മുഷിഞ്ഞ വേഷം; ഷോറൂമുകളില്‍ നിന്നും പുറത്താക്കിയ വൃദ്ധന്‍ വാങ്ങിയത് ഹാര്‍ലി ഡേവിഡ്‌സണ്‍

Written By:

വാഹന വിപണിയില്‍ ബ്രാന്‍ഡുകള്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത് അതത് പ്രീമിയം തലങ്ങളിലാണ്. മാരുതി സുസൂക്കിയ്ക്കുള്ള പ്രീമിയം മുഖമല്ല, ഫോക്‌സ്‌വാഗനുള്ളത്. ഫോക്‌സ്‌വാഗനുള്ള പ്രീമിയം ഇമേജല്ല, മെര്‍സിസീസ് കാത്ത് പോരുന്നത്.

ഇത്തരത്തിലുള്ള പ്രീമിയം വേര്‍തിരിവുകളില്‍ വേര്‍തിരിയപ്പെടുന്നത് ഉപഭോക്താക്കള്‍ കൂടിയാണ്. ദാരിദ്ര്യം വിളിച്ചോതുന്ന, മുഷിഞ്ഞ വേഷത്തില്‍ ഒരു ഉപഭോക്താവ് മെര്‍സിഡീസിലോ, ജാഗ്വാറിലോ കടന്നെത്തുമോ?

ഇനി കടന്നാല്‍ തന്നെ നിമിഷങ്ങള്‍ക്ക് അകം സുരക്ഷ ജീവനക്കാര്‍ ഇടപെട്ട് അദ്ദേഹത്തെ പുറത്തെത്തിച്ചിരിക്കും.

ഇത് ഏത് ഷോറൂമിലും പ്രതീക്ഷിക്കാവുന്ന പ്രതിഭാസമാണ്. ഓരോ ഉപഭോക്താവിന്റെ വേഷവിധാനങ്ങളാണ് വാഹനവിപണിയില്‍ ആദ്യം വിലയിരുത്തപ്പെടാറുള്ളത്.

എന്നാല്‍ സമകാലിക സങ്കല്‍പങ്ങളെ വെല്ലുവിളിച്ച് ഒരു ഉപഭോക്താവ് കടന്നെത്തിയാലോ? ഇത്തരത്തില്‍ തായ്‌ലന്‍ഡില്‍ നടന്ന സംഭവമാണ് ഇന്ന് രാജ്യാന്തര സമൂഹം ചര്‍ച്ച ചെയ്യുന്നത്.

വാര്‍ധക്യം ബാധിച്ച് മുഷിഞ്ഞ വേഷത്തില്‍ വന്നെത്തിയ ഒരു ഉപഭോക്താവ് വാങ്ങിയതോ, പ്രീമിയം പട്ടികയിലെ സ്ഥിരസാന്നിധ്യമായ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളും!

സംഭവം ഇങ്ങനെ-

തായ്‌ലന്‍ഡിലെ സിംഗ്ബൂരി പ്രവിശ്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലാണ് സംഭവം അരങ്ങേറുന്നത്. 

മുഷിഞ്ഞ വേഷത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലേക്ക് ലംഗ് ദെച്ച എന്ന വൃദ്ധന്‍ കടന്നെത്തുകയായിരുന്നു.

പാകമല്ലാത്ത ടീ ഷര്‍ട്ടിലും കീറിയ പാന്റിലും വള്ളിച്ചെരിപ്പിലും വന്നെത്തിയ വൃദ്ധനെ ഷോറൂം ജീവനക്കാരന്‍ പുറത്തെത്തിക്കാന്‍ ശ്രമം നടത്തവെയാണ് താന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ വാങ്ങാന്‍ വന്നതാണെന്ന കാര്യം ലംഗ് ദെച്ച വ്യക്തമാക്കുന്നത്.

മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പല ഷോറൂമുകളില്‍ കയറിയെന്നും എന്നാല്‍ സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ ഷോറൂം ജീവനക്കാര്‍ തന്നെ പുറത്താക്കുക ആയിരുന്നൂവെന്നും ലംഗ് ദെച്ച വെളിപ്പെടുത്തി.

പിന്നാലെ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ അവസരം ലഭിച്ച ലംഗ് ദെച്ച, പത്ത് മിനിറ്റില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോര്‍ട്‌സ്റ്റര്‍ 48 മോട്ടോര്‍സൈക്കിള്‍ തെരഞ്ഞെടുത്തു.

സ്പോർട്സ്റ്റർ തെരഞ്ഞെടുത്തതിന് പിന്നാലെ ലംഗ് ദെച്ച മുഴുവൻ പണവും നല്‍കുകയായിരുന്നു.

