എന്നും എക്കാലവും മൂല്യചുതി സംഭവിച്ചിട്ടില്ലാത്ത വാഹനങ്ങൾ

By Praseetha

വാഹനങ്ങളെല്ലാം തന്നെ ഇലക്ട്രോണിക് ഉപകരണം പോലെയായി കൊണ്ടിരിക്കുകയാണ്. നിരത്തിലിറങ്ങി അടുത്ത ദിവസം തന്നെ മൂല്യം കുറഞ്ഞ് വരുന്നതായിട്ടാണ് കാണപ്പെടുന്നത്. എന്നിരുന്നാലും ഇപ്പോഴും നല്ല വില്പന മൂല്യം ലഭിക്കുന്ന പഴയ വാഹനങ്ങളുണ്ട്.

വിഖ്യാതമായ ഹൂഡ് ഓർണമെന്റുകൾ

ഒരുക്കാലത്ത് വിപണികീഴടക്കിയതും എന്നാൽ ഇപ്പോഴും മൂല്യചുതി സംഭവിച്ചിട്ടില്ലാത്ത ചില കാറുകളേയും ബൈക്കുകളേയും ഇവിടെ പരിചയപ്പെടുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് താളുകൾ കാണുക.

വില്ലിസ് ജീപ്പ്

വില്ലിസ് ജീപ്പ്

വില്ലിസ് അത്ര സുഖകരവും കരുത്തുറ്റ വാഹനമല്ലെങ്കിൽ കൂടിയും ഓഫ് റോഡ് ശേഷിക്ക് മുൻപിൽ ഏത് ആധുനിക എസ്‌യുവിയും തലകുനിച്ച് പോകും. മൂന്ന് ലക്ഷത്തിലും താഴെയാണ് ഇതിന്റെ വില എന്നാൽ സാമാന്യം നല്ല നിലവാരത്തിലുള്ളതാണെങ്കിൽ വിലയിതിലും അധികമായിരിക്കും.

കോണ്ടസ

കോണ്ടസ

എൺപതുകളിൽ ഇന്ത്യൻ ആഡംബര കാർ വിപണി അടക്കിവാണിരുന്ന വാഹനമായിരുന്നു ഹിന്ദുസ്ഥാൻ മോട്ടേഴ്സിന്റെ കോണ്ടസ. ഇതിന് കരുത്തുറ്റ എൻജിനുണ്ടായിരുന്നില്ലെങ്കിലും വിശാലമായ സ്ഥലസൗകര്യമായിരുന്നു അകത്തളങ്ങളിൽ ഒരുക്കിയിരുന്നത്. ഈയൊരു പ്രത്യേകത കൊണ്ടുതന്നെ കോണ്ടസയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഇന്ന് ചില പരിവർത്തനങ്ങള്‍ക്ക് വിധേയമായി ഒരു മസിലൻ കാർ രൂപമാണ് കോണ്ടസയ്ക്ക് കൈവന്നിട്ടുള്ളത്.

ഫിയറ്റ്

ഫിയറ്റ്

ഹിന്ദുസ്ഥാൻ അംബാസിഡർക്ക് എതിരാളിയെന്നോണമാണ് ഫിയറ്റ് പ്രീമിയർ പത്മിനി വിപണിയിലെത്തിച്ചത്. അംബാസിഡറിനേക്കാളും സ്ഥലസൗകര്യവും സവിശേഷതകളുമാണ് ഫിയറ്റ് ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഇന്നും പഴയ കാറുകൾ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ പ്രീമിയർ പത്മിനിക്ക് മുഖ്യ സ്ഥാനമാണുള്ളത്.

ജിപ്‌സി

ജിപ്‌സി

നിരവധി ഓഫ്-റോഡ് വാഹനങ്ങൾ ലഭ്യമാണെങ്കിലും സാഹസികത ഇഷ്ടപ്പെടുന്ന മിക്ക ആളുകളും ജിപ്‌സിയാണ് തിരഞ്ഞെടുക്കുന്നത്. ഓഫ് റോഡ് യാത്രയ്ക്ക് യോജിച്ച രീതിയിലുള്ള ഡിസൈനും എൻജിൻ കപാസിറ്റിയുമാണിതിന് കാരണം. സാമാന്യം നല്ല മോഡലിന് ഇപ്പോഴും രണ്ടരലക്ഷത്തിലധികം വില വരും.

