മൈലേജ്: ചില ന്യൂജനറേഷന്‍ തെറ്റുധാരണകള്‍

By Santheep

വാഹനങ്ങളുടെ ഇന്ധനക്ഷമത ഒരു ജീവന്മരണപ്രശ്‌നമാണ് നമ്മള്‍ ഇന്ത്യക്കാര്‍ക്ക്. മൈലേജ് കൂട്ടാനായി ഏതറ്റം വരെയും നമ്മള്‍ പോകുന്നു. നാടന്‍ സാങ്കേതികവിദ്യകള്‍ വരെ വികസിപ്പിച്ചെടുക്കുന്നു. ഇന്ധനത്തെ സംബന്ധിച്ച് നിരവധി മിത്തുകള്‍ ഉണ്ടാക്കുന്നു. സ്വയം സൃഷ്ടിച്ചെടുത്ത മൈലേജ് തെറ്റുധാരണകളില്‍ ജീവിക്കുമ്പോള്‍ ഒരിക്കല്‍പോലും നമ്മളാരും അവ ശരിയാണോ എന്ന് വസ്തുതാപരമായി പരിശോധിക്കാന്‍ മെനക്കെടാറില്ല.

മൈലേജ് വര്‍ധിപ്പിക്കുക, എണ്ണ ഉപയോഗം കുറയ്ക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മള്‍ ചെയ്തുവരാറുള്ള ചില സംഗതികളെ വിലയിരുത്തുകയാണിവിടെ. നമ്മള്‍ തെറ്റെന്ന് കരുതിയവ പലതും ശരിയായിരുന്നെന്നും ശരിയെന്നു കരിതിയിരുന്നവ തെറ്റാണെന്നും ഇവിടെ തിരിച്ചറിയുകയാണ്. താഴെ ചെല്ലുക.

മൈലേജ്: ചില ന്യൂജനറേഷന്‍ തെറ്റുധാരണകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

മൈലേജ് തെറ്റുധാരണ - 01

മൈലേജ് തെറ്റുധാരണ - 01

രാവിലെ നേരത്തെ ഇന്ധനം അടിക്കുന്നതാണ് നല്ലത്! രാവിലത്തെ തണുത്ത കാലാവസ്ഥ ഇന്ധനത്തെ സാന്ദ്രതയില്‍ നിലനിര്‍ത്തുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ചൂടുള്ള സമയങ്ങളില്‍ ഇന്ധനം വികസിക്കുകയും താരതമ്യേന കുറഞ്ഞ അളവില്‍ മാത്രം ഇന്ധനം വാഹനത്തിന്റെ ടാങ്കിലേക്ക് ചെല്ലുകയും ചെയ്യുന്നു.

മൈലേജ് തെറ്റുധാരണ - 01

മൈലേജ് തെറ്റുധാരണ - 01

നിലവിലെ സാഹചര്യത്തില്‍ ഇതൊരു തെറ്റുധാരണയാണ്. കാരണം, ഇന്ന് പെട്രോള്‍ ബങ്കുകളില്‍ ഇന്ധനം സൂക്ഷിക്കുന്നത് മണ്ണിനടിയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള വലിയ ടാങ്കുകളിലാണ്. മണ്ണിനടിയില്‍ താപനില ഏതാണ്ട് സ്ഥിരത പുലര്‍ത്തുന്നു മിക്കവാറും സമയങ്ങളില്‍. പുറത്ത് വന്‍ ചൂടുള്ളതുകൊണ്ട് അടിക്കുന്ന എണ്ണയുടെ അളവ് കുറയാനുള്ള സാധ്യത വളരെ കുറവാണ്.

മൈലേജ് തെറ്റുധാരണ - 02

മൈലേജ് തെറ്റുധാരണ - 02

ഏസി പ്രവര്‍ത്തിപ്പിച്ചാല്‍ മൈലേജ് കുറയും.

