വിമാനയാത്രയും ചില ഞെട്ടിപ്പിക്കുന്ന ഭീകര രഹസ്യങ്ങളും...

വിമാനയാത്രയിലെ മൂടപ്പെട്ടിട്ടുള്ള ചില രഹസ്യങ്ങൾ വൈമാനികർ തന്നെ ഇവിടെ വ്യക്തമാക്കുന്നു.

വിമാനയാത്രയ്ക്കിടയിൽ എന്തുവേണമെങ്കിലും സംഭവിക്കാം യാത്രക്കാരുടെ അറിവിൽപെടാതെയുള്ള എത്രയെത്ര അപകടങ്ങളായിരിക്കും വൈമാനികർ തന്നെ സ്വയം തരണംചെയ്തിരിക്കുക. യാത്രക്കാരിലുണ്ടാകുന്ന ഭീതിയോർത്ത് തരണം ചെയ്യാവുന്ന അപകടങ്ങളൊന്നും വൈമാനികർ പങ്കുവെക്കാറില്ല. അടുത്തിടെ തിരുവന്തനപുരത്ത് നിന്ന് ദുബൈയിലേക്ക് പറന്നുയർന്ന വിമാനം ക്രാഷ് ലാന്റിംഗ് ചെയ്തപ്പോൾ എമിറേറ്റ്സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് യാത്രക്കാരെല്ലാം വൻ ദുരന്തങ്ങളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

സുരക്ഷയിൽ റെക്കോർഡ് വാരികൂട്ടിയ എമിറേറ്റ്സിന് പാളിയത് എവിടെ-വായിക്കൂ

ചെറിയ പറവകൾ മുതൽ ഭീകരാക്രമണ ഭീഷണിവരെ സാധാരണയായി പൈലറ്റുമാർ നേരിടുന്ന പ്രശ്നങ്ങളാണ്. വിമാനം പറന്നുകൊണ്ടിരിക്കുമ്പോൾ നടക്കുന്ന മിക്ക വിപത്തുകളും ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചേക്കാമെന്ന ഭീതിയിൽ മറക്കപ്പെടാറുണ്ട്. അത്തരത്തിൽ മൂടപ്പെട്ടിട്ടുള്ള ചില രഹസ്യങ്ങൾ വൈമാനികർ തന്നെ ഇവിടെ വ്യക്തമാക്കുന്നു.

യാത്രക്കാരിൽ നിന്നും വൈമാനികർ മറച്ചുവെച്ച കൊടുംഭീകര രഹസ്യങ്ങൾ

ഒരു വൈമാനികൻ തന്റെ അനുഭവം പങ്കിട്ടതിൽ നിന്നും ലഭിച്ച വിവരപ്രകാരം വിമാനം പറന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ചിലപ്പോൾ ബോംബുഭീഷണി ഉണ്ടാകാറുണ്ട് എന്നാണ്. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ പസഫിക് സമുദ്രത്തിന്റെ മുകളിലൂടെ പറന്നുക്കൊണ്ടിരിക്കുമ്പോൾ ഇദ്ദേഹത്തിന് ബോംബ് ഭീഷണി കോൾ വന്നുവത്രെ. ആ സമയങ്ങളിൽ സംയമനം പാലിക്കയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് ഈ വൈമാനികൻ വ്യക്തമാക്കിയത്. ഭീതിയെ തുടർന്ന് യാത്രക്കാരേയും വിവരമറിയിച്ചില്ല. ഇത്തരത്തിലുള്ള എല്ലാ ഭീഷണികളും തരണംചെയ്യാനുള്ള മനസുറപ്പും ഒരു വൈമാനികനുണ്ടാകണമെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.

യാത്രക്കാരിൽ നിന്നും വൈമാനികർ മറച്ചുവെച്ച കൊടുംഭീകര രഹസ്യങ്ങൾ

ഗ്രാന്റ് ഫോർക്ക്സ് ഇന്റർനാഷണൽ എയർപോർട്ടിൽ ഒരു തവണ വ്യത്യസ്ത റൺവേകളിൽ നിന്നുമൊരുമിച്ച് പറന്നുയർന്ന രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വൻ ദുരന്തത്തിന് വഴിവെക്കേണ്ടതായിരുന്നു. രണ്ടുവിമാനങ്ങളിലെ വൈമാനികരുടെ മികവെന്നുപറയാം വൻകൂട്ടിയിടി ഒഴിവാക്കാൻ സാധിച്ചു. ട്രാഫിക് കൺട്രോൾ റൂമിൽ നിന്നും ലഭിച്ച തെറ്റായ അനൗൺസ്മെന്റ് കാരണമാണ് രണ്ട് വിമാനങ്ങളും ഒരുമിച്ച് പറന്നുയരാൻ കാരണമായത്.

