റോള്‍സ് റോയ്‌സിന്റെ മാനം കെടുത്തിയ ഇന്ത്യന്‍ രാജാക്കന്‍മാര്‍

റോള്‍സ് റോയ്‌സിന്റെ പാരമ്പര്യത്തെ പരിഹസിച്ച് വൈരാഗ്യം തീര്‍ത്ത നാടാണ് നമ്മുടേത്.

By Super Admin

ആഢംബരം എന്ന വാക്കിനെ പൂര്‍ണ തോതില്‍ അന്വര്‍ത്ഥമാക്കുന്നത് റോള്‍സ് റോയ്‌സാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. പ്രൗഢ ഗംഭീരമായ പാരമ്പര്യത്തിന്റെയും മികവിന്റെയും പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകളായി ആഢംബരം എന്ന വാക്കിനെ തങ്ങളുടെ കുത്തകയായി നിലനിര്‍ത്താന്‍ റോള്‍സ് റോയ്‌സിന് സാധിച്ചു.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

റോള്‍സ് റോയ്‌സ് നിരയില്‍ നിന്നും ഒരു കാറെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത ശതകോടീശ്വരന്‍മാര്‍ രാജ്യത്തെന്നല്ല, ആഗോള തലത്തില്‍ ഉണ്ടാകില്ല. സാധാരണക്കാര്‍ക്ക് കൈയ്യെത്താവുന്നതിലും മേലെയാണ് റോള്‍സ് റോയ്‌സ്.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

എന്നാല്‍ സാധാരണക്കാര്‍ക്ക് ഇടയില്‍ നിന്നുമാണ് റോള്‍സ് റോയ്‌സിന് ഏറെ ആരാധകരുള്ളതും.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

എന്നാല്‍ ഇതേ റോള്‍സ് റോയ്‌സിന്റെ പാരമ്പര്യത്തെ പരിഹസിച്ച് വൈരാഗ്യം തീര്‍ത്ത നാടാണ് നമ്മുടേത്.

ഇന്ത്യൻ രാജാക്കൻമാരുടെ ആഡംബര ഭ്രാന്തുകൾ

റോള്‍സ് റോയ്‌സിനെ നാണം കെടുത്തിയ സംഭവത്തില്‍ നായക വേഷം അണിഞ്ഞത്, രാജസ്ഥാനിലെ ആള്‍വാര്‍ മഹാരാജാവായ ജയ്‌സിംഗാണ്.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ ജയ്‌സിംഗ് മഹാരാജാവ് നേരിട്ട ദുരനുഭവത്തിന്റെ പകരം വീട്ടലില്‍ അലിഞ്ഞിലാതായത് ഇതേ റോള്‍സ് റോയ്‌സാണ്. അക്കാലത്തും ഏറെ പേരുകേട്ട വാഹന നിര്‍മ്മാതാക്കളാണ് റോള്‍സ് റോയ്‌സ്.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

റോള്‍സ് റോയ്‌സ് സന്ദര്‍ശിച്ച ജയ്‌സിംഗ് മഹാരാജാവിനെ ഷോറൂം ജീവനക്കാരന്‍ പരിഹസിച്ചതാണ് റോള്‍സ് റോയ്‌സിന്റെ ചരിത്രത്തിലെ കറുത്ത അധ്യായത്തിന് വഴി തെളിച്ചത്.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

പരിഹാസമേറ്റ മഹാരാജാവ്, ഉടന്‍ തന്നെ ധനകാര്യമന്ത്രിയുമായി ചേര്‍ന്ന് ആലോചിച്ച് ഷോറൂമിലെ മൊത്തം കാറുകളെയും വിലയ്‌ക്കെടുത്തു.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

