ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ

By Praseetha

ലോക രാഷ്ട്രങ്ങളോട് കിടപിടിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷയ്ക്ക് മുതൽകൂട്ടായും ഇന്ത്യൻ നാവികസേന മറ്റൊരു മിസൈൽവേധ പടക്കപ്പലിനെ കൂടി നീറ്റിലിറക്കി. ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക് ഷിപ്പ്ബില്‍ഡേഴ്സ് ലിമിറ്റഡില്‍ നടന്ന ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയുടെ പത്നി റീനയാണ് അത്യാധുനിക മിസൈല്‍ ശേഷിയോടുകൂടിയ മോര്‍മുഗാവ് യുദ്ധകപ്പലിന്റെ നീറ്റിലിറക്കല്‍ കര്‍മം നിര്‍വഹിച്ചത്.

പൂർണമായും ഇന്ത്യൻ നിർമിത മൊർമുഗോ പടകപ്പലിന് ശത്രുരാഷ്ട്രങ്ങളുടെ രഹസ്യാക്രമണങ്ങളെ തകർക്കാൻ തക്കശേഷിയുണ്ടെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഗവൺമെന്റിന്റെ നേതൃത്വത്തിൽ മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് മോര്‍മുഗാവിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ

വിശാഖപട്ടണത്തിലെ കപ്പല്‍ ശ്രേണിയിലേക്കെത്തുന്നരണ്ടാമത്തെ പടകപ്പലാണ് മോര്‍മുഗാവ്. നാവികസേനയുടെ പരിശോധനകൾക്ക് ശേഷം ഐഎൻഎസ് മോര്‍മുഗാവ് എന്നപ്പേരിലായിരിക്കും കപ്പൽ അറിയപ്പെടുക.

ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ

വിശാഖപട്ടണം ശ്രേണിയിലെ ആദ്യ കപ്പല്‍ 2015 ഏപ്രില്‍ 20നായിരുന്നു നീറ്റിലിറങ്ങിയത്. മോര്‍മുഗാവിന് ശേഷം 2020-2024 കാലയളവില്‍ ഇത്തരത്തിലുള്ള നാല് പടക്കപ്പലുകള്‍ കൂടി നിർമിക്കാനുള്ള പദ്ധതിയുമിട്ടുണ്ട്.

ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ

ലോകത്തിലെ ഏതു മികച്ച പടക്കപ്പലിനുമൊപ്പവും കിടപിടിച്ച് നിൽക്കാൻ കഴിയുന്ന ഈ കപ്പലിന് ഗോവയിലെ മോര്‍മുഗാവ് തുറമുഖത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ

മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാകുന്ന മോര്‍മുഗാവിന് 7300 ടൺ ഭാരവും 163 മീറ്റർ നീളവുമാണുള്ളത്.

ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ

കപ്പലിൽ നിന്നു കരയിലേക്കും അതുപോലെ വായുവിലേക്കും മിസൈൽ വിക്ഷേപിക്കാനുള്ള ശേഷി ഈ കപ്പലിനുണ്ട്.

ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ബാരക്-8 ദീർഘദൂര മിസൈലുകൾ, അന്തര്‍വാഹിനികളെ ആക്രമിക്കാനുതകുന്ന റോക്കറ്റ് ലോഞ്ചറുകള്‍, കൂടാതെ രണ്ട് ഹെലികോപ്റ്ററുകൾ എന്നിവയാണ് ഈ കപ്പലിൽ സജ്ജമാക്കിയിട്ടുള്ളത്.

ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ

മികച്ച രീതിയിൽ ഇന്ത്യൻ സമുദ്രാർത്തികളെ കാത്തുസൂക്ഷിക്കാനുള്ള കഴിവ് ഈ ഇന്ത്യയൻ നിർമിത മിസൈൽവേധ യുദ്ധക്കപ്പലിനുണ്ടെന്നാണ് നാവികസേനാ മേധാവി സുനില്‍ ലാന്‍ബ അഭിപ്രായപ്പെട്ടത്.

ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ

തദ്ദേശീയമായൊരു യുദ്ധക്കപ്പൽ നിർമിക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2011ലായിരുന്നു നാവികസേന മസ്ഗാവ് ഡോക്കുമായി കപ്പൽ നിർമിക്കാനുള്ള കരാറിൽ ഒപ്പിട്ടത്.

ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ

ഇന്ത്യൻ എൻജിനീയർമാരുടേയും ഡിസൈനർമാരുടേയും നേതൃത്വത്തിൽ ഏതാണ്ട് അഞ്ച് വർഷത്തോളമെടുത്താണ് കപ്പൽ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ

രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന് മസ്ഗാവ് ഡോക്കുമായി കൂടിച്ചേർന്ന് ഇത്തരത്തിലുള്ള കൂടുതൽ കപ്പലുകൾ കഴിയുംവേഗം നിർമിക്കാനുള്ള പദ്ധതിയിട്ടുണ്ടെന്ന് നാവികസേന മോധാവി സുനില്‍ ലാന്‍ബ അറിയിച്ചു.

കൂടുതൽ വായിക്കൂ

ഫാൽക്കൺ 9: പുനരുപയോഗിക്കാവുന്ന റോക്കറ്റുമായി ശാസ്ത്രം മുന്നേറുന്നു

ഓക്സിജനിൽ പറക്കുന്ന റോക്കറ്റ് വിക്ഷേപിച്ച് ഇസ്റോ; ഇന്ത്യയ്ക്കിത് ചരിത്രനിമിഷം

Most Read Articles

Malayalam
കൂടുതല്‍... #കപ്പൽ #ship
English summary
Navy's Most Advanced Guided Missile Destroyer 'Mormugao' Launched In Mumbai
Story first published: Monday, September 19, 2016, 15:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X