യാത്രക്കാരിൽ നിന്നും വൈമാനികർ മറച്ചുവെച്ച കൊടുംഭീകര രഹസ്യങ്ങൾ

ഏകദേശം 23000 അടി ഉയരത്തിൽ പറന്നുക്കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ വിമാനത്തിലെ ലൈറ്റുകൾ പ്രവർത്തനരഹിതമായി. സ്റ്റാന്റ്ബൈ ഇൻസ്ട്രുമെന്റുകളും എമർജൻസി ലൈറ്റുകൾ അടക്കം പ്രവര്‍ത്തിക്കാതെയായി. രണ്ട് എൻജിനുകളും തകരാറിലാകുമ്പോൾ അല്ലെങ്കിൽ ഇന്ധനമില്ലാതെയാകുമ്പോൾ ആണിത് സംഭവിക്കാറുള്ളത്. ഇതുവരെ സംഭവിക്കാത്തൊരു അപകടമായതിനാൽ പൈലറ്റുമാർക്കും എന്തുചെയ്യണമെന്ന പിടിപാടില്ലായിരുന്നു. ഉടനെ സേഫ്‌ലാന്റിംഗ് നടത്തുകയല്ലാതെ മറ്റ് മാർഗമൊന്നുമുണ്ടായിരുന്നില്ല. പെട്ടെന്ന് ക്യാബിനകത്ത് അന്ധകാരമായപ്പോൾ യാത്രക്കാരിൽ ചിലർ പ്രകോപിതരാവുകയും ചെയ്തു. എയർബസ് 320ലെ വൈമാനികർ പങ്കിട്ട അനുഭവമായിരുന്നുവിത്.

യാത്രക്കാരിൽ നിന്നും വൈമാനികർ മറച്ചുവെച്ച കൊടുംഭീകര രഹസ്യങ്ങൾ

ഒരു ഫ്ലൈറ്റ് അറ്റൻഡന്റിന്റെ അനുഭവത്തിലുണ്ടായ കാര്യമാണിത്. ഒരുതവണ ലാന്റിംഗിനോട് അടുത്തപ്പോൾ കോ-പൈലറ്റിന്റെ ഭാഗത്തുണ്ടായിരുന്ന ജനാലയിൽ നിന്നും ചില്ലടർന്ന് താഴെവീണുടഞ്ഞു. ആർക്കും പരിക്കൊന്നും സംഭവിച്ചതുമില്ല ഇക്കാര്യം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതുമില്ല.

യാത്രക്കാരിൽ നിന്നും വൈമാനികർ മറച്ചുവെച്ച കൊടുംഭീകര രഹസ്യങ്ങൾ

ഒരുതവണ വിമാനം പ്രക്ഷുബ്ദ്ധ കാലാവസ്ഥയിൽ അകപ്പെട്ടപ്പോൾ ഇതിനുമുൻപില്ലാത്തൊരു അനുഭവമാണ് നേരിടേണ്ടിവന്നത്. വിമാനത്തിനകത്ത് ശ്വാസംമുട്ടുന്ന വിധത്തിലുള്ള അനുഭവംതോന്നിയപ്പോൾ തനിക്ക് സീറ്റിലേക്ക് ചാരികിടക്കാനെ ആയുള്ളൂ കോപൈലറ്റിന് എല്ലാം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതിനാൽ രക്ഷപെടാൻ സാധിച്ചു. ഒരു കോമേഷ്യൽ എയർലൈനർ പൈലറ്റാണ് ഈ അനുഭവം വ്യക്തമാക്കിയത്.

യാത്രക്കാരിൽ നിന്നും വൈമാനികർ മറച്ചുവെച്ച കൊടുംഭീകര രഹസ്യങ്ങൾ

മിന്നലുണ്ടാകുമ്പോൾ വിമാനത്തിന് അപകടമൊന്നുമുണ്ടാകില്ലെ എന്നുള്ള സംശയം ഏവർക്കുമുണ്ടാകും. എന്നാൽ ഒരു പൈലറ്റ് തന്റെ അനുഭവം വ്യക്തമാക്കിയത് ഇപ്രകാരമാണ്. ലണ്ടൻ ഹിത്രൂ വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന വേളയിൽ വലിയൊരു മിന്നൽപിണര് കൺമുന്നിൽകൂടി പതിക്കുന്നത് കണാൻകഴിഞ്ഞു. പെട്ടെന്നൊന്ന് ഞെട്ടിയെങ്കിലും ഭാഗ്യത്തിന് വിമാനത്തിനൊരു കേടുപാടും സംഭവിച്ചില്ലെന്നുമാത്രമല്ല യാത്രക്കാരിൽ പലരും ഇതറിഞ്ഞതുമില്ല.

