ഹമ്മറിൽ കറങ്ങുന്ന ധോനി; ഇതുകണ്ട് വാപൊളിച്ചിരുന്ന് കീവീസ് താരങ്ങളും

Written By:

ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്രസിംഗ് ധോനിയുടെ സ്വദേശമാണ് റാഞ്ചി. സ്വന്തം നാട്ടിലെത്തിക്കഴിഞ്ഞാൽ സാധാരണൊരു വേഷത്തിൽ കാറും ബൈക്കും ഓടിച്ചുപോവുക എന്നതാണ് ഈ ക്രിക്കറ്റ് താരത്തിന്റെ ഹോബി. ഇത്തരത്തിൽ ധോനി പല തവണകളായി ക്യാമറയ്ക്ക് മുൻപ് പ്രത്യക്ഷപ്പെട്ടിമുണ്ട്.

ഹമ്മറിൽ പോകുന്ന ധോനിയും തൊട്ടടുത്ത് ബസിൽ ആശ്ചര്യപ്പെട്ടിരിക്കുന്ന ന്യൂസിലന്റ് താരങ്ങളും തമ്മിലുള്ള ഒരപ്രതീക്ഷിത ഫോട്ടോയാണ് മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

സ്വന്തം നാട്ടിലെത്താൻ താൻ കാറും ബൈക്കും ഓടിച്ചുപോകാറുണ്ടെന്ന് അറിയാത്തതിനാലായിരിക്കും നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ കീവീസ് ടീം അത്ഭുതത്തോടെ ഇതു നോക്കികണ്ടത്.

റാഞ്ചിയിലെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോഴാണ് മുന്നില്‍ എതിര്‍ ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു ടീമംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള നാലാം ഏകദിനം ധോനിയുടെ സ്വദേശമായ റാഞ്ചിയില്‍ ബുധനാഴ്ച്ചയാണ് നടക്കുന്നത്. പരിശീലനത്തിനായിരുന്നു ധോനി തന്റെ ഇഷ്ടവാഹനമായ ഹമ്മറില്‍ യാത്ര തിരിച്ചത്.

മുന്നോട്ട് നോക്കി വാഹനമോടിക്കുന്ന ധോനിയെകണ്ട് ചിരിക്കുന്ന ലാഥാമും പിന്നിലുള്ള സീറ്റിലിരുന്ന് വാപൊളിച്ച് അത്ഭുതത്തോടെ നോക്കുന്ന ടെയ്ലറുമുള്ള ഫോട്ടോയാണ് മാധ്യമങ്ങളിപ്പോൾ ആഘോഷിക്കുന്നത്.

വാഹനങ്ങളുടെ കടുത്തൊരു ആരാധകനാണ് ധോനി. തന്റെ ഗ്യാരേജിലുള്ള വാഹനങ്ങളിൽ ഓരോന്നിലായി ചുറ്റിനടക്കലാണ് കളിയില്ലാത്തപ്പോഴുള്ള ധോനിയുടെ പ്രധാന നേരംമ്പോക്ക്.

കാറുകൾക്കും ബൈക്കുകൾക്കും പുറമെ ഇറക്കുമതി ചെയ്ത വിലയേറിയ വാഹനങ്ങളും ധോനിയുടെ പക്കലിലുണ്ട്.

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കായികതാരങ്ങളുടെ ഫോബ്സ് ലിസ്റ്റിൽ ധോനിക്ക് ഇരുപതിമൂന്നാം റാങ്കാണുള്ളത്. പണത്തിനും പ്രശസ്തിക്കും പഞ്ഞമില്ലാത്ത ഇത്തരം താരങ്ങൾക്ക് ഈ ലോകത്തിലെന്തും വാങ്ങാമല്ലോ.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കാർ #car
English summary
Dhoni drives away with his Hummer, Kiwis left bewildered
Please Wait while comments are loading...

Latest Photos