പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ മഹീന്ദ്ര

By Santheep

ഓഗസ്റ്റ് 27ന് ഒരു പുതിയ പ്രചാരണപരിപാടിയുമായി മഹീന്ദ്ര രംഗത്തെത്തുന്നു. 'പ്രൗഡ് ഫാദേഴ്‌സ് ഫോര്‍ ഡോട്ടേഴ്‌സ്' എന്നാണ് ഈ പ്രചാരണത്തിന് പേര്. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് മഹീന്ദ്രയുടെ ലക്ഷ്യം.

കെസി മഹീന്ദ്ര എജുക്കേഷന്‍ ട്രസ്റ്റിന്റെയും നാന്‍ഡി ഫൗണ്ടേഷന്റെയും കീഴില്‍ നടക്കുന്ന 'Nanhi Kali' എന്ന പ്രോജക്ടിന്റെ ഭാഗമായാണ് 'പ്രൗഡ് ഫാദേഴ്‌സ് ഫോര്‍ ഡോട്ടേഴ്‌സ്' പ്രവര്‍ത്തിക്കുക.

Mahindra Launch Campaign To Support Girl Child Education

ഇതിനകം തന്നെ ഈ ഫൗണ്ടേഷനുകളുടെ പ്രവര്‍ത്തനം ഒരു ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് ഉപകാരപ്പെട്ടിട്ടുള്ളതായി അവകാശപ്പെടുന്നു. ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ ഏറ്റവും മോശമായി പരിഗണിക്കപ്പെടുന്ന ഒമ്പത് സംസ്ഥാനങ്ങളിലാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്.

ഉള്‍നാടുകള്‍, ഗോത്രവര്‍ഗ മേഖലകള്‍ എന്നിവിടങ്ങളിലാണ് മഹീന്ദ്ര ശ്രദ്ധിക്കുക. ഇവിടങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ കമ്പനി ഏര്‍പ്പെടും. നഗരങ്ങളിലെ ചേരുകള്‍ അടക്കമുള്ള മോശം സാമ്പത്തിക പരിതസ്ഥിതിയുള്ള ഇടങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.

സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍, സാറ ടെന്‍ഡുല്‍ക്കര്‍, അനില്‍ കപൂര്‍, സോനം കപൂര്‍, റിഷി കപൂര്‍, റിധിക കപൂര്‍, ജാവേദ് അക്തര്‍, സോയ അക്തര്‍, എന്നിവരാണ് മഹീന്ദ്രയുടെ 'പ്രൗഡ് ഫാദേഴ്‌സ് ഫോര്‍ ഡോട്ടേഴ്‌സ്' പരിപാടിയില്‍ പ്രചാരകരായി എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
India's largest manufacturer of Utility Vehicles Mahindra will be launching a new campaign on 27th August, 2014.
Story first published: Tuesday, August 26, 2014, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X