യാത്രക്കാരിൽ നിന്നും വൈമാനികർ മറച്ചുവെച്ച കൊടുംഭീകര രഹസ്യങ്ങൾ

വിമാനം 11,000അടി മുകളിൽ പറന്നുക്കൊണ്ടിരിക്കുമ്പോൾ ഒരുതവണ വിമാനത്തിന്റെ കോക്പിറ്റിൽ പ്ലാസ്റ്റിക് കത്തുന്ന മണംപടർന്നു. എന്തായിരിക്കാമെന്ന തിരച്ചിലിൽ പ്ലാസ്റ്റിക് ബോട്ടിൽ കത്തികരിഞ്ഞതായി കണ്ടെത്തി. നേരിട്ട് സൂര്യപ്രകാശം കിട്ടുന്നതരത്തിൽ ജനാലയ്ക്കരികയിലായിരുന്നു ബോട്ടിൽ സൂക്ഷിച്ചിരുന്നത്. ഒരുപക്ഷെ നേരിട്ട് ഏറ്റ ചൂടുകാരണമാകാം കുപ്പി കരിഞ്ഞെതെന്നാണ് വൈമാനികരുടെ ഊഹം. അതിനുശേഷം രണ്ട്തവണയൊന്ന് ചിന്തിച്ചതിന് ശേഷം മാത്രമേ പ്ലാസ്റ്റിക് ബോട്ടിൽ കോക്പിറ്റിനകത്തേക് എടുക്കാറുള്ളൂ എന്നാണ് ഈ വൈമാനികൻ വ്യക്തമാക്കിയത്.

യാത്രക്കാരിൽ നിന്നും വൈമാനികർ മറച്ചുവെച്ച കൊടുംഭീകര രഹസ്യങ്ങൾ

യാത്രക്കാരുമായി പങ്കുവെക്കാൻ കഴിയാത്ത പല കാര്യങ്ങളും വിമാനയാത്രക്കിടയിൽ സംഭവിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഒരു പൈലറ്റ് ഇവിടെ വ്യക്തമാക്കുന്നത്. എയർകൺട്രോൾ ട്രാഫിക്കിന്റെ പാകപ്പിഴവുകാരണം വിമാനം പറന്നുക്കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റു വിമാനവുമായി ചേർന്നുവരാനുള്ള പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ആ അവസരങ്ങളിൽ വിമാനത്തിന്റെ ദിശമാറ്റുമ്പോഴുണ്ടാകുന്ന ഉലച്ചിൽ യാത്രക്കാരിൽ ഭീതിപടർത്താറുണ്ട്. യാത്രക്കാരിൽ ആരെങ്കിലും ചോദ്യംചെയ്യുന്ന പക്ഷം മേഘങ്ങളിൽ തട്ടിയതാണ് അല്ലെങ്കിൽ കാറ്റിൽപെട്ടാതാണെന്ന് എന്നോക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാറുള്ളത് പതിവാണത്രെ.

യാത്രക്കാരിൽ നിന്നും വൈമാനികർ മറച്ചുവെച്ച കൊടുംഭീകര രഹസ്യങ്ങൾ

മോശപ്പെട്ട കാലാവസ്ഥമൂലം വിമാനയാത്രയ്ക്കിടെ അപകടങ്ങൾ സംഭവിക്കാറുണ്ട് അതിലൊന്നാണ് അതിശക്തമായ കാറ്റ്. വിമാനം പറന്നുക്കൊണ്ടിരിക്കുമ്പോൾ ഒരുതവണ അതിശക്തമായ കാറ്റിന്റെ പ്രവാഹത്തിൽ അകപ്പെട്ട് വിമാനം 6000അടി താഴ്ചയിലേക്ക് തള്ളപ്പെട്ടുഎന്നാണ് ഒരു വൈമാനികൻ വ്യക്തമാക്കിയത്. വേഗതകുറച്ച് നിയന്ത്രണവിധേയമാക്കിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കഴിവതും ഞങ്ങൾ തന്നെ കൈകാര്യം ചെയ്യാൻ ശ്രമിക്കും യാത്രക്കാരെ അറിയിക്കാറില്ലെന്നാണ് ഇവർ വ്യക്തമാക്കിയത്.

യാത്രക്കാരിൽ നിന്നും വൈമാനികർ മറച്ചുവെച്ച കൊടുംഭീകര രഹസ്യങ്ങൾ

വിമാനം ടേക്ക്ഓഫ്ചെയ്യാനൊരുങ്ങുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസമാണ് ജെറ്റ് ബ്ലാസ്റ്റ്. വിമാനത്തിന്റെ ജെറ്റ് എൻജിൻ പ്രവർത്തിക്കുന്നത് മൂലമുള്ള അതിശക്തമായ വായുപ്രവാഹത്തിൽ പെട്ട് അപകടങ്ങൾ സംഭവിക്കാറുള്ളത് പതിവാണ്. 60 മീറ്ററോളം ആഞ്ഞിടിക്കുന്ന വായുപ്രവാഹത്തിൽ അകപ്പെട്ടുപോകുന്ന പക്ഷം തെറിച്ച് വീണുണ്ടാകുന്ന അപകടങ്ങൾക്ക് സാധ്യതയേറെയാണ്.

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Pilots reveal 10 terrifying secrets that their passengers had no idea about
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X