ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വസ്തുതകൾ

നിലവിൽ ലോകത്തിലെ എണ്ണം പറഞ്ഞ ആഡംബര ട്രെയിനുകളിലൊന്നായ മഹാരാജാസിന് ലോകോത്തര ആഡംബരം നൽകുന്ന ട്രെയിൻ എന്ന നിലയ്ക്ക് സെവൻ സ്റ്റാർ റേറ്റിംഗ് ലഭിച്ചിരിക്കുന്നു

By Praseetha

ആഡംബര പകിട്ടിൽ രാജകീയ പ്രൗഢിയോടെ കുതിച്ചുപായുന്ന വിദേശ ട്രെയിൻ ഓറിയന്റ് എക്സ്പ്രെസിനെ കുറിച്ച് ഏവരും കേട്ടിരിക്കും. അതുപോലെ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആഡംബര സൗകര്യങ്ങളൊരുക്കിയിട്ടുള്ള ഇന്ത്യൻ റെയിൽവെയുടെ അഭിമാനമെന്ന് പറയാവുന്നൊരു ട്രെയിനുണ്ട് മഹാരാജാസ് എക്സ്പ്രെസ്. 2010 ജനുവരിയിലാണ് റെയിൽവെ ഈ എക്സ്പ്രെസ് ട്രെയിനെ അവതരിപ്പിക്കുന്നത്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

നിലവിൽ ലോകത്തിലെ എണ്ണം പറഞ്ഞ ആഡംബര ട്രെയിനുകളിലൊന്നായ മഹാരാജാസിന് ലോകോത്തര ആഡംബരം നൽകുന്ന ട്രെയിൻ എന്ന നിലയ്ക്ക് സെവൻ സ്റ്റാർ റേറ്റിംഗ് ലഭിച്ചിരിക്കുകയാണ്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

ഐആർസിടി ചെയർമാനും മാനേജിംഗ് ഡിറക്ടറുമായ ഡോ. എ.കെ മനോച്ചയാണ് മഹാരാജാസ് എക്സ്പ്രെസിനുള്ള ഈ സെവൻ സ്റ്റാർ പുരസ്കാരം ഏറ്റുവാങ്ങിയത്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

സമ്പന്നരായ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് സർവീസ് നടത്തുന്ന മഹാരാജാസിന് തുടരെ നാല് വര്‍ഷം ലോകത്തിലെ മികച്ച ലക്ഷ്വറി ട്രെയ്നിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അതിനുപുറമെയാണ് അടുത്തിടെ ലഭിച്ച സെവൻ സ്റ്റാർ റേറ്റിംഗും.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

ഇത്രയധികം പുരസ്കാരങ്ങൾ ഇന്ത്യൻ ആഡംബര ട്രെയിനിന് ലഭിച്ചുവെന്നതു തന്നെ റെയിൽവെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണ്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

ഏഷ്യയിലെ ഏറ്റവുമധികം ചിലവേറിയ യാത്രയാണ് മഹാരാജാസ് എക്സ്പ്രസിലേത്. രാജകീയ പ്രൗഢിയുള്ള യാത്ര ആസ്വദിക്കണമെങ്കിൽ ഏറ്റവും കൂടിയ ക്ലാസിന് ഏകദേശം ഒരു ലക്ഷത്തി ആറുപത്തിയെണ്ണായിരം രൂപയും കുറഞ്ഞത് പ്രതിദിനം അരലക്ഷം രൂപയുമാണ്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

ഇത്രയധികം ചാർജ്ജ് ഈടാക്കുന്നതുകൊണ്ടുതന്നെ ഭക്ഷണ പാനീയങ്ങളെല്ലാം സൗജന്യമായിട്ടാണ് നൽകുന്നത്. എട്ട് ദിവസത്തെ യാത്രയാണ് ഓരോ തവണയും ഈ ട്രെയിന്‍ പൂര്‍ത്തിയാക്കുന്നത്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

രാജ്യത്തെ ഏറ്റവും മികച്ച കാഴ്ചകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നു മഹാരാജാസ് എക്‌സ്പ്രസ് ഇന്ത്യയിലെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും മധ്യ ഇന്ത്യയിലുമുള്ള ടൂറിസ്റ്റു കേന്ദ്രങ്ങളിലൂടെയാണ് നിലവിൽ ഈ ട്രെയിന്‍ കടന്നുപോകുന്നത്. ദക്ഷിണേന്ത്യയിലേക്കും സര്‍വീസ് ആരംഭിക്കുന്നുവെന്ന് റെയിൽവെ മുൻപെ വ്യക്തമാക്കിയിരുന്നു.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

മഹാരാഷ്ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ ആയിരിക്കും സര്‍വീസ് കൊങ്കണ്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്താണ് ഈ സർവീസ് ആരംഭിക്കുന്നത്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

താജ്മഹല്‍, ഖജുരാഹോ, രത്‌നാമ്പോറിലെ വനപ്രദേശങ്ങള്‍, ഫത്തേപൂര്‍ സിക്രി, വാരാണസി തുടങ്ങിയ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മഹാരാജാസ് എക്‌സ്പ്രസ്സ് എത്തുന്നു.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

