റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

By Praseetha

ആഡംബര കാറുകൾക്ക് പേരുകേട്ട മെഴ്‌സിഡസ് ബെൻസ് ഒരു അത്യാഡംബര ഉല്ലാസ ബോട്ടിന് രൂപം നൽകിയിരിക്കുന്നു. 'ആരോ 460 ഗ്രാൻടൂറിസ്മോ' എന്ന പേരിൽ കാറിന്റെ രൂപഭംഗിയുള്ള ബോട്ടിനെ ഫ്രാൻസിലെ മെഡിറ്ററേനിയൻ തീരപ്രദേശത്താണ് ആദ്യമായി കാഴ്ചുവെച്ചത്. സിൽവർ ആരോ ഓഫ് ദ സീസ് എന്ന വിളിപ്പേരിലാണ് ഈ ബോട്ട് അറിയപ്പെടുന്നത്.

ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പൽ കന്നി യാത്രയാരംഭിച്ചു

2012 മോണാക്കോ യാച്ച് ഷോയിലാണിതിന്റെ ആദ്യ പ്രദർശനം നടത്തിയിരുന്നത്. 46 അടി നീളമുള്ള ഉല്ലാസബോട്ടിന് ഏകദേശം 1.7മില്ല്യൺ ഡോളറാണ് നിർമാണചിലവ്.

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

ലണ്ടൻ കേന്ദ്രീകരിച്ചുള്ള സിൽവർ ആരോ മറൈൻ എന്ന ഡിസൈൻ കമ്പനിയുമായുള്ള പങ്കാളിത്തത്തിലാണ് ബോട്ട് നിർമാണം നടത്തിയിട്ടുള്ളത്.

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

മറ്റ് ക്രൂസ് ബോട്ടുകൾക്ക് സമാനമായ ആഡംബര സൗകര്യങ്ങളാണ് കാറിന്റെ രൂപഘടനയുള്ള ഈ ബോട്ടിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

ബെൻസിന്റെ റേസിംഗ് കാറുകളെ അനുകരിച്ചാണ് ബോട്ടിന്റെ ഡിസൈൻ നടത്തിയിരിക്കുന്നത്.

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

നിലവിൽ ബോട്ടിന്റെ പത്ത് യൂണിറ്റുകൾ മാത്രമാണ് നിർമ്മിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി.

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

സൂര്യപ്രകാശത്തിന് അനുസരിച്ച് സ്വയമേവ നിറം മാറുന്ന വിന്റോ, വൈൻ സെല്ലാർ, ഓഡിയോ സിസ്റ്റം എന്നീ ഫീച്ചറുകളാണ് ബോട്ടിന്റെ മറ്റ് പ്രത്യേകതകൾ.

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

960 കുതിരശക്തിയുള്ള രണ്ട് യാൻമാർ ഡീസൽ എൻജിനാണ് ബോട്ടിന് കരുത്ത് പകരനായി ഉപയോഗിച്ചിരിക്കുന്നത്.

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

ലെതർ, വുഡ് പാനൽ എന്നിവ കൊണ്ടാണ് ഇന്റീരിയർ നിർമാണം നടത്തിയിരിക്കുന്നത്.

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

പത്ത് പേർക്ക് സുഖകരമായി ഇരിക്കാനുള്ള സുഖസൗകര്യങ്ങളാണ് ബോട്ടിനകത്ത് ഒരുക്കിയിട്ടുള്ളത്.

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

28 മുതൽ 30 നോട്ട് (ഏകദേശം മണിക്കൂറിൽ 46മൈൽ) വരെയാണ് ശാന്തമായ കടലിലുള്ള ഈ ബോട്ടിന്റെ വേഗത.

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

ബെൻസിന്റെ എഫ്015, കൺസെപ്റ്റ് ഐഎഎ വെഹിക്കിളുകളിൽ നിന്നും പ്രചോദനം കൊണ്ടാണ് ബോട്ടിന് സിൽവർ എക്സ്റ്റീരിയർ നൽകിയിരിക്കുന്നത്.

റേസ് കാർ രൂപത്തിൽ ഉല്ലാസബോട്ടുമായി ബെൻസ്

റോൾസ് റോയിസിന്റെ 450ഇഎക്സ്, ആസ്റ്റൺ മാർട്ടിൻ, ക്വിന്റിസെൻസ് എന്നിവരുടെ ഉല്ലാസബോട്ടുകൾക്ക് എതിരായിട്ടാണ് ബെൻസ് സിൽവർ ആരോ ഓഫ് ദ സീസ് എന്ന ഉല്ലാസ ബോട്ടിനെ ഇറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ

ഹെൻറിക് ഫിസ്കറിന്റെ ഭാവനയിലുദിച്ച ഉല്ലാസനൗക

കൂടുതൽ വായിക്കൂ

ഈ ബസ് കരയിൽ മാത്രമല്ല വെള്ളത്തിലും ഓടും

Most Read Articles

Malayalam
കൂടുതല്‍... #മെർസിഡീസ് #mercedes benz
English summary
Mercedes-Benz Super Luxurious $1.7 Million Yacht Is Finally Here – In Pics
Story first published: Thursday, April 28, 2016, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X