ടാറ്റ മുതലാളി രത്തൻ ടാറ്റയുടെ ഗ്യാരേജിലേക്ക്....

എണ്ണത്തില്‍ വളരെക്കുറച്ചു മാത്രമുള്ള ഇന്ത്യന്‍ കാര്‍ കമ്പനികളില്‍ ടാറ്റ വേറിട്ടു നില്‍ക്കുന്നത് ഇത്തരമൊരു വാഹനഭ്രാന്തന്‍ അതിന്റെ സ്ഥാപകനായി എന്നതായിരിക്കണം.

By Super Admin

വിജയം കൈവരിച്ചിട്ടുള്ള ഏതൊരു കാര്‍ കമ്പനിയുടെയും പിന്നില്‍ അസാധ്യമായ വാഹനഭ്രാന്തുള്ള ഒരാളുടെ സാന്നിധ്യമുണ്ടായിരിക്കും. ഇന്ത്യയുടെ വാഹനചരിത്രത്തില്‍ ഇത്തരം കാര്‍ കമ്പനി മുതലാളിമാരെ കാണാന്‍ ബുദ്ധിമുട്ടാണ്. എണ്ണത്തില്‍ വളരെക്കുറച്ചു മാത്രമുള്ള ഇന്ത്യന്‍ കാര്‍ കമ്പനികളില്‍ ടാറ്റ വേറിട്ടു നില്‍ക്കുന്നത് ഇത്തരമൊരു വാഹനഭ്രാന്തന്‍ അതിന്റെ സ്ഥാപകനായി എന്നതായിരിക്കണം. രത്തന്‍ ടാറ്റ എന്ന ലോകവിഖ്യാതനായ ബിസിനസ്സുകാരന്‍ സ്‌പോര്‍ട്‌സ് കാറുകള്‍ അടക്കമുള്ള വാഹനങ്ങളുടെ ഒരു കടുത്ത ആരാധകനാണ്.

കാറുകളോടുള്ള രത്തന്‍ ടാറ്റയുടെ ആരാധനയ്ക്ക് അദ്ദേഹത്തിന്റെ ഗാരേജ് തന്നെ സാക്ഷ്യം പറയും. അത്യാഡംബര കാറുകളും സ്‌പോര്‍ട്‌സ് കാറുകളുമെല്ലാം നിറഞ്ഞുകിടക്കുന്ന ടാറ്റയുടെ ഗാരേജിലേക്കാണ് നമ്മുടെ അടുത്ത യാത്ര.

ടാറ്റ മുതലാളിയുടെ പക്കലുള്ള 10 കാറുകള്‍

10. ഫെരാരി കാലിഫോര്‍ണിയ

ഫെരാരി കാലിഫോര്‍ണിയ

ഫെരാരി കാലിഫോര്‍ണിയ

ഇറ്റാലിയന്‍ കാര്‍നിര്‍മാതാവായ ഫെരാരി പുറത്തിറക്കിയ കാലിഫോര്‍ണിയ ഗ്രാന്‍ഡ് ടൂറിങ് സ്‌പോര്‍ട്‌സ് കാറാണ് രത്തന്‍ ടാറ്റയുടെ പക്കലുള്ള കാറുകളിലൊന്ന്.

ടാറ്റ മുതലാളിയുടെ പക്കലുള്ള 10 കാറുകള്‍

09. ഹോണ്ട സിവിക്

ഹോണ്ട സിവിക്

ഹോണ്ട സിവിക്

1972ല്‍ ഉല്‍പാദനം തുടങ്ങിയ ഈ കാര്‍മോഡല്‍ ലോകത്തിലെ ഏറ്റവും വിജയം കൈവരിച്ച കാര്‍ മോഡലുകളിലൊന്നാണ്. രത്തന്‍ ടാറ്റയുടെ പക്കല്‍ ഈ കാറിരിക്കുന്നതിന്റെ കാരണവും ഇതുതന്നെ.

ടാറ്റ മുതലാളിയുടെ പക്കലുള്ള 10 കാറുകള്‍

08. ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍

ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറില്‍ നിന്നുമുള്ള ഫ്രീലാന്‍ഡര്‍ ചെറു സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമാണ് രത്തന്‍ ടാറ്റയുടെ പക്കലുള്ള മറ്റൊരു വാഹനം. 1997 മുതല്‍ ഈ വാഹനം നിരത്തുകളിലുണ്ട്.

ടാറ്റ മുതലാളിയുടെ പക്കലുള്ള 10 കാറുകള്‍

07. ടാറ്റ ഇന്‍ഡിഗോ മറിന

ടാറ്റ ഇന്‍ഡിഗോ മറിന

ടാറ്റ ഇന്‍ഡിഗോ മറിന

ടാറ്റ പുറത്തിറക്കുന്ന ഏതെങ്കിലുമൊരു കാര്‍ രത്തന്‍ ടാറ്റയുടെ പക്കലുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇദ്ദേഹം തെരഞ്ഞെടുത്ത വാഹനം പക്ഷേ, ഇന്ന് വിപണിയില്‍ ലഭ്യമല്ല. ഇന്‍ഡിഗോ മറിന എന്ന സ്‌റ്റേഷന്‍ വാഗണ്‍ ആണ് രത്തന്‍ ടാറ്റയുടെ കൈവശമുള്ളത്.