മൈലേജ് തെറ്റുധാരണ - 02

മൈലേജ് തെറ്റുധാരണ - 02

ആധുനിക കാര്‍ എര്‍ കണ്ടീഷനിങ് സംവിധാനങ്ങള്‍ കാര്യക്ഷമത കൂടിയവയാണ്. പണ്ടത്തെപ്പോലെ എന്‍ജിന് വലിയ ജോലിഭാരം ഇവയുണ്ടാക്കുന്നില്ല. എയര്‍ കണ്ടീഷനിങ് ഇല്ലാതെ കാറോടിക്കുമ്പോള്‍ സാധാരണയായി നമ്മള്‍ വിന്‍ഡോകള്‍ തുറന്നിടുന്നു. ഇത് കാറിന്റെ എയ്‌റോഡൈനമിക്‌സിലുണ്ടാക്കുന്ന വ്യതിയാനം മൈലേജ് കുറയ്ക്കുന്ന ഘടകമാണ്. ഏസി ഇടുമ്പോള്‍ സ്വാഭാവികമായും വിന്‍ഡോകള്‍ ഉയര്‍ത്തുകയും അത് കാറ്റോട്ടത്തിന് സഹായകമായിത്തീരുകയും ചെയ്യുന്നു. ഇതുവഴി വരുന്ന ഇന്ധനലാഭം കൂടി കണക്കിലെടുത്താന്‍ ഏസി ഇക്കാലത്ത് മൈലേജ് വലിയതോതില്‍ കുറയ്ക്കുന്നില്ല എന്നുതന്നെ പറയേണ്ടിവരും.

മൈലേജ് തെറ്റുധാരണ - 03

മൈലേജ് തെറ്റുധാരണ - 03

കുറഞ്ഞ സമയത്തെ കാത്തിരിപ്പിനു വേണ്ടി എന്‍ജിന്‍ സ്റ്റോപ്പ് ചെയ്യുന്നതും സ്റ്റാര്‍ട്ടാക്കുന്നതും ഇന്ധനച്ചെലവ് കൂട്ടുന്നു.

മൈലേജ് തെറ്റുധാരണ - 03

മൈലേജ് തെറ്റുധാരണ - 03

പഴയ കാര്‍ബുറേറ്ററുകളുടെ കാലത്തെ തിയറിയാണിത്. ഇന്നത്തെ കമ്പ്യൂട്ടര്‍ നിയന്ത്രിത എന്‍ജിനുകളില്‍ ഇത് അത്രകണ്ട് ശരിയല്ല. 90 സെക്കന്‍ഡിലധികം നേരം എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് നില്‍ക്കേണ്ടി വരികയാണെങ്കില്‍ എന്‍ജിന്‍ ഓഫ് ചെയ്യാവുന്നതാണ്.

മൈലേജ് തെറ്റുധാരണ - 04

മൈലേജ് തെറ്റുധാരണ - 04

ഇപ്പോഴും നമ്മുടെ നാട്ടില്‍ പിക്കപ്പ് ട്രക്കുകള്‍ പിന്നിലെ ഡോര്‍ തുറന്നിട്ട് ഓടുന്നത് കാണാറുണ്ട്. ഇത് എയ്‌റോഡൈനമിക്‌സ് അഥവാ കാറ്റോട്ടം വര്‍ധിപ്പിക്കുമെന്നും മൈലേജ് കൂട്ടുമെന്നുമാണ് തിയറി.

മൈലേജ് തെറ്റുധാരണ - 04

മൈലേജ് തെറ്റുധാരണ - 04

പഴയകാലത്തെ പിക്കപ്പ് ട്രക്കുകളുടെ കാര്യത്തില്‍ ഈ സിദ്ധാന്തം ശരിയായിരിക്കാം. എന്നാല്‍, ഇന്നത്തെ ടാറ്റ സിനണ്‍ പോലുള്ള ട്രക്കുകള്‍ ഈ പ്രശ്‌നത്തിന് ഡിസൈനില്‍ത്തന്നെ പരിഹാരം കണ്ടാണ് വിപണിയിലെത്തുന്നത്. ഇക്കാരണത്താല്‍ മൈലേജ് കൂട്ടാന്‍ പിന്‍വാതില്‍ തുറന്നിടേണ്ട കാര്യമില്ല.

മൈലേജ് തെറ്റുധാരണ - 05

മൈലേജ് തെറ്റുധാരണ - 05

മൈലേജാണ് നോക്കുന്നതെങ്കില്‍ ഓട്ടോമാറ്റിക് കാറുകള്‍ വാങ്ങാതിരിക്കുക എന്നതാണ് പൊതുവിലുള്ള ഒരു ധാരണ. ഇത് പുതിയ കാലത്ത് അത്രകണ്ട് ശരിയാണെന്നു പറഞ്ഞൂടാ.

