'13' നമ്പർ കാർ ഇടത് സർക്കാർ ഒഴിവാക്കി; പിന്നിൽ അന്ധവിശ്വാസം?

By Praseetha

ഇടത് സർക്കാർ അധികാരത്തിലേറ്റതിന് ശേഷം പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ മന്ത്രിമാർ ഉപയോഗിക്കില്ലെന്ന വാർത്ത സോഷ്യൽമീഡിയയിൽ തരംഗങ്ങൾ സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ്. 13 എന്ന നമ്പർ അശുഭലക്ഷണമാണെന്ന് മുറുകെപിടിച്ചാണ് ഇടതുമന്ത്രിസഭയിലെ അധികാരമേറ്റ മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ ഉപേക്ഷിച്ചതെന്നുള്ള വിമർശനങ്ങൾ പരക്കെ വ്യാപിച്ചിട്ടുണ്ട്.

1920-30 സുവർണ്ണ കാലഘട്ടങ്ങളിലെ അപൂർവ്വയിനം അപകടങ്ങൾ

ഇതിന് വിശദികരണം ചോദിച്ച് നിരവധി രാഷ്ട്രീയപുംഗവന്മാരും രംഗത്തെത്തിയിട്ടുണ്ട്. എൽഡിഎഫ് മന്ത്രി സഭ എന്തുകൊണ്ട് 13 നമ്പര്‍ കാർ ഒഴിവാക്കി എന്നറിയാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് ഇവരുടെ പ്രഖ്യാപനം.

'13' നമ്പർ കാർ ഇടത് സർക്കാർ ഒഴിവാക്കി; പിന്നിൽ അന്ധവിശ്വാസം?

മുൻപ് വി എസ് മന്ത്രിസഭയിൽ പതിമൂന്നാം നമ്പർ കാർ ഉപയോഗിച്ചിരുന്നു. എം എ ബേബിയായിരുന്നു ഉപയോഗിച്ചിരുന്നത്.

'13' നമ്പർ കാർ ഇടത് സർക്കാർ ഒഴിവാക്കി; പിന്നിൽ അന്ധവിശ്വാസം?

പിന്നീട് യുഡിഎഫ് സർക്കാർ നിലവിൽ വന്നപ്പോൾ അന്ധവിശ്വസത്തിന്റെ പേരിലെന്നോണം പതിമൂന്നാം നമ്പർകാർ വേണ്ടെന്ന് വച്ചിരുന്നു.

'13' നമ്പർ കാർ ഇടത് സർക്കാർ ഒഴിവാക്കി; പിന്നിൽ അന്ധവിശ്വാസം?

പുതിയ മന്ത്രിസഭ നിലവിൽ വന്നപ്പോൾ അങ്ങനെയുള്ള കാർ ലഭ്യമാക്കാനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് വേണ്ടെന്ന് വച്ചിട്ടുള്ളത് എന്നാണ് സർക്കാരിന്റെ അടുത്ത വൃത്തങ്ങൾ ഇത് സംബന്ധിച്ച് നൽകുന്ന വിശദീകരണം.

'13' നമ്പർ കാർ ഇടത് സർക്കാർ ഒഴിവാക്കി; പിന്നിൽ അന്ധവിശ്വാസം?

പതിമൂന്നാം നമ്പർ കാർ നിർബന്ധമാണെങ്കിൽ പുതിയതൊന്നു വാങ്ങേണ്ടിവരും. എന്നാൽ ചിലവ് കുറയ്ക്കാനായി പുതിയ കാർ വാങ്ങേണ്ടയെന്ന തീരുമാനത്തിലാണ് ഇടത് സർക്കാർ.

'13' നമ്പർ കാർ ഇടത് സർക്കാർ ഒഴിവാക്കി; പിന്നിൽ അന്ധവിശ്വാസം?

അല്ലാതെ അന്ധവിശ്വാസങ്ങളെ മുറുകെപിടിച്ച് പതിമൂന്നാം നമ്പർ അവലക്ഷണമായി കണ്ടത് കൊണ്ടല്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

'13' നമ്പർ കാർ ഇടത് സർക്കാർ ഒഴിവാക്കി; പിന്നിൽ അന്ധവിശ്വാസം?

പുതിയ മന്ത്രിസഭയ്ക്കായി നൽകിയിട്ടുള്ള കാറിൽ പതിമൂന്നാം നമ്പർ കാറില്ലെന്ന് മാത്രമല്ല 1,2 നമ്പർ കാറുകളാണ് അനുവദിച്ച് നൽകിയിട്ടുള്ളത്.

'13' നമ്പർ കാർ ഇടത് സർക്കാർ ഒഴിവാക്കി; പിന്നിൽ അന്ധവിശ്വാസം?

ഒന്നാം നമ്പർ സ്റ്റേറ്റ് കാർ മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയനുംരണ്ടാം നമ്പർ മാത്യു ടി തോമസ് (ജനതാദള്‍ എസ്) 12 നമ്പർ കാർ കെ.ടി ജലീലിനും അനുവദിച്ചു.

'13' നമ്പർ കാർ ഇടത് സർക്കാർ ഒഴിവാക്കി; പിന്നിൽ അന്ധവിശ്വാസം?

പതിമൂന്നാം നമ്പർ കാർ സിപിഐയുടെ പി.തിലോത്തമനാണ് ലഭിക്കേണ്ടതെങ്കിലും 14 നമ്പർ കാറാണിപ്പോൾ ലഭിച്ചിട്ടുള്ളത്.

'13' നമ്പർ കാർ ഇടത് സർക്കാർ ഒഴിവാക്കി; പിന്നിൽ അന്ധവിശ്വാസം?

മനപൂർവ്വമല്ല പതിമൂന്നാം നമ്പർ ഉപേക്ഷിച്ചതെന്നും ലഭ്യല്ലാത്തതിനാലാണെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു.

കൂടുതൽ വായിക്കൂ

24മണിക്കൂറും ഒരേകാറിനെ തന്നെ വേട്ടയാടി തേനീച്ചക്കൂട്ടങ്ങൾ

കൂടുതൽ വായിക്കൂ

ഒടുവിൽ ഷംനയ്ക്കും ഓഡി

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
Kerala's Leftist Ministers don't want unlucky no. 13 on their official cars
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X