നിധി കൂമ്പാരമായ നാസി ട്രെയിനിനുള്ള തിരച്ചിൽ;നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

By Praseetha

ഏതാണ്ട് 70 വർഷങ്ങൾക്ക് മുൻപ് രത്നവും സ്വർണവും മറ്റ് വിലപ്പിടിപ്പുള്ള ആയുധശേഖരവും അടങ്ങിയിട്ടുള്ള നാസിക്കാലഘട്ടത്തിലേതെന്ന് പറയപ്പെടുന്നൊരു ട്രെയിൻ കാണാതെ പോയിരുന്നു. രണ്ടാം ലോകമഹാ യുദ്ധക്കാലത്ത് 14,400 മില്യണ്‍ യുഎസ് ഡോളർ വിലമതിക്കുന്ന സമ്പത്തുമായി ഹംഗറിയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് പുറപ്പെട്ട നാസി ട്രെയിൻ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കി അപ്രത്യക്ഷമാവുകയായിരുന്നു.

ദുബായിൽ നിന്ന് ഫുജൈറയിലേക്ക് 10മിനിറ്റിലെത്താൻ ഹൈപ്പർലൂപ്പ്

തുടർന്ന് നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും ആധികാരികമായിട്ടുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഒരു വർഷം മുൻപ് ട്രെയിന്‍ കണ്ടെത്തിയതായിട്ടുള്ള വെളിപ്പെടുത്തലുകൾ വന്നിരുന്നു. ജര്‍മന്‍, പോളണ്ട് വംശജരായ രണ്ടുപേരാണ് ഭൂമിക്കടിയില്‍ സ്വര്‍ണ ട്രെയിന്‍ കണ്ടത്തെിയെന്നുള്ള വാർത്തകൾ സൃഷ്ടിച്ചത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

നാസി ട്രെയിനിനെ കുറിച്ച് സർക്കാറിന് വിവരങ്ങള്‍ നൽകാൻ തയാറാണെന്നും പ്രതിഫലമായി നിധിയുടെ പത്ത് ശതമാനം നൽകണം എന്നായിരുന്നു ഇരുവരും മുന്നോട്ട് വച്ച ഡിമാന്റ്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

വാർത്തയറിഞ്ഞ് നിരവധി ടൂറിസ്റ്റുകളും ഇവിടം സന്ദർശിക്കാനെത്തിയിരുന്നു. അതിനിടെ ചിലർ നിധി കുഴിച്ചെടുക്കാനുള്ള ശ്രമവും നടത്തി.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ സോവിയറ്റ് പട ജര്‍മ്മനിയെ അക്രമിക്കുന്നു എന്നറിഞ്ഞപ്പോൾ150 മീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രെയിനില്‍ യുദ്ധക്കോപ്പുകളും, പെയ്‌ന്റിംഗുകളും, സ്വര്‍ണ്ണം, രത്നം ഉള്‍പ്പെടെയുള്ള വില പിടിപ്പുള്ള വസ്‌തുക്കളുമായി നാസികൾ കടന്നു കളയുകയായിരുന്നു.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

പോളണ്ടിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് പുറപ്പെട്ട ട്രെയിൻ റോക്‌ലോ നഗരത്തില്‍വെച്ച് അപ്രത്യക്ഷമായി.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

വഴി മദ്ധ്യേ സോവിയറ്റിന്റെ വ്യോമാക്രമണം ശക്തമായപ്പോൾ സിയാസ്‌ കാസിലിന്‌ സമീപം വാള്‍ബ്രിസിച്ചിലെ മലനിരകൾക്ക് ഉള്ളിലുള്ള തുരങ്കത്തിലേക്ക് ട്രെയിൻ ഓടിച്ചുകയറ്റിയതായാണ് പറയപ്പെടുന്നത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

ഇത്തരത്തിൽ മൈലുകളോളം ദൈർഘ്യമുള്ള നിരവധി തുരങ്കങ്ങളാണ് നാസികള്‍ പോളണ്ടിലെ തെക്കുപടിഞ്ഞാറന്‍ മലനിരകൾക്കുള്ളിൽ കുഴിച്ചുവച്ചിട്ടുള്ളതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്‌.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

കൊള്ളയടിച്ചിരുന്ന മുതലുകളെല്ലാം സൂക്ഷിക്കുന്നതിനുവേണ്ടിയാരുന്നു നാസികൾ ഇത്തരത്തിലുള്ള തുരങ്കങ്ങൾ നിർമിച്ചത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

അത്തരത്തിൽ നിർമിച്ചൊരു തുരങ്കത്തിലോക്കായിരുന്നു ട്രെയിൻ ഓടിച്ചുകയറ്റിയത്. ഈ തുരങ്കം പിന്നീട്‌ അടക്കപ്പെട്ടു അതിനുശേഷം ഇവിടങ്ങളിൽ ഇന്നേവരെ ഒരു പര്യവേഷണങ്ങളും നടത്തിയിട്ടില്ല.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