എന്നാല്‍ മഹാരാജാവിന്റെ കോപം അവിടം കൊണ്ടൊന്നും തീര്‍ന്നില്ല. സ്വന്തം നാടായ ആള്‍വാറില്‍ പത്ത് റോള്‍സ് റോയ്‌സ് കാറുകളെ എത്തിച്ച ജയ്‌സിംഗ് മഹാരാജാവ് സ്വീകരിച്ച അടുത്ത നടപടിയില്‍ റോള്‍സ് റോയ്‌സ് അലിഞ്ഞില്ലാതാവുകയായിരുന്നു.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

പൊന്നും വില കൊടുത്തു നേടിയ പത്ത് റോള്‍സ് റോയ്‌സ് കാറുകളെയും ജയ്‌സിംഗ് മഹാരാജാവ് നാട്ടിലെ മാലിന്യം കടത്താനുള്ള വാഹനങ്ങളായി ഉപയോഗിച്ചു.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

ഇത് എക്കാലത്തും റോള്‍സ് റോയ്‌സിന്റെ ചരിത്രത്തിലെ കറത്ത അധ്യായമായി രേഖപ്പെടുത്തിയ സംഭവമാണ്.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

റോള്‍സ് റോയ്‌സിനെ നാണം കെടുത്തിയ രണ്ടാമത്തെ രാജാവാണ് ഭരത്പൂര്‍ മഹാരാജാവ്. ഇവിടെയും ഇന്ത്യന്‍ രാജാവിന്റെ വൈരാഗ്യത്തില്‍ റോള്‍സ് റോയ്‌സിന് മാനം നഷ്ടപ്പെടുകയായിരുന്നു.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

വലിയ വാഹന കമ്പക്കാരനായ ഭരത്പൂര്‍ മഹാരാജാവ് ഒരിക്കല്‍ മൂന്ന് റോള്‍സ് റോയ്‌സ് കാറുകള്‍ സ്വന്തമാക്കി.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

എന്നാല്‍ വാങ്ങിയ റോള്‍സ് റോയ്‌സുകളില്‍ ഒന്നിന് തകരാര്‍ സംഭവിച്ചതോടെ, പ്രശ്‌നം പരിഹരിക്കാന്‍ ആളെ വിടണമെന്ന് ഭരത്പൂര്‍ മഹാരാജാവ് ആവശ്യപ്പെട്ടു.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

പക്ഷെ, കാര്‍ ശരിയാക്കുന്നതില്‍ കാലതാമസം വരുത്തിയ റോള്‍സ് റോയ്‌സിനോട് ഭരത്പൂര്‍ മഹാരാജാവ് ചെയ്തതും സമാനമായ പ്രതികാരമായിരുന്നു.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

വാങ്ങിയ മൂന്ന് റോള്‍സ് റോയ്‌സ് കാറുകളെയും കുപ്പ വാരുന്നതിലേക്ക് ഭരത്പൂര്‍ മഹാരാജാവ് പറഞ്ഞയക്കുകയായിരുന്നു.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

ഇവിടം കൊണ്ടും തീരുന്നില്ല ഇന്ത്യന്‍ രാജാക്കന്മാരുടെ കോപത്തില്‍ മാനം നഷ്ടപ്പെട്ട റോള്‍സ് റോയ്‌സിന്റെ ചരിത്രം. ഇതിന് സമാനമായ സാഹചര്യം പട്യാലയിലും നടന്നിട്ടുണ്ട്.

റോള്‍സ് റോയ്‌സും ഇന്ത്യന്‍ രാജാക്കന്‍മാരും

ബ്രിട്ടനിലെ റോള്‍സ് റോയ്‌സ് ഷോറൂം സന്ദര്‍ശിച്ച പട്യാല മഹാരാജാവും, താന്‍ നേരിട്ട ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷോറൂമിലെ മുഴുവന്‍ വാഹനങ്ങളെയും വാങ്ങി നാട്ടിലേക്ക് മാലിന്യം കോരാന്‍ അയക്കുകയായിരുന്നു.

Most Read Articles

Malayalam
English summary
Indian Maharajas who abused Rolls Royce in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X