ഒരു വ്യക്തിക്കുപയോഗിക്കാവുന്ന ഡീലക്‌സ് കാബിന്റെ ഒരു ദിവസത്തെ ഏറ്റവും ചുരുങ്ങിയ വാടക 800 അമേരിക്കന്‍ ഡോളറാണ്. 900 ഡോളര്‍, 1400 ഡോളര്‍, 2,500 ഡോളര്‍ എന്നിങ്ങനെ ദിവസവാടകയുള്ള കാബിനുകളുമുണ്ട് ഈ ട്രെയിനില്‍.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

പൂര്‍ണമായും ഐആര്‍സിടിസിയുടെ അധീനതയിലാണ് മഹാരാജാസ് എക്‌സ്പ്രസ്സ് പ്രവര്‍ത്തിക്കുന്നത്. ഈ തീവണ്ടിയില്‍ ആകെ 88 യാത്രക്കാര്‍ക്ക് കഴിയാനുള്ള സൗകര്യമാണുള്ളത്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

പരിചാരകരുടെ വേഷവിധാനത്തില്‍ തുടങ്ങി തീവണ്ടിക്കകത്തെ ഓരോ വിശദാംശങ്ങളിലും രാജകീയത പുലര്‍ത്തുന്നു. ഓരോ കാബിനുകള്‍ക്കും പ്രത്യേകമായി താപനില നിയന്ത്രിക്കാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

എല്‍സിഡി ടെലിവിഷനുകള്‍, ഡിവിഡി പ്ലേയറുകള്‍, വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയവയെല്ലാം തീവണ്ടിയില്‍ ഏര്‍പെടുത്തിയിരിക്കുന്നു.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

24 കോച്ചുകളാണ് ട്രെയിനിലുള്ളത്. ഇതില്‍ ബെഡ് റൂമുകള്‍, ബാര്‍, തീര്‍മുറികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇന്ത്യന്‍ രാജാക്കന്മാരുടെ ജീവിതശൈലിക്ക് സമാനമായ സൗകര്യങ്ങളാണ് തീവണ്ടിയില്‍ ഒരുക്കിയിട്ടുള്ളത്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

5 ഡീലക്‌സ് കാറുകള്‍, 6 ജൂനിയര്‍ സ്യൂട്ട് കാറുകള്‍, 2 സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, 2 റെസ്റ്ററന്റുകള്‍ എ്‌നിവയാണ് യാത്രക്കാര്‍ക്കായി നല്‍കുന്ന സൗകര്യങ്ങള്‍. ഒരു കോച്ചില്‍ അടുക്കള പ്രവര്‍ത്തിക്കുന്നു. ഒരെണ്ണം സ്റ്റാഫിനായി നല്‍കിയിരിക്കുന്നു. എക്‌സിക്യുട്ടീവ് മാനേജര്‍മാര്‍ക്കും ടൂര്‍ മാനേജര്‍മാര്‍ക്കുമുള്ളതാണ് മറ്റൊരു കോച്ച്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

ലോകത്തിന്റെ രുചികൾ ജനങ്ങളിലേക്കെത്തിക്കാൻ മയൂർ മഹാൾ‍, രാംഗ് മഹാൾ എന്നീ റെസ്റ്ററന്റുകളും മഹാരാജാസിൽ പ്രവർത്തിച്ചുവരുന്നു.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

വലിപ്പമേറിയ വിന്‍ഡോകളാണ് ഈ ട്രെയിനിനുള്ളത്. പുറത്തെ കാഴ്ചകള്‍ വേണ്ടുവോളം ആസ്വദിക്കാന്‍ സൗകര്യം നല്‍കുന്നു ഇവ. 42 ഓളം വരുന്ന അതിഥികളെ ഓരോ ഡൈനിംഗ് കാറിനും ഉൾക്കൊള്ളാനാകും. ലോക പ്രസിദ്ധിയാർജ്ജിച്ച വൈനും മദ്യവും ലഭിക്കുന്ന സഫാരി ബാറും ഈ ട്രെയിനിലുണ്ട്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

അന്തര്‍ദ്ദേശീയ തലത്തിലുള്ള നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് മഹാരാജാസ് എക്‌സ്പ്രസ്സ് ട്രെയിനിന്. 2012 മുതല്‍ തുടര്‍ച്ചയായി ഏറ്റവും മികച്ച ആഡംബര ട്രെയിനിനുള്ള 'ദ വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സ്' മഹാരാജാസ് എക്‌സ്പ്രസ്സ് ട്രെയിനിന് ലഭിക്കുകയാണ്ടായി.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

ഹെറിറ്റേജ് ഓഫ് ഇന്ത്യ, ട്രഷേഴ്‌സ് ഓഫ് ഇന്ത്യ, ജെംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ പനോരമ, ഇന്ത്യന്‍ സ്പ്ലന്‍ഡര്‍ എന്നിങ്ങനെ അഞ്ച് പ്രത്യേക സീസണ്‍ പ്ലാനുകളാണ് മഹാരാജാസ് എക്‌സ്പ്രസ്സിനുള്ളത്.

ആഡംബരത്തിന്‍റെ അവസാന വാക്കായ മഹാരാജാസിനെ കുറിച്ചുള്ള കൗതകമേറിയ വസ്തുതകൾ

ജാലകങ്ങള്‍ മാത്രമുള്ള വിമാനം

ഈ റെയിൽപാതകൾ നിങ്ങളെ പേടിപ്പിക്കും

Most Read Articles

Malayalam
കൂടുതല്‍... #ട്രെയിൻ #train
English summary
Indian Railways' Maharajas' Express Awarded 7 Star Rating, Is The Most Luxurious Train In The World!
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X