ഈയൊരു എയർപോർട് അത്യാപത്ക്കരം; ജീവൻ-മരണ പോരാട്ടത്തിന് മുതിരുന്ന വൈമാനികരോ ആകെ 8 പേർ!!!

പാറോ എന്ന ചെറിയൊരു വിമാനത്താവളം എപ്രകാരമാണ് ആപത്ക്കരമായിരിക്കുന്നതെന്ന് താഴെ വായിച്ചറിയാം.

By Praseetha

ഒരു വിമാനത്താവളത്തിലെ ബഹളമോ ശബ്ദഘോഷങ്ങളോ ഇല്ലാതെ ഹിമാലയൻ മലനിരകൾക്കുള്ളിൽ ആരുമറിയപ്പെടാത്ത ചെറിയൊരു വിമാനത്താവളമുണ്ട്. ബൂട്ടാനിലെ പാറോ എന്ന പേരിലുള്ള ഈ വിമാനത്താവളം വളരെ വീതി കുറഞ്ഞതും അതേസമയം ലോകത്തിൽ വച്ചു തന്നെ അപകടസാധ്യതയേറിയതുമാണ്. സമുദ്രനിരപ്പിൽ നിന്നും 1.5മൈൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനതാവളം 18,000അടി ഉയരമുള്ള പർവ്വത നിരകളാൽ ചുറ്റപ്പെട്ടതാണ്.

നയനാഭിരാമമായ ലാന്റിംഗ് കാഴ്ചകൾ സമ്മാനിക്കുന്ന 10 എയർപോർടുകൾ

ഈ ഭൂപ്രകൃതി കൊണ്ടുതന്നെ സുഖകരമായ പറന്നുയരലും ഇറങ്ങലുമല്ല സാധ്യമാകുന്നത്. വൈമാനികർക്ക് ഉള്ളത് പോലെ തന്നെ യാത്രക്കാർക്കും അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചറിയാനാകും എന്നാണ് പറയപ്പെടുന്നത്. ഒരു വിമാനത്താവളം പണിയുമ്പോൾ എളുപ്പം എത്തിപ്പെടാവുന്ന തരത്തിൽ തടസ്സങ്ങളൊന്നുമില്ലാത്ത തരത്തിലാണെങ്കിൽ ഇത്തരത്തിലുള്ള അസൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ലായിരുന്നു. പാറോ എന്ന ചെറിയൊരു വിമാനത്താവളത്തിന്റെ പ്രത്യേകതകൾ എന്തോക്കെയെന്ന് വായിച്ചറിയാം.

യോഗ്യതനേടിയ 8പൈലറ്റുമാർ മാത്രമിറങ്ങുന്ന അപകടമേറിയ ഈ വിമാനത്താവളമേത്?

18,000 അടി ഉയരമുള്ള പർവ്വത നിരകളെ ചുറ്റിപ്പറക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിവവിൽ പ്രാവീണ്യം സിദ്ധിച്ച എട്ട് വൈമാനികർക്ക് മാത്രമെ ഈ വിമാനത്താവളത്തിൽ പറന്നിറങ്ങാൻ കഴിയുന്നുള്ളൂ എന്നാണ് പറയപ്പെടുന്നത്.

യോഗ്യതനേടിയ 8പൈലറ്റുമാർ മാത്രമിറങ്ങുന്ന അപകടമേറിയ ഈ വിമാനത്താവളമേത്?

യാത്രക്കാരിലും ഭീതിപടരുന്ന ഒരു സംഭവമാണ് പാറോ വിമാനത്താവളത്തിലെ പറന്നുയരലും ഇറങ്ങലും. കണ്ണുമടച്ച് നിലവിളിച്ചുംകൊണ്ടാണത്രെ ഓരോ യാത്രികരും ഇതുവഴി കടന്ന് പോകുന്നത്. ജീവൻ പണയപ്പെടുത്തിയുള്ള സാഹസികമായ പറക്കൽ തന്നെയാണിത്.

യോഗ്യതനേടിയ 8പൈലറ്റുമാർ മാത്രമിറങ്ങുന്ന അപകടമേറിയ ഈ വിമാനത്താവളമേത്?

ഇതുവരെയായി ഡ്രക്ക് എയർ എന്നൊരു വിമാനം മാത്രമെ പാറോ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നതായിട്ടുള്ളൂ.

യോഗ്യതനേടിയ 8പൈലറ്റുമാർ മാത്രമിറങ്ങുന്ന അപകടമേറിയ ഈ വിമാനത്താവളമേത്?

