Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

രാംചരണിന് സ്ത്രീധനം ആസ്റ്റണ്‍ മാര്‍ട്ടിന്‍

Posted by:
     Published: Thursday, June 14, 2012, 10:50 [IST]

ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ തേജ് തന്‍റെ ആദ്യചിത്രം കൊണ്ടു തന്നെ ശ്രദ്ധേയനായിരുന്നു. ചിരുത (Sita) എന്ന ആദ്യചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. പുതിയ വാര്‍ത്ത രാം ചരണ്‍ തേജ് വിവാഹം കഴിച്ചതാണ്. ഉപാസന എന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവളുടെ പിതാവ് ഒരു കാര്യം ഉറപ്പിക്കുകയുണ്ടായി. ഉപാസനയെക്കാള്‍ വിലപ്പിടിപ്പുള്ള എന്തെങ്കിലും മരുമകന് സ്ത്രീധനമായി കൊടുക്കണം. (ക്ഷമിക്കണം. സ്ത്രീധനം എന്ന് പറഞ്ഞുകൂടാ. 'ഗിഫ്റ്റ്' എന്നാണ് പറയേണ്ടത്).

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്‍റേജ് സ്പോര്‍ട്സ് കാറാണ് രാം ചരണ്‍ തേജയ്ക്ക് സ്ത്രീധനമായി ലഭിച്ചത്. അസാധ്യമായ പെര്‍ഫോമന്‍സുള്ള ഈ വാഹനം ഇനി രാം ചരണ്‍ തേജ് പകല്‍നേരങ്ങളില്‍ ഡ്രൈവ് ചെയ്യും.

ram charan gifted an aston martin

രണ്ട് കോടി രൂപയാണ് രാം ചരണ്‍ തേജയുടെ സ്ത്രീധന ഉരുപ്പടിയുടെ വില. 420 കുതിരകളുടെ ശേഷിയുള്ള ഈ കാര്‍, 470 എന്‍എം ചക്രവീര്യവും പുറത്തെടുക്കും.

മണിക്കൂറില്‍ രാം ചരണ്‍ തേജക്കും ഭാര്യക്കും 290 കിമി വേഗത്തില്‍ പായാം എന്നതാണ് കാറിന്‍റെ മറ്റൊരു ഗുണം. തെലുഗ് സിനിമാരംഗം മുഴുവന്‍ ഇപ്പോള്‍ തേജയുടെ സ്ത്രീധന ഉരുപ്പടിയെ കുറച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. കാറുകളുടെയും വേഗതയുടെയും കമ്പക്കാരനായ തേജക്ക് ഇതിലും മികച്ചൊരു 'ഗിഫ്റ്റ്' കിട്ടാനില്ല എന്നാണ് വര്‍ത്തമാനം.

English summary
Tollywood actor Ram Charan Teja, the son of Telugu Mega Star Chiranjeevi has been gifted an Aston Martin V8 Vantage sports car as a wedding Gift.
പ്രതികരണം എഴുതൂ
Click here to type in Malayalam