മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

By Santheep

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് മുകേഷ് അംബാനി. ഇദ്ദേഹം പുതുതായി വാങ്ങിയ കാറിനെക്കുറിച്ചുള്ള വാര്‍ത്തകളും ഉറ്റ സുഹൃത്തിനെ സന്തോഷിപ്പിക്കാതിരിക്കില്ല. മോഡി ഉപയോഗിക്കുന്ന അതേ ബിഎംഡബ്ല്യു 7 സീരീസ് പ്രതിരോധ പതിപ്പാണ് അംബാനിയും വാങ്ങിയിരിക്കുന്നത്. അതിശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ഈ കാര്‍ രാഷ്ട്രത്തലവന്മാരും വന്‍ ബിസിനസ്സുകാരും അണ്ടര്‍വേള്‍ഡ് ഡോണുകളുമൊക്കെയാണ് ഉപയോഗിക്കാറുള്ളത്.

ലോകത്തില്‍ ഏറ്റവുമധികം നിര്‍മിക്കപെട്ട യുദ്ധവിമാനങ്ങള്‍

അംബാനിയുടെ പുതിയ കാര്‍ രാഷ്ട്രീയ-ബിസിനസ്സ് മേഖലകളിലെല്ലാം വലിയ വാര്‍ത്തയായിരിക്കുകയാണ്. മുംബൈയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വാഹന രജിസ്‌ട്രേഷനാണ് ഈ കാര്‍ വഴി സംഭവിച്ചിരിക്കുന്നത്. വാഹനത്തെക്കുറിച്ച് കൂടുതലറിയാം താഴെ.

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ന്റെ പേരിലാണ് പുതിയ ബിഎംഡബ്ല്യു 760ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈയിലെ മോട്ടോര്‍വാഹന വകുപ്പിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്.

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

1.6 കോടി രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസായി നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ആകെ വിലയുടെ 20 ശതമാനം രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണമെന്നാണ് ചട്ടം. ഇതുവെച്ച് കണക്കാക്കിയാല്‍ അംബാനിയുടെ കാറിന് മൊത്തം 8 കോടി രൂപയോളം ചെലവായിട്ടുള്ളതായി അനുമാനിക്കാം.

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

സാധാരണ ബിഎംഡബ്ല്യു 760ആ കാറില്‍ അത്യാധുനികമായ ആയുധ പ്രതിരോധ സന്നാഹങ്ങള്‍ ഘടിപ്പിച്ചതാണ് അംബാനി വാങ്ങിയ മോഡല്‍. സാധാരണ പതിപ്പിന് 1.9 കോടി രൂപയേ വില വരൂ. അംബാനിയുടെ പക്കലുള്ള പതിപ്പിന്റെ രജിസ്‌ട്രേഷന്‍ ഫീസ് മാത്രം ഏതാണ്ട് ഇത്രത്തോളം വന്നിട്ടുണ്ട്.

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

സായുധ കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ 300 ശതമാനം നികുതി അടയ്‌ക്കേണ്ടതുണ്ട്. ബിഎംഡബ്ല്യുവിന്റെ ജര്‍മനിയിലുള്ള പ്ലാന്റില്‍ നിര്‍മിക്കുന്നതാണ് ഈ കാര്‍. 2013 മുതല്‍ മുകേഷ് അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷാവലയം തീര്‍ത്തിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഇമെയിലുകള്‍ ഇദ്ദേഹത്തിന് ലഭിച്ചതാണ് കാരണം.

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

പങ്ചറാവാന്‍ യാതൊരു സാധ്യതയുമില്ലാത്ത വിധത്തില്‍ നിര്‍മിച്ചതാണ് അംബാനിയുടെ വാഹനം. ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിന് ഓടാന്‍ സാധിക്കും. ഫ്‌ലാറ്റ് ടയറില്‍ മണിക്കൂറില്‍ 90 കിലോമീറ്ററായി വേഗത കുറയും. ഇങ്ങനെ 200 കിലോമീറ്റര്‍ ദൂരം വരെ പോകാന്‍ സാധിക്കും.

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

ആറ് ഇഞ്ച് കനമുള്ള പ്രതിരോധ ചട്ട ഘടിപ്പിച്ചിരിക്കുന്നു അംബാനിയുടെ കാറിന്റെ ബോഡിയില്‍. ഹാന്‍ഡ് ഗ്രനേഡുകള്‍, ബുള്ളറ്റ് തുടങ്ങിയ സാധനങ്ങള്‍ക്കൊന്നും ഇതിനെ തകര്‍ക്കാന്‍ കഴിയില്ല. ചാസി, ലാന്‍ഡ് മൈന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

വന്‍ശേഷിയുള്ള തോക്കുകളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് അംബാനിയുടെ കാറിന്റെ ചില്ലുകള്‍ക്ക്. രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയൊന്നും ഇവിടെ വിലപ്പോവില്ല. വന്‍ ശേഷിയുള്ള തോക്കുകള്‍ക്കൊന്നും കാറിന്റെ ഡോര്‍ തകര്‍ക്കാന്‍ കഴിയില്ല. മെഴ്‌സിഡിസ്, നാനൂറ് റൗണ്ട് വെടിയുതിര്‍ത്ത് ടെസ്റ്റ് ചെയ്തിട്ടുള്ള സാധനമാണിത്.

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

സാറ്റലൈറ്റ് ടെലിഫോണ്‍ സൗകര്യമുമണ്ട് കാറില്‍. ബിഎംഡബ്ല്യുവിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ കാറുകളിലുപയോഗിക്കുന്ന അതേ തുകല്‍ സീറ്റുകള്‍ ഉപയോഗിച്ചിരിക്കുന്നു ഈ കാറില്‍.

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!

6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. മൈലേജ് ലിറ്ററിന് 6 കിലോമീറ്റര്‍. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 6.2 സെക്കന്‍ഡ് നേരം മാത്രമേയെടുക്കൂ.

കൂടുതല്‍

കൂടുതല്‍

Most Read Articles

Malayalam
English summary
Mukesh Ambani's BMW 7 Series Armoured Car.
Story first published: Thursday, May 21, 2015, 14:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X