രാഹുല്‍ ദ്രാവിഡിന് ഡസ്റ്റര്‍ സമ്മാനം!

By Santheep

കഴിഞ്ഞ ദിവസം ഇഎസ്പിഎല്‍ ക്രിക്ഇന്‍ഫോ അവാര്‍ഡുകള്‍ സമ്മാനിക്കപ്പെട്ടപ്പോള്‍ രാഹുല്‍ ദ്രാവിഡിന് സന്തോഷിക്കാന്‍ പ്രത്യേകമായി ചിലതുകൂടി ലഭിച്ചു. 'ക്രിക്കറ്റ് ഫോര്‍ ദ ഗുഡ്' എന്ന അവാര്‍ഡിനൊപ്പം ഒരു റിനോ ഡസ്റ്റര്‍ കാര്‍ കൂടി രാഹുലിന് നല്‍കി. ഇത് കളിയോടുള്ള ദ്രാവിഡിന്റെ ഒടുങ്ങാത്ത പ്രതിബദ്ധതയ്ക്കുള്ള സമ്മാനമാണെന്നാണ് അവാര്‍ഡ് ജൂറി പറഞ്ഞത്.

കളിക്കളത്തിലെ അച്ചടക്കം റോഡിലും പുലര്‍ത്തുന്നയാളാണ് രാഹുല്‍ ദ്രാവിഡ്. കര്‍ണാടക സര്‍ക്കാര്‍ ഇദ്ദേഹത്തെ ട്രാഫിക് ബോധവല്‍ക്കരണത്തിന് ഉപയോഗിക്കാറുണ്ട്. റിനോയുടെ ഈ സമ്മാനം റോഡിലെ അച്ചടക്കത്തോട് രാഹുലിനുള്ള പ്രതിബദ്ധതയ്ക്കുള്ള സമ്മാനം കൂടിയാണ്. രാഹുലിന് ലഭിച്ച ഡസ്റ്ററിനെ അടുത്തറിയാം താഴെ.

രാഹുല്‍ ദ്രാവിഡിന് ഡസ്റ്റര്‍ സമ്മാനം!

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 7.79 ലക്ഷം രൂപയില്‍ തുടങ്ങി 11.89 ലക്ഷത്തില്‍ അവസാനിക്കുന്നു റിനോ ഡസ്റ്റര്‍ വിലകള്‍. രാഹുലിന് നല്‍കിയത് ഏറ്റവും ഉയര്‍ന്ന വേരിയന്റാണെന്നാണ് മനസ്സിലാക്കുന്നത്.

രാഹുല്‍ ദ്രാവിഡിന് ഡസ്റ്റര്‍ സമ്മാനം!

പത്ത് ഡീസല്‍ വേരിയന്റുകളും രണ്ട് പെട്രോള്‍ വേരിയന്റുകളുമടക്കം 12 വോരിയന്റുകളാണ് ഡസ്റ്റര്‍ മോഡല്‍ നിരയിലുള്ളത്.

രാഹുല്‍ ദ്രാവിഡിന് ഡസ്റ്റര്‍ സമ്മാനം!

ഡസ്റ്ററിന്റെ ഒരു ഫോര്‍ വീല്‍ ഡ്രൈവ് ഘടിപ്പിച്ച പതിപ്പുകൂടി വിപണിയിലെത്തിച്ചേരാനുണ്ട്. ഇത് ഡീസല്‍ പതിപ്പാണ്.

രാഹുല്‍ ദ്രാവിഡിന് ഡസ്റ്റര്‍ സമ്മാനം!

1461 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് റിനോ ഡസ്റ്ററിലുപയോഗിക്കുന്നത്. ലിറ്ററിന് 19.01 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു.

രാഹുല്‍ ദ്രാവിഡിന് ഡസ്റ്റര്‍ സമ്മാനം!

1598 സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചും റിനോ ഡസ്റ്റര്‍ എത്തുന്നു. ഈ എന്‍ജിന്‍ പകരുന്ന മൈലേജ് ലിറ്ററിന് 13.24 കിലോമീറ്ററാണ്.

രാഹുല്‍ ദ്രാവിഡിന് ഡസ്റ്റര്‍ സമ്മാനം!

ആമസോണ്‍ ഗ്രീന്‍, മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ, മെറ്റാലിക് വുഡ്‌ലാന്‍ഡ് ബ്രൗണ്‍, പേള്‍ സുപ്രീം വൈറ്റ്, മെറ്റാലിക് മൂണ്‍ലൈറ്റ് സില്‍വര്‍, മെറ്റാലിക് റിയറി റെഡ്, പേള്‍ ഗാലക്‌സി ബ്ലാക് എന്നീ നിറങ്ങളില്‍ ഡസ്റ്റര്‍ ലഭിക്കും. രാഹുല്‍ ദ്രാവിഡിന് സമ്മാനമായി കിട്ടിയത് പേള്‍ സുപ്രീം വൈറ്റ് നിറത്തിലാണ് വരുന്നത്.

Most Read Articles

Malayalam
English summary
Rahul Dravid was felicitated as the “Cricket for Good” title and was presented a Renault Duster crossover.
Story first published: Thursday, March 20, 2014, 15:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X