വെറും 6,500 അടി നീളമുള്ള ഈ റൺവെ ലോകത്തിലെ തന്നെ ഏറ്റവും ചെറുതാണെന്നാണ് പറയപ്പെടുന്നത്.

യോഗ്യതനേടിയ 8പൈലറ്റുമാർ മാത്രമിറങ്ങുന്ന അപകടമേറിയ ഈ വിമാനത്താവളമേത്?

അപകടം നിറഞ്ഞ ഭൂപ്രകൃതിയും അതേസമയം വീതിയും നീളവും കുറഞ്ഞ റൺവേയും ചേർന്ന് ഒരു സാഹസികത നിറഞ്ഞ പറക്കലിനാണ് വഴിയൊരുക്കുന്നത്.

യോഗ്യതനേടിയ 8പൈലറ്റുമാർ മാത്രമിറങ്ങുന്ന അപകടമേറിയ ഈ വിമാനത്താവളമേത്?

ചിലപ്പോൾ താഴ്വരയിലൂടെ ആഞ്ഞടിക്കുന്ന കാറ്റും വളരെ ഭീതിനിറഞ്ഞ യാത്രാനുഭവമാണ് നൽകുകയെന്നാണ് യാത്രാക്കാരും പറയുന്നത്.

യോഗ്യതനേടിയ 8പൈലറ്റുമാർ മാത്രമിറങ്ങുന്ന അപകടമേറിയ ഈ വിമാനത്താവളമേത്?

വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷ മുഴുവൻ ഒരു വൈമാനികന്റെ കൈപിടിയിലാണ്. കണക്കു കൂട്ടലിൽ വരുന്ന ചെറിയൊരു പിഴവ് മതി വൻ ദുരന്തങ്ങളിലേക്ക് നയിക്കാൻ. അതുകൊണ്ട് തന്നെ നല്ല പ്രാവീണ്യവും മിടുക്കുമുള്ള എട്ട് വൈമാനികർ മാത്രമാണ് ഇതുവഴി വിമാനം പറത്തുന്നത്.

യോഗ്യതനേടിയ 8പൈലറ്റുമാർ മാത്രമിറങ്ങുന്ന അപകടമേറിയ ഈ വിമാനത്താവളമേത്?

പകൽ സമയത്ത് മാത്രമാണ് വിമാനസർവീസുകൾ അനുവദിച്ചിട്ടുള്ളത്. രാത്രിയിൽ വ്യക്തമായ കാഴ്ച ലഭിക്കില്ലെന്നുള്ള കാരണം കൊണ്ടാണ് രാത്രിക്കാല സർവീസുകൾ ഒഴിവാക്കിയിട്ടുള്ളത്.

യോഗ്യതനേടിയ 8പൈലറ്റുമാർ മാത്രമിറങ്ങുന്ന അപകടമേറിയ ഈ വിമാനത്താവളമേത്?

ഇത്തരത്തിലുള്ള ഭീതിയൊഴിച്ചാൽ പർവ്വത നിരകളും താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളും കണ്ടുകൊണ്ടുള്ള യാത്ര വളരെ ആസ്വദനീയമാണ്.

യോഗ്യതനേടിയ 8പൈലറ്റുമാർ മാത്രമിറങ്ങുന്ന അപകടമേറിയ ഈ വിമാനത്താവളമേത്?

ഈ വിമാനത്താവളത്തിന്റെ റിസ്ക് അറിഞ്ഞിട്ടുതന്നെ ബൂട്ടാനിലെത്തുന്ന വിദേശ സഞ്ചാരികൾ ഈയൊരു യാത്ര അനുഭവിക്കാതെ പോവുകയില്ലെന്നാണ് ബൂട്ടാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പറയുന്നത്.

യോഗ്യതനേടിയ 8പൈലറ്റുമാർ മാത്രമിറങ്ങുന്ന അപകടമേറിയ ഈ വിമാനത്താവളമേത്?

ഓരോ വർഷവും 30,000 ടൂറിസ്റ്റുകളാണ് ഈ യാത്രാനുഭവത്തിനായി ഇവിടെ എത്തിച്ചേരുന്നത്. ഈ വിമാനത്താവളമിപ്പോൾ ടൂറിസത്തിന്റെ ഭാഗമായി കൂടെ അറിയപ്പെടുന്നു.

കൂടുതൽ വായിക്കൂ

ഹിരോഷിമയിലും നാഗസാക്കിയിലും നാശത്തിന്റെ വിത്ത് പാകിയ ബോംബർ

കൂടുതൽ വായിക്കൂ

ലാന്റിംഗിനിടെ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തമൊഴിവായി

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Only Eight Pilots Are Qualified to Land on This ‘Terrifying’ Runway
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X