ഇത് അത്യാഢംബരം; ഉത്തര കൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ വിസ്മയിപ്പിക്കുന്ന ഗരാജ്

Written By:

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകരാജ്യങ്ങള്‍ മുഴുവന്‍ ആശങ്കയോടെ ഉറ്റ് നോക്കുന്നത് ഉത്തരകൊറിയയിലേക്കാണ്. യുദ്ധഭീതി നിലനില്‍ക്കെ കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ഉത്തരകൊറിയ തങ്ങളുടെ ആറാം അണുപരീക്ഷണം നടത്തുമോ എന്നതാണ് ഇന്ന് ഏവരുടെയും ചര്‍ച്ചാ വിഷയം.

മുന്നറിയിപ്പ് അവഗണിച്ച് മുന്നേറുന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഇതിനകം അമേരിക്കയുടെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞു. ലോകം ഇന്ന് ഭീതിയോടെ നോക്കുന്ന സ്വേച്ഛാധിപതിയാണ് ഉത്തരകൊറിയന്‍ മേധവി കിം ജോങ് ഉന്‍.

2000 ന് ശേഷം ലോക ഭൂപടത്തില്‍ ഉത്തര കൊറിയ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും കിം ജോങ് ഉന്നാലാണ്.

2011 ല്‍ പിതാവ് കിം ജോങ് ഇലിന്റെ മരണത്തിന് ശേഷമാണ് കിം ജോങ് ഉന്‍ ഉത്തരകൊറിയയുടെ അധികാരത്തിലേറിയത്.

2013 ല്‍ ഉത്തരകൊറിയയുടെ മൂന്നാം അണുപരീക്ഷണത്തിന് നേതൃത്വം നല്‍കിയ കിം ജോങ് ഉന്നും പിന്നാലെ ഉത്തരകൊറിയക്ക് മേല്‍ നിരോധനം ഏര്‍പ്പെടുത്തിയ സുരക്ഷാ കൗണ്‍സിലുമെല്ലാം 21 ആം നൂറ്റാണ്ടിലെ ചരിത്രധ്യായങ്ങളാണ്.

എന്നാല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച കിം ജോങ് ഉന്നിന് മറ്റൊരു മുഖം കൂടിയുണ്ട്. ആഢംബര പ്രിയനായ കിം ജോങ് ഉന്നിനെ രാജ്യാന്തര സമൂഹത്തിന് അത്ര പരിചയമുണ്ടാകില്ല.

ഒരുപിടി ഹൈഡ്രജന്‍ ബോംബുകളുടെ പിന്‍ബലത്തില്‍ യുദ്ധഭീതി ഉയര്‍ത്തുന്ന കിം ജോങ് ഉന്നിന്‍െ ഉത്തര കൊറിയക്ക് സ്ഥിരതയാര്‍ന്ന സമ്പദ്ഘടന പോലുമില്ല വീമ്പിളക്കാന്‍ എന്നതാണ് വാസ്തവം.

എന്നിരുന്നാലും സുഖലോലുപനായി അധികാരത്തിലേറുന്ന കിം ജോങ് ഉന്നിന്റെ ആഢംബര വിശേഷങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

കിം ജോങ് ഉന്നിന്റെ ഗരാജ് തന്നെ ഇതിന്റെ ഉത്തമ ഉദ്ദാഹരണമാണ്. ഉത്തരകൊറിയന്‍ ജനങ്ങള്‍ ഒരു സൈക്കിള്‍ വാങ്ങാന്‍ പോലും കഷ്ടപ്പെടുമ്പോള്‍, കിം ജോങ് ഉന്നിന്റെ ഗരാജ് സ്വന്തമാക്കിയിട്ടുള്ളത് നൂറില്‍പരം വരുന്ന വന്‍ കാര്‍ ശേഖരമാണ്.

ഇതില്‍ ഏറിയ പങ്കും മെര്‍സിസീസ് ബെന്‍സില്‍ നിന്നുള്ള ആഢംബര കാറുകളാണ് എന്നതും കൗതുകമുണര്‍ത്തുന്നു.

പിതാവ് കിം ജോങ് ഇൽ പുലര്‍ത്തിയ അത്യാഡംബരമാണ് ഇപ്പോള്‍ കിം ജോങ് ഉന്‍ പിന്തുടരുന്നത്.

കിം ജോങ് ഉന്നിന്റെ കാര്‍ കളക്ഷനില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് മെര്‍സിഡീസ് ബെന്‍സ് പുള്‍മാന്‍ ഗാർഡ് ലിമോസീന്‍ കാറുകളാണ്.

2009 ലാണ് കിം ജോങ് ഇല്‍ രണ്ട് മെര്‍സിഡീസ് പുള്‍മാന്‍ ഗാര്‍ഡുകളെ സ്വന്തമാക്കിയത്. കിം ജോങ് ഇലിന്റെ മരണത്തിന് ശേഷം കിം ജോങ് ഉന്നിന്റെ അധീനതയിലാണ് മെര്‍സിഡീസ് പുള്‍മാന്‍ ഗാര്‍ഡുകള്‍.

3.1 മില്യണ്‍ ഡോളര്‍ (ഏകദേശം 20 കോടി രൂപ) ചെലവഴിച്ചാണ് ഇരു മോഡലുകളെയും കിങ് ജോങ് ഇല്‍ നേടിയത്.

സഖ്യകക്ഷിയായ ചൈന മുഖേനയാണ് മോഡലുകള്‍ ഉത്തര കൊറിയയിലേക്ക് ഇറക്കുമതി ചെയ്തത്. അതിനാല്‍ ചൈനീസ് രജിട്രഷന്‍ നമ്പറുകളാണ് മോഡലുകളില്‍ ഇടം നേടിയിരിക്കുന്നത്.

