ഈയൊരു എയർപോർടിനെ ലോകത്തിൽ വച്ച് വിചിത്രവും അത്യാപ്തകരവുമാക്കി തീർക്കുന്നതെന്ത്?

ബീച്ചിന് സമീപത്തായി സ്ഥിതിചെയ്യുന്ന പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർടാണ് ശ്രദ്ധാകേന്ദ്രം

തലയ്ക്ക് മുകളിൽ കൂടി വിമാനം പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന മാസ്മരിക കാഴ്ചയ്ക്കെന്നും സാക്ഷ്യവഹിക്കുന്നൊരു ബീച്ചാണ് സെയിന്റ് മാർടിനിലെ മാഹോ ബീച്ച്. വെള്ള വിരിച്ച മണൽത്തിട്ടകളും നീലതിരമാലകളും കൊണ്ട് മനോഹരമായ ബീച്ച് കരീബിയയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

നയനാഭിരാമമായ ലാന്റിംഗ് കാഴ്ചകൾ സമ്മാനിക്കുന്ന 10 എയർപോർടുകൾ

മാഹോ ബീച്ചിന്റെ സൗന്ദര്യത്തിലുപരി മനുഷ്യനിർമിത അദ്ഭുതത്തിന്റെ സാന്നിദ്ധ്യംകൂടി ഈ ബീച്ചിനെ കൂടുതൽ ആകർഷണീയമാക്കുന്നു. ബീച്ചിന് സമീപത്തായി സ്ഥിതിചെയ്യുന്ന പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർടാണ് ഈ ശ്രദ്ധാകേന്ദ്രം.

ഇതാണ് ആ വിചിത്രവും ലോകത്തിലേറ്റവും ആപൽക്കാരവുമായ എയർപോർട്!!

ബിച്ചിന് സമീപത്തായി റൺവെ സ്ഥിതിചെയ്യുന്നതിനാൽ വളരെ താഴ്ന്ന ഓൾറ്റിട്യൂഡിലായിരിക്കും വിമാനങ്ങൾ പറക്കുന്നത്. ഇതാണ് ബീച്ചിൽ നിന്നുള്ള വിമാനങ്ങളുടെ അമ്പരിപ്പിക്കുന്ന കാഴ്ച.

ഇതാണ് ആ വിചിത്രവും ലോകത്തിലേറ്റവും ആപൽക്കാരവുമായ എയർപോർട്!!

പഞ്ചാരമണൽത്തിട്ടയേയും വിനോദസഞ്ചാരികളെയും തൊട്ടുതൊട്ടില്ലെന്നമട്ടിൽ താഴ്ന്നുപറക്കുന്ന വിമാനക്കാഴ്ചയാണ് കാണികളെ ഈ ബീച്ചിലേക്ക് കൂടുതലായും ആകർഷിക്കുന്നത്.

ഇതാണ് ആ വിചിത്രവും ലോകത്തിലേറ്റവും ആപൽക്കാരവുമായ എയർപോർട്!!

ബീച്ചിൽ നിന്നു എഴുന്നേറ്റ് നിന്ന് കൈപ്പൊക്കിയാൽ വിരൽതുമ്പിലുരസുന്ന തരത്തലാണ് വിമാനങ്ങൾ സഞ്ചരിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്കിതൊരു കൗതുക കാഴ്ചതന്നെയാണിത്.

ഇതാണ് ആ വിചിത്രവും ലോകത്തിലേറ്റവും ആപൽക്കാരവുമായ എയർപോർട്!!

ഇത്തരത്തിൽ തലയ്ക്ക് മുകളിൽ കൂടി തൊട്ടുതൊട്ടില്ല എന്ന രീതിയിൽ വിമാനങ്ങളുടെ അത്യഅപൂർവ്വ കാഴ്ച സമ്മാനിക്കുന്ന ലോകത്തിലെ ഒരേയൊരു ബീച്ച് എന്ന പ്രത്യേകതയാണ് മാഹോ ബീച്ചിനുള്ളത്.

ഇതാണ് ആ വിചിത്രവും ലോകത്തിലേറ്റവും ആപൽക്കാരവുമായ എയർപോർട്!!

റൺവെ ബീച്ചിന് സമീപത്ത് സ്ഥിതിചെയ്യുന്നതിനാൽ ഭൂപരപ്പിൽ നിന്ന് നൂറ് അടി ഉയരത്തിലായിരിക്കും വിമാനങ്ങളുടെ സഞ്ചാരപഥം. അത്യപൂർവ്വമായ കാഴ്ചയായിരുന്നാൽ കൂടി വളരെ അപകടമേറിയത് കൂടിയാണിത്.

ഇതാണ് ആ വിചിത്രവും ലോകത്തിലേറ്റവും ആപൽക്കാരവുമായ എയർപോർട്!!

വിമാനങ്ങൾ പറന്നിറങ്ങുമ്പോഴും ഉയരുമ്പോഴും ജെറ്റ് ബ്ലാസ്റ്റെന്നൊരു (എൻജിനിൽ നിന്നും പ്രവഹിക്കുന്ന ശക്തമായ വായുപ്രവാഹം) പ്രതിഭാസമുണ്ടാവുന്നതിനാൽ ആളുകൾ ദൂരേക്ക് തെറിച്ച് അപകടം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.

ഇതാണ് ആ വിചിത്രവും ലോകത്തിലേറ്റവും ആപൽക്കാരവുമായ എയർപോർട്!!

2,300 മീറ്റർ നീളമുള്ള പത്താം നമ്പർ റൺവെയിൽ നിന്നും പറന്നുയരുന്ന വിമാനങ്ങളിൽ നിന്നുണ്ടാകുന്ന ജെറ്റ് ബ്ലാസ്റ്റുമൂലം നിരവധിയാളുകൾ അപകടത്തിൽ പെടുകയും മരണപ്പെടുകയും ചെയ്തതിനാൽ വലിയ മതിലും ഇവിടെ പണിതിട്ടുണ്ട്.

ഇതാണ് ആ വിചിത്രവും ലോകത്തിലേറ്റവും ആപൽക്കാരവുമായ എയർപോർട്!!

1942ൽ മിലിട്ടറി എയർസ്ട്രിപ്പായിട്ടാണ് ഈ എയർപോർടിന്റെ പ്രവർത്തനമാരംഭിച്ചത്. പിന്നീടിത് സിവില്യൻ എയർപോർടായി മാറുകയും രണ്ടായിരത്തിലൊന്നിൽ എയർപോർട് കൂടുതൽ വിപുലമാക്കുകയുമുണ്ടായി.

ഇതാണ് ആ വിചിത്രവും ലോകത്തിലേറ്റവും ആപൽക്കാരവുമായ എയർപോർട്!!

വിനോദസഞ്ചാരസാധ്യതകൾ വർധിച്ചപ്പോൾ പുതിയ ടെർമിനലുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും വിപൂലീകരിച്ച് ഇന്നു കാണുന്ന പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർടായി പരിണമിക്കുകയായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
plane passing just overhead of people on Maho Beach in the Caribbean
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X