മൈലേജ് തെറ്റുധാരണ - 05

മൈലേജ് തെറ്റുധാരണ - 05

പുതിയ സാങ്കേതികതകള്‍ ഓട്ടോമാറ്റിക്-മാന്വല്‍ ട്രാന്‍സ്മിഷനുകളുടെ മൈലേജിലുണ്ടായിരുന്ന വലിയ വ്യത്യാസം കുറച്ചുകൊണ്ടുവരുന്നതില്‍ വിജയിച്ചിട്ടുണ്ട്. വലിയ തോതിലുള്ള വ്യത്യാസം ഇപ്പോഴത്തെ കാറുകളില്‍ കാണാന്‍ കഴിയില്ല.

മൈലേജ് തെറ്റുധാരണ - 06

മൈലേജ് തെറ്റുധാരണ - 06

മൈലേജ് വര്‍ധിപ്പിക്കുന്ന ചില ഉപകരണങ്ങള്‍ വിപണിയില്‍ കിട്ടാനുണ്ട്. ഗുണനിലവാരമേറിയ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തും ചിലര്‍ ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കുന്നത് ഉപകാരപ്രദമാണ് എന്നൊരു ധാരണയുണ്ട്. ചിലർ ഇന്ധനത്തിൽ ചില കെമിക്കലുകൾ കലർത്തിയും പരീക്ഷണങ്ങൾ നടത്താറുണ്ട്.

മൈലേജ് തെറ്റുധാരണ - 06

മൈലേജ് തെറ്റുധാരണ - 06

ഇവ മിക്കതും എന്‍ജിന്‍ ജോലി കൂട്ടുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലായെന്നാണ് നിദഗ്ധരുടെ അഭിപ്രായം. ഇവയുടെ വിശ്വാസ്യത എപ്പോഴും സംശയാസ്പദമാണ്. എന്‍ജിനുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനാല്‍ ഓട്ടോമൊബൈല്‍ വിദഗ്ധര്‍ ഇവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാറില്ല.

മൈലേജ് തെറ്റുധാരണ - 07

മൈലേജ് തെറ്റുധാരണ - 07

മൈലേജ് കൂടുതല്‍ കിട്ടാന്‍ ടയറില്‍ കാറ്റടിച്ച് നിറച്ചുവെക്കണമെന്നാണ് മറ്റൊരു തിയറി.

മൈലേജ് തെറ്റുധാരണ - 07

മൈലേജ് തെറ്റുധാരണ - 07

കൃത്യമായ അളവില്‍ വായു നിറച്ച ടയറുകള്‍ എപ്പോഴും ഇന്ധനക്ഷമതയെ സഹായിക്കുന്നു. എന്നാല്‍, കാറ്റടിക്കും ഉണ്ട് ഒരു പരിധിയൊക്കെ. അളവില്‍ക്കൂടുതല്‍ കാറ്റ് അകത്തുചെന്നാല്‍ അത് ടയറിന്റെ ട്രെഡുകള്‍ വേഗത്തില്‍ തേയാന്‍ സഹായിക്കുകയേയുള്ളൂ. നിര്‍മാതാവ് മാന്വലില്‍ പറഞ്ഞിട്ടുള്ള അളവില്‍ മാത്രം കാറ്റടിക്കുകയാണ് വേണ്ടത്.

മൈലേജ് തെറ്റുധാരണ - 08

മൈലേജ് തെറ്റുധാരണ - 08

പ്രീമിയം പെട്രോള്‍ ഉപയോഗിച്ചാല്‍ മൈലേജ് കുതിച്ചുയരും എന്നൊരു ധാരണ പരക്കെയുണ്ട്

മൈലേജ് തെറ്റുധാരണ - 08

മൈലേജ് തെറ്റുധാരണ - 08

ഈ പറഞ്ഞുണ്ടാക്കുന്ന അളവിലൊന്നും മൈലേജ് വര്‍ധിക്കില്ല എന്നതാണ് സത്യം. എന്നാല്‍ പ്രീമിയം പെട്രോളടിക്കാന്‍ ചെലവാക്കുന്ന വിലയോ?

Most Read Articles

Malayalam
English summary
Here are the myths and facts about the mileage of cars.
Story first published: Friday, November 28, 2014, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X