ടാറ്റ മുതലാളിയുടെ പക്കലുള്ള 10 കാറുകള്‍

06. മസെരാട്ടി ക്വാട്രാപോര്‍ട്

മസെരാട്ടി ക്വാട്രാപോര്‍ട്

മസെരാട്ടി ക്വാട്രാപോര്‍ട്

രത്തന്‍ ടാറ്റയുടെ പക്കലുള്ള അത്യാഡംബര വാഹനങ്ങളുടെ കൂട്ടത്തില്‍ മസെരാട്ടി ക്വാട്രാപോര്‍ട്ടും പെടുന്നു. 1963 മുതല്‍ നിലവിലുള്ള ഈ വാഹനത്തിന്റെ ആറാമത്തെ തലമുറ പതിപ്പാണ് രത്തന്‍ മുതലാളി കൈവശം വെക്കുന്നത്.

ടാറ്റ മുതലാളിയുടെ പക്കലുള്ള 10 കാറുകള്‍

05. കാഡില്ലാക് എക്‌സ്എല്‍ആര്‍

കാഡില്ലാക് എക്‌സ്എല്‍ആര്‍

കാഡില്ലാക് എക്‌സ്എല്‍ആര്‍

ജനറല്‍ മോട്ടോഴ്‌സിന്റെ ഉപബ്രാന്‍ഡായ കാഡില്ലാക് പുറത്തിറക്കുന്ന എക്‌സ്എല്‍ആര്‍ മോഡല്‍ ഒരു അത്യാഡംബര കണ്‍വെര്‍ടിബിള്‍ കാറാണ് ടാറ്റയുടെ പക്കലുള്ള മറ്റൊരു മോഡല്‍.

ടാറ്റ മുതലാളിയുടെ പക്കലുള്ള 10 കാറുകള്‍

04. മെഴ്‌സിഡിസ് എസ് ക്ലാസ്

മെഴ്‌സിഡിസ് എസ് ക്ലാസ്

മെഴ്‌സിഡിസ് എസ് ക്ലാസ്

എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ഏതാണ്ട് 1.1 കോടി രൂപ വിലമതിപ്പുള്ള മെഴ്‌സിഡിസ് എസ് ക്ലാസ് മോഡലും രത്തന്‍ ടാറ്റയുടെ പക്കലുണ്ട്.

ടാറ്റ മുതലാളിയുടെ പക്കലുള്ള 10 കാറുകള്‍

03. ക്രൈസ്‌ലര്‍ സെബ്രിങ്

ക്രൈസ്‌ലര്‍ സെബ്രിങ്

ക്രൈസ്‌ലര്‍ സെബ്രിങ്

1995 മുതല്‍ 2010 വരെ വില്‍പനയിലുണ്ടായിരുന്ന മോഡലാണിത്. മൂന്ന് തലമുറകള്‍ നീണ്ടുനിന്നു ഈ കാറിന്റെ ജീവിതം. രത്തന്‍ ടാറ്റ ഇഷ്ടപ്പെടുന്ന മോഡലുകളില്‍ ക്രൈസ്‌ലര്‍ സെബ്രിങ്ങും പെടുന്നു.

ടാറ്റ മുതലാളിയുടെ പക്കലുള്ള 10 കാറുകള്‍

02. ജാഗ്വര്‍ എഫ് ടൈപ്പ്

 ജാഗ്വര്‍ എഫ് ടൈപ്പ്

ജാഗ്വര്‍ എഫ് ടൈപ്പ്

2013ലാണ് ഈ സ്‌പോര്‍ട്‌സ് കാര്‍ നിരത്തിലിറങ്ങുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയില്‍ നിന്ന് രത്തന്‍ മുതലാളി ഒരു എഫ് ടൈപ്പ് മോഡല്‍ സ്വന്തമാക്കുകയായിരുന്നു.

ടാറ്റ മുതലാളിയുടെ പക്കലുള്ള 10 കാറുകള്‍

01. ജാഗ്വര്‍ എക്‌സ്എഫ് ആര്‍

ജാഗ്വര്‍ എക്‌സ്എഫ് ആര്‍

ജാഗ്വര്‍ എക്‌സ്എഫ് ആര്‍

ജാഗ്വര്‍ എക്‌സ്എഫ് മോഡലിന്റെ പ്രകടനശേഷിയേറിയ എക്‌സ്എഫ് ആര്‍ മോഡലും രത്തന്‍ ടാറ്റയുടെ പക്കലുണ്ട്.

കൂടുതല്‍

കൂടുതല്‍

വിദ്യാ ബാലന്‍റെ കാര്‍നീല്‍ റെഡ് നിറമുള്ള പ്രണയം

മെഴ്സിഡിസ് പരസ്യത്തില്‍ കേറ്റ്!

രത്തന്‍ ടാറ്റ താണ്ടിയ വഴികള്‍

നഗ്നശരീരങ്ങള്‍ കെട്ടുപിണയുമ്പോള്‍

സണ്ണി ലിയോണിന്‍റെ വണ്ടിപ്പടങ്ങള്‍

Most Read Articles

Malayalam
English summary
Ratan Tata Car Collection.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X