യാത്രയിലെന്നും കൂട്ട് പഴയക്കാറുകൾ; തലൈവർ രജനി ആഢംബര കാർ വിരോധിയോ?

തലൈവര്‍ എന്നു വിശേഷിപ്പിക്കുന്നതായി ഒരാൾ മാത്രമേയുള്ളൂ സിനിമാ രംഗത്ത് അത് നമ്മുടെ രജനികാന്ത് തന്നെയാണ്. തലൈവരുടെ ആരാധകരുടെ എണ്ണവും തിട്ടപ്പെടുത്താൻ സാധിക്കില്ല. ഇന്ത്യക്കുമപ്പുറം വിദേശരാജ്യങ്ങളില്‍ പോലും ആരാധകരുള്ള മറ്റൊരു ഇന്ത്യന്‍ താരം ഇല്ലെന്നു തന്നെ പറയാം.

എളിമയുടെ പര്യായമായിട്ടാണ് എല്ലാവരും രജനിയെ കാണുന്നത്. അദ്ദേഹത്തിന്റെ കാർ കളക്ഷനുകളാണ് ഇന്നിവിടെ ചർച്ചാ വിഷയമാകുന്നത്. എല്ലായ്പ്പോഴും ജീവിതത്തില്‍ ലാളിത്യം ഇഷ്ടപ്പെടുന്ന രജനികാന്ത് യാത്രകള്‍ക്ക് ഉപയോഗിക്കുന്നതോ പഴയ കാറുകളും.

പൊതുവില്‍ സിനിമാതാരങ്ങള്‍ ആഡംബര കാറുകളോട് കാണിക്കാറുള്ള ഭ്രമം രജനിയില്‍ കാണാന്‍ കഴിയില്ല. തമിഴകത്തെ അതികായൻ രജനിയുടെ കാറുകളേതെന്ന് നോക്കാം.

പ്രീമിയര്‍ പദ്മിനി, ബിഎംഡബ്ലിയു 7 സീരീസ്, അംബാസ്സഡര്‍, ടൊയോട്ട ഇന്നോവ, ഷെവര്‍ലെ ടവേര എന്നിവയാണ് രജനിക്ക് സ്വന്തമായുള്ള കാറുകള്‍. ഇതില്‍ 7 സീരീസ് രജനിയുടെ കൈവശമില്ല. അക്കഥകൂടി താഴെ വായിക്കാം.

80കളില്‍ രജനീകാന്തിന്‍റെ പക്കല്‍ ഒരു പ്രീമിയര്‍ പദ്മിനിയാണ് ഉണ്ടായിരുന്നത്.ഈ വാഹനം ഇന്ന് നിരത്തുകളില്ല. 

മുംബൈയില്‍ ടാക്സിയായി ഈ വാഹനം ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്. രജനി ഇന്നും ഈ വാഹനം ഉപയോഗിക്കുന്നുണ്ടെന്നാണ് അറിവ്.

90കളുടെ രണ്ടാം പകുതി മുതല്‍ രജനികാന്ത് ഉപയോഗിച്ചുവന്നത് ഒരു അംബാസ്സഡര്‍ കാറാണ്. ഡിസി ഡിസൈനിന്‍റെ ദിലിപ് ഛബ്രിയ അവതരിപ്പിച്ച കണ്‍സെപ്റ്റ്. നാലര ലക്ഷത്തിന്‍റെ പരിധിയില്‍ വിലതുടങ്ങുന്ന ഈ കാറിന്‍റെ ടോപ് എന്‍ഡ് പതിപ്പ് 6 ലക്ഷത്തില്‍ നില്‍ക്കുന്നു.

ഇന്ത്യയുടെ മുഖം തന്നെയായി ഈ കാര്‍ ബ്രാന്‍ഡ് മാറിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് ധൈര്യപ്പെടാത്തത് അംബാസ്സഡര്‍ കാറിന്‍റെ വില്‍പന വര്‍ധിക്കാന്‍ അനുവദിക്കുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ തങ്ങളുടെ ലളിതജീവിതത്തിന്‍റെ മുഖമുദ്രയായി ഈ കാറിനെ സ്വീകരിച്ചിരുന്നു.

ഹോണ്ട സിവിക് കാറും രജനിക്ക് സ്വന്തമായുണ്ട്. ഈ വാഹനമാണ് രജനീകാന്ത് ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാറുള്ളത്. 13.0ലക്ഷം മുതലാണ് ഹോണ്ട സിവികിന്റെ വിപണിവില.

എംപിവി വിപണിയിലെ അതികായനായിരുന്നു ഇന്നോവ. ഇന്ന് ഇന്നോവയില്ലെങ്കിലും പകരക്കാരനായി എത്തിയ ക്രിസ്റ്റ ഇന്നോവയുടെ പാരമ്പര്യം നിലനിർത്തിപോരുന്നു. 7 സീറ്ററായും 8 സീറ്ററായും ഈ വാഹനം ലഭ്യമായിരുന്നു. 2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനും 2.5 സിസിയുടെ ഡീസല്‍ എന്‍ജിനുമായിരുന്നു ഇന്നോവയുടെ കരുത്ത്.

7 പേര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നൊരു വാഹനമായിരുന്നു ഇന്നോവ. ഡ്രൈവിംഗ് സുഖത്തിന്‍റെ കാര്യത്തിലും ഇന്നോവ മുന്നിട്ട് നിന്നിരുന്നു അതുകൊണ്ട് തന്നെ ദൂരയാത്രകള്‍ക്ക് പറ്റിയതെന്ന പ്രശസ്തി ഇന്നോവയ്ക്ക് സ്വന്തമായിരുന്നു.

രാവണില്‍ അതിഥിതാരമായി അഭിനയിച്ചതിന് സമ്മാനമായി ഷാരൂഖ് ഖാന്‍ നല്‍കിയ വാഹനമായിരുന്നു ബിഎംഡബ്ല്യൂ 7 സീരീസ്. എന്നാല്‍ ഉറ്റസ്നേഹിതന്‍റെ സമ്മാനം സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു രജനികാന്ത്.

വിലയേറിയ കാറുകളില്‍ സഞ്ചരിക്കില്ലെന്ന തന്‍റെ നിലപാട് വീണ്ടും ഉറപ്പിക്കുകയായിരുന്നു രജനീകാന്ത്. സിനിമയില്ലെത്തി അല്പം പേരുനേടണമെങ്കിൽ ലക്ഷ്വറി കാറുകൾ ഒന്നുമില്ലെങ്കിൽ സാധിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് പലരും.

രജനിയുടെ ഈ ലാളിത്യമാണ് അവർ മാതൃകയാക്കേണ്ടത്. സഞ്ചരിക്കാൻ ഒരു ലക്ഷ്വറി കാറുപോലും വാങ്ങാൻ ആഗ്രഹിക്കാത്ത രജനിക്ക് പ്രശസ്തിക്കോ ആരാധകരുടെ എണ്ണത്തിനോ ഒരു കുറവുപോലും ഇല്ലെന്നു വേണം പറയാൻ.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Monday, December 12, 2016, 12:46 [IST]
English summary
Rajanikanth's car collection...
Please Wait while comments are loading...

Latest Photos