510 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 5.5 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് V12 എഞ്ചിനിലാണ് മെര്‍സിഡീസ് ബെന്‍സ് പുള്‍മാന്‍ ഗാര്‍ഡ് ലിമോസീനുകള്‍ ഒരുങ്ങിയിട്ടുള്ളത്.

പാരിതോഷികങ്ങളില്‍ പോലും കിം ജോങ് ഉന്‍ മെര്‍സിഡീസ് ടച്ച് കാക്കുന്നൂവെന്നതും ശ്രദ്ധേയം.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥര്‍ക്ക് മെര്‍സിഡീസ് കാറുകളാണ് കിം ജോങ് ഉന്‍ പാരിതോഷികമായി നല്‍കാറുള്ളത്.

2012 ല്‍ 160 കാറുകളെ വരെ പാരിതോഷികമായി കിം ജോങ് ഉന്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞരാണ് കിം ജോങ് ഉന്നിന്റെ പാരിതോഷികം സ്വീകരിക്കുന്നവരില്‍ ഭൂരിപക്ഷവും.

ഇതിന് പുറമെ, കിം ജോങ് ഉന്നിന്റെ ആഢംബര കൊട്ടാരങ്ങള്‍ക്ക് സമീപമായി, റണ്‍വെകളും ഉത്തരകൊറിയയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. കിം ജോങ് ഉന്നിന് നേരിടേണ്ടി വരുന്ന അടിയന്തര സാഹചര്യങ്ങള്‍ക്കായാണ് റണ്‍വെകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇതിന് പുറമെ, കിം ജോങ് ഉന്നിന്റെ 'പ്രിന്‍സസ്' എന്ന ആഢംബര നൗകയും ഏറെ പ്രശസ്തമാണ്.

200 അടി വലിപ്പമുള്ള പ്രിന്‍സസിലാണ് പത്ത് ദിവസം നീളുന്ന ഉത്തരകൊറിയന്‍ സന്ദര്‍ശനങ്ങള്‍ കിം ജോങ് ഉന്‍ നടത്തുന്നത്.

ഉത്തരകൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്ത് വിട്ടചിത്രങ്ങളിലൂടെയാണ് കിം ജോങ് ഉന്നിന്റെ ആഢംബര നൗകയുടെ വിവരങ്ങള്‍ പുറംലോകത്ത് എത്തുന്നത്.

ഫ്രഞ്ച് ആഢംബര ഗ്രൂപ്പായ LVMH ആണ് പ്രിന്‍സസ് നൗകയുടെ നിര്‍മ്മാതാക്കള്‍.

ലൂയിസ് വുട്ടണ്‍ ഉള്‍പ്പെടെയുള്ള അതിപ്രശസ്ത ആഢംബര ബ്രാന്‍ഡുകള്‍ വരുന്നത് LVMH ല്‍ നിന്നുമാണ്. ഏകദേശം 5.6 മില്യണ്‍ യൂറോയാണ് പ്രിന്‍സസ് ആഢംബര നൗകയുടെ വില.

കെസിഎന്‍എ തന്നെ പുറത്ത് വിട്ട ചിത്രങ്ങളിലൂടെയാണ് കിം ജോങ് ഉന്നിന്റെ ആഢംബര പ്രൈവറ്റ് ജെറ്റിനെയും രാജ്യാന്തര സമൂഹം പരിചയപ്പെടുന്നത്.

പോങ്യാങ് നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രൈവറ്റ് ജെറ്റിലെത്തിയ കിം ജോങ് ഉന്നിന്റെ ചിത്രങ്ങളാണ് അന്ന് കെസിഎന്‍എ വെളിപ്പെടുത്തിയത്.

സോവിയറ്റ് കാലഘട്ടത്തിലെ ഇല്യൂഷിന്‍ IL-62 മോഡലിനെ കസ്റ്റമൈസ് ചെയ്ത് എടുത്തതാണ് കിം ജോങ് ഉന്നിന്റെ പ്രൈവറ്റ് ജെറ്റ്. ചാമ്മൈ-1 എന്നാണ് ഇല്യൂഷിന്‍ IL-62 ന്റെ കസ്റ്റമൈസ്ഡ് വേര്‍ഷന്റെ നാമം.

പൂര്‍ണമായും ലെതറില്‍ ഒരുക്കിയ ഇന്റീരിയറാണ് ചാമ്മൈ-I ല്‍ കിം ജോങ് ഉന്നിനായി സജ്ജമാക്കിയിരിക്കുന്നത്.

ക്രൈസ്റ്റ്ചര്‍ച്ച് സിഗരറ്റ് ആഷ്ട്രെ, റോസ് വുഡ് ടേബിള്‍ ഉള്‍പ്പെടുന്ന അത്യാഢംബര സജ്ജീകരണങ്ങളാണ് പ്രൈവറ്റ് ജെറ്റിലുള്ളത്.

ഏകദേശം 1.5 മില്യണ്‍ ഡോളര്‍ ചെലവിലാണ് ചാമ്മൈ-I ലെ ആഢംബര ഒരുക്കങ്ങള്‍ക്ക് ഉത്തര കൊറിയ ചെലവിട്ടിരിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കൗതുകം #off beat
Story first published: Wednesday, April 26, 2017, 14:00 [IST]
English summary
North Korean President Kim Jong Un and his great motor world. Read in Malayalam.
Please Wait while comments are loading...

Latest Photos