ദിലീപ് ഛബ്രിയ പറ്റിച്ചെന്ന് ദിനേഷ് കാർത്തിക്

ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് കാർ എന്ന വിശേഷണത്തോടെ വിപണിയിൽ അവതരിപ്പിക്കപെട്ട ഡിസി അവാന്തി കാർ ബുക്ക് ചെയ്ത് കൊല്ലം രണ്ട് പിന്നിട്ടിട്ടും കാർ കൈയിൽ കിട്ടിയില്ലെന്ന് ക്രിക്കറ്റർ ദിനേഷ് കാർത്തിക്. ഈ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുകയാണ് താരം. 35 ലക്ഷം രൂപ വിലയുള്ള കാറിനു വേണ്ടി അഞ്ച് ലക്ഷം രൂപയാണ് അഡ്വാൻസായി നൽകിയത്. എന്നാലിതുവരെ നിർമാതാക്കളായ ഡിസി ഡിസൈൻ കാർ ഡെലിവറി ചെയ്തിട്ടില്ല.

കൂടുതൽ വിവരങ്ങൾ താളുകളിൽ.

ദിലീപ് ഛബ്രിയ പറ്റിച്ചെന്ന് ദിനേഷ് കാർത്തിക്

ഡിസി ഡിസൈനിന്റെ ചെന്നൈ ഡീലർഷിപ്പിലാണ് ദിനേശ് കാർത്തിക് അവാന്തി ബുക്ക് ചെയ്തത്. 2013 മെയ് മാസത്തിലായിരുന്നു ബുക്കിങ് നടന്നത്.

ദിലീപ് ഛബ്രിയ പറ്റിച്ചെന്ന് ദിനേഷ് കാർത്തിക്

2014 ജനുവരിയിൽ വാഹനം ടെസ്റ്റ് ഡ്രൈവിന് നൽകാമെന്ന് ഡിസി വാഗ്ദാനം ചെയ്തിരുന്നതായും ദിനേശ് കാർത്തിക് പറയുന്നു. നിരവധി മെയിലുകൾക്കു ശേഷമാണ് ഡിസിയുടെ ഒരു റിപ്ലേ കിട്ടിയത്. പൂനെയിൽ മാത്രമേ ടെസ്റ്റ് ഡ്രൈവ് ചെയ്യാനൊക്കൂ എന്നാതായിരുന്നു മെയിൽ.

ദിലീപ് ഛബ്രിയ പറ്റിച്ചെന്ന് ദിനേഷ് കാർത്തിക്

ദിനേശ് ഒടുവിൽ വാഹനം ടെസ്റ്റ് ചെയ്തു നോക്കി. തനിക്ക് നൽകിയ സ്പെസിഫിക്കേഷൻ വിവരങ്ങളുമായി വാഹനത്തിന്റെ പ്രകടനശേഷി ഒത്തു പോകുന്നില്ലെന്ന് കണ്ടെത്തിയതായും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട് ദിനേശ്.

ദിലീപ് ഛബ്രിയ പറ്റിച്ചെന്ന് ദിനേഷ് കാർത്തിക്

കാർ ടെസ്റ്റ് ചെയ്ത് ദിനേശ് കാർത്തിക്കിന് തൃപ്തിപ്പെട്ടാൽ തൊട്ടടുത്ത മാസം തന്നെ ഡെലിവറി ചെയ്യുമെന്നും ഡീലർ വാക്ക് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ ഏറെ പിന്നിട്ടിട്ടും വാഹനം കൈയിൽ കിട്ടിയിട്ടില്ല.

ദിലീപ് ഛബ്രിയ പറ്റിച്ചെന്ന് ദിനേഷ് കാർത്തിക്

ഡിസി അവാന്തി ഒരു റിയര്‍ വീല്‍ ഡ്രൈവ് കാറാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന്‍ 6 സെക്കന്‍ഡാണ് എടുക്കുക.

ദിലീപ് ഛബ്രിയ പറ്റിച്ചെന്ന് ദിനേഷ് കാർത്തിക്

റിനോയില്‍ നിന്ന് സോഴ്‌സ് ചെയ്യുന്ന എന്‍ജിനാണ് അവാന്തിയില്‍ ഉപയോഗിക്കുക. 2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണിത്. നേരത്തെ ഇക്കോബൂസ്റ്റ് എന്‍ജിന്‍ വാങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചെലവ് ചുരുക്കലിന്റെ ഭാഗമായി റിനോയിലേക്ക് മാറുകയായിരുന്നു. ഭാവിയില്‍ ഫോര്‍മുല വണ്‍ എന്‍ജിന്‍ നിര്‍മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ഒരെന്‍ജിന്‍ പ്രതീക്ഷിക്കാവുന്നതാണ്.

ദിലീപ് ഛബ്രിയ പറ്റിച്ചെന്ന് ദിനേഷ് കാർത്തിക്

2.0 ലിറ്ററിന്റെ റിനോ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 5500 ആര്‍പിഎമ്മില്‍ 250 കുതിരശക്തിയാണ്. 2750-5000 ആര്‍പിഎമ്മില്‍ 340 എന്‍എം ചക്രവീര്യം. എന്‍ജിനോടൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ടര്‍ബോ ചേര്‍ത്താണ് ഇത്രയും പ്രകടനശേഷി കൈവരിച്ചിരിക്കുന്നത്.

ദിലീപ് ഛബ്രിയ പറ്റിച്ചെന്ന് ദിനേഷ് കാർത്തിക്

സുരക്ഷയുടെയും പ്രകടനശേഷിയുടെയും മികവുറ്റ ഒരു സംയോജനമായിരിക്കും ഈ കാറെന്ന് ഡിസി പറയുന്നു. ഇറ്റാലിയന്‍ റബ്ബറില്‍ നിര്‍മിച്ച ടയറുകള്‍, എബിഎസ് തുടങ്ങി സുരക്ഷിതത്വം ഉറപ്പാക്കുന്ന നിരവധി സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

ദിലീപ് ഛബ്രിയ പറ്റിച്ചെന്ന് ദിനേഷ് കാർത്തിക്

ഡിസി അവാന്തി സൂപ്പര്‍കാറിന് പരമാവധി പിടിക്കാവുന്ന വേഗത 200 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയില്‍ ഇതില്‍ക്കൂടുതല്‍ വേഗതയില്‍ പായാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ഇലക്ട്രികമായി നിയന്ത്രിച്ചിരിക്കുകയാണ് അവാന്തിയുടെ വേഗത്തെ.

Most Read Articles

Malayalam
കൂടുതല്‍... #celebrity car #auto news
English summary
Renowned car designer sued by cricket player.
Story first published: Thursday, August 27, 2015, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X