അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന പുത്തൻ ഹൈപ്പർലൂപ്പ് സാങ്കേതികതയ്ക്ക് ഇന്ത്യയിൽ തുടക്കം. വെറും 25 മിനിറ്റിൽ ദില്ലിയിൽ നിന്നു മുംബൈയിലെത്താം.

By Praseetha

ഇന്ത്യയിലെ ഗതാഗത മേഖല അനുദിനം മാറിക്കൊണ്ടിരിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ പുതിയൊരു ഗതാഗത സംവിധാനം. റെയിൽ, റോഡ്, വായു, ജലം എന്നീ ഗതാഗതമാർഗങ്ങൾക്ക് ശേഷം അ‍ഞ്ചാമതായി എത്തുന്ന പുതിയൊരു സംവിധാനമാണ് ഹൈപ്പർലൂപ്പ്.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

ദൂരത്തേയും സമയത്തേയും നിഷ്‌പ്രഭമാക്കി പുത്തൻ സാങ്കേതികത ഉപയോഗിച്ചുള്ള ഹൈപ്പർലൂപ് വാഹനങ്ങളിൽ കുതിക്കാൻ ഇന്ത്യ തയ്യാറായിക്കഴിഞ്ഞു.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

വിദേശ രാജ്യങ്ങളിൽ നിലവിലുള്ള ഈ ഗതാഗത സംവിധാനം ഇന്ത്യയിലേക്കുമെത്തിക്കുകയാണ്. മുംബൈ-പൂനൈ ബന്ധിപ്പിച്ചായിരിക്കും ഹൈപ്പർലൂപ്പ് ഗതാഗത സംവിധാനം ആരംഭിക്കുന്നത്.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

ഈ പദ്ധതി പൂർത്തിയാകുന്നതോടെ രണ്ടു നഗരങ്ങൾ തമ്മിലുള്ള ദൂരം 25 മിനിറ്റായി കുറയും. മണിക്കൂറിൽ 1,200 കിലോമീറ്ററാണ് ഹൈപ്പർലൂപ്പിന്റെ വേഗത.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

അമേരിക്കൻ കമ്പനിയായ ഹൈപ്പർലൂപ്പ് ട്രാൻസ്പൊർട്ടേഷൻ ടെക്നോളജീസാണ് ഇന്ത്യയിൽ ഈ പദ്ധതി നടപ്പിലാക്കണമെന്നുള്ള ആശയം മുന്നോട്ടുവച്ചത്.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

അമ്യൂസ്മെന്റ് വാട്ടർ തീം പാർക്കുകളിലുള്ള റൈഡുകളിലെ കുഴലുകൾ പോലെയാണ് ഹൈപ്പർലൂപ്പ് സഞ്ചാരപാത. ഈ കുഴൽ വഴിയാണ് ട്രെയിനു സമാനമായിട്ടുള്ള വാഹനം സഞ്ചരിക്കുന്നത്.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

പ്രത്യേകമായി തയ്യാറാക്കിയുള്ള ടണലിലൂടെ അതിവേഗത്തിൽ പായുന്ന കാന്തികട്രെയിനിനോടു സാമ്യമുള്ള പേടകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

സ്‌റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് കുറഞ്ഞ മർദ്ദമുള്ള ടണലിൽകൂടിയുള്ള ഗതാഗതമാണ് ഹൈപ്പർലൂപ്പ്.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

വേഗതയ്ക്ക് അനുസരിച്ചായിരിക്കും ഇന്ധനത്തിന്റെ ഉപയോഗം. വേഗത കുറയമ്പോൾ ഇന്ധനച്ചെലവ് കുറയുമെന്നുള്ള പ്രത്യേകതയുമുണ്ട് ഹൈപ്പർലൂപ്പിന്.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