300 ടണ്‍ വരുന്ന സ്വര്‍ണ്ണം അതായത് ഇന്ത്യൻ രൂപ കണക്കിലെടുക്കുമ്പോൾ 93,60,000 ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വർണശേഖരമുള്ള ട്രെയിൻ കണ്ടെത്തിയാൽ അത് ലോകത്തിലെ തന്നെ വമ്പിച്ചൊരു നിധികൂമ്പാരം തന്നെയായിരിക്കും.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

ഇതുകൂടാതെ ഹംഗേറിയന്‍ ജൂതന്മാരില്‍ നിന്ന് പിടിച്ചെടുത്ത 200 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ലോകപ്രശസ്തമായ പെയിന്റിങ്ങുകളും ഈ ട്രെയിനിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

ആളുകളെ കൊള്ളയടിച്ചു സമ്പാദിച്ചു കൂട്ടിയ സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടിയായിരുന്നു നാസികള്‍ ഈ ട്രെയിന്‍ ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

1945ല്‍ തെക്കു പടിഞ്ഞാറന്‍ ജര്‍മനിയിലെ മെര്‍കേഴ്സില്‍ നടത്തിയ ഖനനത്തിൽ 100 ടണ്‍ സ്വര്‍ണം ലഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടായിരിക്കാം പുതിയ കണ്ടെത്തലുകൾ ഉരിതിരിഞ്ഞുവരുന്നത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

കാലക്രമേണ തുരങ്കമിടിഞ്ഞ് ട്രെയിൻ മണ്ണിനടിയൽ അകപ്പെട്ട് ആരുടേയും ശ്രദ്ധയിൽപ്പെട്ടതെ പോയതാവും ട്രെയിൻ കണ്ടെത്താൻ ഇതുവരെ സാധിക്കാഞ്ഞത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

ഭൂപരപ്പിൽ നിന്ന് 70 അടി താഴ്ചയിലാണ് നിധി നിറച്ച ട്രെയിന്‍ ഉള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

ട്രെയിന്‍ കണ്ടെത്തുകയാണെങ്കിലും അതിനെ സമീപിക്കുക എന്നത് വളരെ സാഹസികമായിരിക്കുമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

ഇതിൽ വന്‍ ആയുധശേഖരവും കൂടാതെ നാസികളുടെ ആണവായുധ സാമഗ്രികളും ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

മാത്രമല്ല 70 വര്‍ഷത്തോളമായി ആൾപെരുമാറ്റമില്ലാതെ അടഞ്ഞുകിടക്കുന്ന തുരങ്കത്തില്‍ അപകടകരമായ വാതകങ്ങള്‍ പോലുമുണ്ടായിരിക്കുമെന്നാണ് ഇവർ സൂചിപ്പിക്കുന്നത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

ഇതിനിടെ നിധി നിറച്ച നാസി ട്രെയിന്റെ വാർത്തയറിഞ്ഞ് തുരങ്കം കണ്ടെത്താനായി പോളണ്ടും രംഗത്തെത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

ജര്‍മന്‍, പോളണ്ട് വംശജരായ യുവാക്കൾ ഗ്രൗണ്ട് പെനിറ്ററേറ്റിംഗ് റഡാർ ഉപയോഗിച്ച് ട്രെയിൻ കണ്ടെത്തിയെന്നു പറഞ്ഞ റെയിൽവെ ട്രാക്കിന് സമീപത്തായിട്ടാണ് ഖനനം ആരംഭിച്ചു തുടങ്ങിയത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

തുരങ്കം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്നെ ഖനനം ആരംഭിച്ചു. ഇതിനായി പത്തു ദിവസമെടുക്കുമെന്നാണ് പറയപ്പെടുന്നത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

തുരങ്കം കണ്ടെത്തി ട്രെയിനിലുള്ള നിധി ലഭിക്കുകയാണെങ്കിൽ 2200 കോടി രൂപ വിലമതിക്കുന്ന നിധികൂമ്പാരമാണ് കൈയിലെത്തി ചേരുന്നത്.

നാസി സ്വർണ ട്രെയിനിനുള്ള തിരച്ചിൽ; നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുമോ?

ക്രാകോവ്സ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരും ചില ചരിത്രകാരൻമാരും ഈ വാർത്ത ശുദ്ധ തട്ടിപ്പായിട്ടാണ് കണക്കാക്കുന്നത്. ഖനനം തുടങ്ങിയ സ്ഥിതിക്ക് എന്തെങ്കിലുമൊരു തുമ്പുകാണുമെന്ന് വിശ്വസിക്കാം.

കൂടുതൽ വായിക്കൂ

ലോകത്തിലേറ്റവും വലിയ വിമാനം എയർലാന്റർ 10 കന്നിയാത്രയ്ക്കൊരുങ്ങി

കൂടുതൽ വായിക്കൂ

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്...

Most Read Articles

Malayalam
കൂടുതല്‍... #ട്രെയിൻ #train
English summary
Nazi ‘gold train’ hunt in Poland is back on
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X