സ്‌കോഡ ഒക്ടാവിയ ആർഎസ്

സ്‌കോഡ ഒക്ടാവിയ ആർഎസ്

മറ്റുള്ള കാറുകളെയപേക്ഷിച്ച് അല്പം പുതിയ കാറാണ് സ്‌കോഡ ഒക്ടാവിയ ആർഎസ്. എന്നാൽ പുതിയ സ്‌കോഡയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് നല്ല പഴക്കമുണ്ട്. ടർബോചാർജ്ഡ് പെട്രോൾ എൻജിനുള്ള കാരണത്തിലാണിതിന് മികച്ച വില്പന ലഭിക്കുന്നത്.കൂടാതെ ഇത് നല്ല ഇന്ധനക്ഷമതയുമാണ് നൽകുന്നത്. ഒരു ലക്ഷം കിലോമീറ്ററിലധികം ഓടിയട്ടുണ്ടെങ്കിലും രണ്ടരലക്ഷത്തിലധികം വില്പന മൂല്യമുണ്ടിതിന്.

 യമഹ ആർഡി 350

യമഹ ആർഡി 350

കാറുകൾക്ക് മാത്രമാണ് വില്പന മൂല്യമുള്ളതെന്ന് ധരിക്കുന്നതെങ്കിൽ തെറ്റി, മോട്ടോർ സൈക്കിളുകൾക്കും അതേ മൂല്യം തന്നെയുണ്ട്. 2 സ്പോക്ക് ട്വിൻ സിലിണ്ടർ എൻജിൻ ഉണ്ട് എന്നതിനാൽ ഈ യമഹ ബൈക്കിന് ഒരു ലക്ഷത്തിലധികം വില മതിക്കും.

യമഹ ആർഎക്സ് സീരീസ്

യമഹ ആർഎക്സ് സീരീസ്

അക്കാലത്തെ പെർഫോമൻസ് ഓറിയന്റഡായ യമഹ ആർഎക്സ് കൂടുതൽ വിറ്റഴിക്കപ്പെട്ട ബൈക്കുകളിൽ ഒന്നായിരുന്നു. ഇന്നും ഒരു ആർഎക്സ് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. മികച്ച എൻജിൻ ക്ഷമതയാണിതിനുള്ളത്.

റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ്

ഇന്നും റോയൽ എൻഫീൽഡിന് നല്ല മികച്ച വില്പനയാണുള്ളത്. കാസ്റ്റ് അയേൺ എൻജിനുള്ള ഒരു നല്ല സ്റ്റാൻന്റേഡ് 350 ബൈക്കിന് ഇന്നും ഒരു ലക്ഷത്തിലധികം വരും. 500മോഡലുകൾക്ക് അതിലധികമായിരിക്കും വില.

 എസ്‍ഡി

എസ്‍ഡി

ഇന്നും എസ്‍ഡിക്ക് ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. ഫ്യുവൽ സിസ്റ്റം, കിക്ക് സ്റ്റാർട്ടർ, ക്ലച്ച് എന്നീ ഫീച്ചറുകളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 30,000രൂപ വിലമതിക്കും നല്ല നിലവാരത്തിലുള്ളതാണെങ്കിൽ ഏകദേശം ഒരുലക്ഷം രൂപയോളം വരും ഇതിന്റെ വില.

കൂടുതൽ വായിക്കുക

സഞ്ജയ് ഗാന്ധിയും മാരുതി മോഹനും പിന്നെ സോണിയ ഗാന്ധിയും

Most Read Articles

Malayalam
കൂടുതല്‍... #cars #bike #കാർ #ബൈക്ക്
English summary
9 Old Vehicles That Still Have A Good Resale Value In India
Story first published: Monday, March 7, 2016, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X