753000 തായ് ബാഹ്ത് (ഏകദേശം 13 ലക്ഷം രൂപ) ഉടനടി നല്‍കിയാണ് ലംഗ് ദെച്ച ഹാര്‍ലി ഡേവിഡ്‌സണിനെ സ്വന്തമാക്കിയത് എന്നും ശ്രദ്ധേയം.

ഷോറൂമില്‍ നിന്നും ഹാര്‍ലി ഡേവിഡ്‌സണിനെ സ്വന്തമാക്കുന്നതിന് മുമ്പ് മോഡല്‍ കിടന്ന് പരിശോധിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ലംഗ് ദെച്ചയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തായ് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ സഹോദരിയെ ബന്ധപ്പെട്ടു കൂടതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ട് വന്നു.

ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമില്‍ നിന്നും മോഡലിനെ പണം കൊടുത്ത് വാങ്ങിയ വൃദ്ധന്റെ പേര് ലംഗ് ദെച്ചയാണെന്ന് അവരിലൂടെയാണ് രാജ്യാന്തര സമൂഹം അറിയുന്നത്.

ലംഗ് ദെച്ച വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണെന്നും, ഇക്കാലമത്രയും കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് മോട്ടോര്‍സൈക്കിള്‍ വാങ്ങുകയായിരുന്നു ലംഗ് ദെച്ച ആഗ്രഹിച്ചിരുന്നത് എന്നും സഹോദരി പറഞ്ഞു.

ലംഗ് ദെച്ചയുടെ ഏറെ കാലത്തെ മോട്ടോര്‍സൈക്കിള്‍ ആഗ്രഹം പൂര്‍ത്തീകരിച്ചു എന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.

ലംഗ് ദെച്ച സ്വന്തമാക്കിയ സ്‌പോര്‍ട്‌സ്റ്റര്‍ 48 -

ഹാര്‍ലി നിരയിലെ ഏറെ പ്രശസ്തമായ സ്‌പോര്‍ട്‌സ്റ്റര്‍ 48, 2010 ലാണ് വിപണിയില്‍ അവതരിക്കുന്നത്.

ഡാര്‍ക്ക് സിരീസ് സ്‌പോര്‍ട്‌സ്റ്ററിന് പകരം, ക്ലാസിക് ഡിസൈനിലാണ് സ്‌പോര്‍ട്‌സ്റ്റര്‍ 48 ഒരുങ്ങിയിരിക്കുന്നത്.

ഹാര്‍ലി മോഡലുകളിലെ പീനട്ട് ടാങ്കും, സ്‌പോക്ക്ഡ് വീലും, ക്രോമിംഗും എല്ലാം സ്‌പോര്‍ട്‌സ്റ്റര്‍ 48 ലും ഇടം പിടിച്ചിട്ടുണ്ട്.

49 mm ഫോര്‍ക്കും, പുത്തന്‍ ഗ്രാഫിക്‌സും ഉള്‍പ്പെടുന്ന ഒരുപിടി ഘടകങ്ങള്‍ സ്‌പോര്‍ട്‌സ്റ്ററിനെ 'ടഫ് ആന്‍ഡ് സ്റ്റൈലിഷാ'ക്കുന്നു.

5500 rpm ല്‍ 60 bhp കരുത്തും 4250 rpm ല്‍ 96 Nm torque ഉം പുറപ്പെടുവിക്കുന്ന ടൂ സിലിണ്ടര്‍ എയര്‍കൂള്‍ഡ് 1202 സിസി പെട്രോള്‍ എഞ്ചിനിലാണ് സ്‌പോര്‍ട്‌സ്റ്റര്‍ 48 വന്നെത്തുന്നത്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി ഹാര്‍ലി ബന്ധപ്പെടുത്തിയിട്ടുള്ളത്.

എട്ട് ലിറ്ററാണ് സ്‌പോര്‍ട്‌സ്റ്റര്‍ 48 ന്റെ ഇന്ധനശേഷി. ഏകദേശം പത്ത് ലക്ഷം രൂപ വിലയിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോര്‍ട്‌സ്റ്റര്‍ 48 ഇന്ത്യന്‍ വിപണികളില്‍ സാന്നിധ്യമറിയിക്കുന്നത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കൗതുകം #off beat
Story first published: Monday, May 8, 2017, 10:22 [IST]
English summary
Old Man Dressed In Shabby Clothes Buys Harley Davidson. Read in Malayalam.
Please Wait while comments are loading...

Latest Photos