അന്തരീക്ഷ മര്‍ദത്തിന്റെ ആയിരത്തിലൊന്നായിരിക്കും പേടകം സഞ്ചരിക്കുന്ന ടണലിലെ മര്‍ദം. ഭൂകമ്പത്തെവരെ ചെറുക്കാൻ കഴിയുന്ന തരത്തിലാണ് ടണലുകളുടെ രൂപകല്‍പന.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

കരയിലും വെള്ളത്തിലും ഒരുപോലെ ഹൈപ്പര്‍ലൂപ്പിന്റെ പേടകങ്ങള്‍ക്ക് സഞ്ചരിക്കാനാകും. ഓരോ പത്ത്‌ സെക്കന്റിലും പേടകങ്ങള്‍ പുറപ്പെടുന്ന തരത്തിലാണ് ഹൈപ്പര്‍ലൂപ്പ്‌ ക്രമീകരിക്കുക.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

യാത്രാസമയം ലാഭിക്കുന്നതിനൊപ്പം മറ്റ് അതിവേഗ ട്രെയിനിനുള്ള നിര്‍മാണ ചിലവുപോലും ഇല്ലെന്നുള്ളതാണ് ഹൈപ്പര്‍ ലൂപ്പിന്റെ പ്രത്യേകത.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

ട്രെയിൻ നിര്‍മ്മാണത്തേക്കാൾ 10 ശതമാനം കുറവ് ചിലവുമതിയിതിന് എന്നാണ് സാങ്കേതിക വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നത്.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

റെയിൽ സംവിധാനത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി ഹൈവേകളോടു ചേർന്ന് ഹൈപ്പർലൂപ്പ് പാത നിർമിക്കാൻ സാധിക്കും.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

വരും നാളുകളിൽ ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടതായിട്ടുള്ള അതിവേഗ യാത്രാമാർഗമായിരിക്കും ഹൈപ്പർലൂപ്പെന്നാണ് വിലയിരുത്തലുകൾ.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

2013 ൽ സ്‌പേസ്‌ എക്‌സ്‌ സ്‌ഥാപകനായ എലോണ്‍ മസ്‌ക്‌ ആണ് ഹൈപ്പര്‍ലൂപ്പ്‌ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്‌.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

ഇന്ത്യയിൽ ഈ പദ്ധതി നടപ്പിലാക്കാൻ ഹൈപ്പർലൂപ്പ് ട്രാൻസ്പൊർട്ടേഷൻ ടെക്നോളജീസിലെ അധികാരികൾ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയിരുന്നു.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

അനുമതി ലഭിച്ചുക്കഴിഞ്ഞാൽ രണ്ട് നഗരങ്ങളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള പാത നിർമാണവും ഉടൻ ആരംഭിക്കുന്നതായിരിക്കും. ഇതിനായി ആറു മുതൽ എട്ടു മാസങ്ങളോളം വേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

മൊത്തം പദ്ധതി 38 മാസങ്ങളിൽ പൂർത്തീകരിക്കാൻ സാധിക്കും. ഹൈപ്പർലൂപ്പ് സർവീസ് ആരംഭിച്ചുക്കഴിഞ്ഞാൽ മുംബൈയിൽ നിന്നും പൂനൈയിലേക്ക് വെറും 25 മിനുട്ടിനുള്ളിൽ എത്താൻ സാധിക്കും.

അഞ്ചാമതായുള്ളൊരു ഗതാഗത സംവിധാനം ഇന്ത്യയിലേക്ക്; യാത്രകൾ ഇനി ഞൊടിയിടയിൽ

ഒരു സുപ്രഭാതത്തിൽ ബലെനോ മാറി ബെൻസ്

കേട്ടറിവില്ലാത്ത വിസ്മയമുണർത്തുന്ന ഇന്ത്യയിലെ 'റെയിൽ കം റോഡ് 'പാലങ്ങൾ

Most Read Articles

Malayalam
കൂടുതല്‍... #ട്രെയിൻ #train
English summary
A Mumbai-Pune Hyperloop Project Could Soon Be Real
Story first published: Friday, December 9, 2016, 13:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X