്‍ ഇന്ത്യ F-16 ഫൈറ്റര്‍ പ്ലെയിനുകള്‍ യാഥാര്‍ത്ഥ്യമാകുന്നു. F-16 ഫൈറ്റര്‍ പ്ലെയിനുകളുടെ ഉത്പാദനത്തില്‍ പ്രശസ്തി നേടിയ അമേരിക്കന്‍ പ്രതിരോധ കമ്പനി, ലോക്ക്ഹീഡുമായി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് കരാര്‍ ഒപ്പിട്ടു.

ടാറ്റയുടെ നേതൃത്വത്തില്‍ പ്രതിരോധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ധാരണയില്‍ എത്തിയിരിക്കുന്നത്.

നിലവില്‍ 100 പരം ഫൈറ്റര്‍ ജെറ്റുകളുടെ ആവശ്യകത ഇന്ത്യയ്ക്കുണ്ട്. ഇന്ത്യന്‍ പ്രതിരോധ നിരയില്‍ പഴയ സോവിയറ്റ് ജെറ്റ് പ്ലെയിനുകളാണ് ഇപ്പോള്‍ സാന്നിധ്യമറിയിക്കുന്നത്. 

ആഭ്യന്തര നിര്‍മ്മാതാക്കളുടെ സഹായത്താല്‍ ഇന്ത്യയില്‍ ഫൈറ്റര്‍ പ്ലെയിനുകള്‍ നിര്‍മ്മിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ധാരണ. 

ഇത് വലിയ തോതില്‍ ഇറക്കുമതി ചെലവും കുറയ്ക്കും.

F-16 നിരയിലെ ഏറ്റവും പുതിയ ബ്ലോക് 70 പ്ലെയിനുകളെയാണ് ഇരു നിര്‍മ്മാതാക്കളും സംയുക്തമായി നിര്‍മ്മിക്കുക. 

പുതിയ കരാര്‍ ഇന്ത്യയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഫൈറ്റര്‍ പ്ലെയിന്‍ വിതരണത്തില്‍ ഇന്ത്യന്‍ വ്യവസായം മുന്നേറ്റം നടത്തുമെന്നും സംയുക്ത പ്രസ്താവനയിലൂടെ ഇരുകമ്പനികളും അറിയിച്ചു.

സ്വീഡിഷ് നിര്‍മ്മാതാക്കളായ സാബ്, ഗ്രിപെന്‍ ഫൈറ്റര്‍ പ്ലെയിനുകളെ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം, ആഭ്യന്തര പങ്കാളി ആരെന്നതില്‍ സാബ് വ്യക്തത നല്‍കിയിട്ടില്ല.

F-16 ഫൈറ്റര്‍ നിരയ്ക്ക് സമാനമായ ആധുനിക ഫൈറ്റര്‍ പ്ലെയിനുകളാണ് ഗ്രിപെന്‍.

രാജ്യാന്തര തലത്തില്‍ ലോക്ക്ഹീഡ് F-16 നുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. നിലവില്‍ 3200 ഓളം F-16 പ്ലെയിനുകള്‍ 26 രാജ്യങ്ങളിലായി പ്രതിരോധം ഒരുക്കുന്നു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
F-16 Fighter Planes To Be Made In India; Tata Signs Pact With Lockheed. Read in Malayalam.
Please Wait while comments are loading...

Latest Photos