വാഹന പാര്‍ട്‌സുകള്‍ കൊണ്ടുള്ള ഞെട്ടിപ്പിക്കുന്ന ശില്‍പങ്ങള്‍

By Santheep

പാബ്ലോ പിക്കാസോയുടെ വിഖ്യാതമായൊരു ശില്‍പമുണ്ട്. സൈക്കിളിന്റെ ഹാന്‍ഡിലും സീറ്റും കൂട്ടിച്ചേര്‍ത്ത് ഒരു കാളത്തല സൃഷ്ടിക്കുകയായിരുന്നു പിക്കാസോ. വാഹനങ്ങളുടെ ഭാഗങ്ങളുപയോഗിച്ച് നിര്‍മിക്കപെട്ടിട്ടുള്ള ശില്‍പങ്ങളുടെ കൂട്ടത്തില്‍ ഒരു ക്ലാസിക് വര്‍ക്കായി ഈ രചന പരിഗണിക്കപ്പെടുന്നു. പില്‍ക്കാലത്ത് വാഹനഘടകഭാഗങ്ങളുപയോഗിച്ച് നിരവധി സൃഷ്ടികള്‍ പുറത്തുവരികയുണ്ടായി. ഇന്ന് ശില്‍പികളുടെ ഒരു പ്രധാന വിഹാരരംഗമായി ഇവിടം മാറിയിരിക്കുന്നു.

ഓട്ടോമൊബൈല്‍ പാര്‍ട്‌സുകൊണ്ട് അതിശയിപ്പിക്കുന്ന ശില്‍പങ്ങള്‍ നിര്‍മിക്കുന്നവരുണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍. കൊച്ചിയിലെ ബിനാലെക്കു ശേഷം ഇവ കുറെയെല്ലാം നമുക്ക് പരിചിതമായിത്തുടങ്ങിയിട്ടുമുണ്ട്. സര്‍ഗാത്മകതയുടെ പൊട്ടിത്തെറി, ഭൂകമ്പം, സ്‌ഫോടനം തുടങ്ങിയ ക്ലീഷേ വാക്കുകളൊക്കെ ഉപയോഗിച്ച് കൂടുതല്‍ വഷളാക്കുന്നില്ല. കണ്ടു വിലയിരുത്തുക.

കാർ പാർട്സുകൾ കൊണ്ടു നിർമിച്ച ശിൽപങ്ങൾ

ചിത്രങ്ങളിലൂടെ നീങ്ങുക.

'യന്തിരനാട്'

'യന്തിരനാട്'

പഴയ ഓട്ടോമൊബൈല്‍ ഘടകഭാഗങ്ങളെ ആശ്രയിച്ചാണ് ഈ ആടിനെ നിര്‍മിച്ചിട്ടുള്ളത്. പ്രശസ്ത ഓസ്‌ട്രേലിയന്‍ ആര്‍ടിസ്റ്റ് ജേംസ് കോര്‍ബെറ്റിന്റേതാണ് ഈ ഞെട്ടിപ്പിക്കുന്ന രചന. പ്ലംബിങ് മെറ്റീരിയല്‍, മെറ്റല്‍ ഷീറ്റ്, വാഹനഘടകഭാഗങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ചിട്ടുണ്ട് നിര്‍മാണത്തിന്.

കാട്ടുപന്നി

കാട്ടുപന്നി

വാഹനഘടകഭാഗങ്ങളുപയോഗിച്ച് നിര്‍മിച്ച ഒരു കാട്ടുപന്നിയാണ് ചിത്രത്തില്‍.

കിളികളും മീനുകളും

കിളികളും മീനുകളും

കുറെക്കൂടി വലിപ്പം കുറഞ്ഞ നിര്‍മിതികളാണ് റഷ്യന്‍ ആര്‍ടിസ്റ്റ് ഇഗോര്‍ വെര്‍നിയുടേത്. ഓട്ടോ പാര്‍ട്‌സുപയോഗിച്ച് നിര്‍മിച്ച കിളികളും മീനുകളുമൊക്കെ ഇദ്ദേഹത്തിന്റെ രചനകളിലുണ്ട്.

മീന്‍

മീന്‍

വീലിലെ ഹബ് കാപ്പ് ഉപയോഗിച്ചാണ് ഈ മീനിനെ നിര്‍മിച്ചിരിക്കുന്നത്. കണ്ണിന്റെ ഭാഗത്ത് സ്പീക്കര്‍ ആണോ ഉപയോഗിച്ചിട്ടുള്ളതെന്ന് സന്ദേഹിക്കുന്നു.

പന്നി

പന്നി

വീല്‍ ഹബ്ബുകള്‍ കൊണ്ടാണ് ഈ പന്നിയുടെ രൂപം നിര്‍മിച്ചിട്ടുള്ളത്.

പാമ്പ്

പാമ്പ്

ഷീറ്റ് മെറ്റലാണ് ഈ പാമ്പിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

മൂങ്ങ

മൂങ്ങ

വീല്‍ ഹബ്ബ് ഭാഗങ്ങളാണ് ഈ മൂങ്ങയുടെ നിര്‍മാണത്തിന് ഏറെയും ഉപയോഗിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു ലോഗോ കണ്ണില്‍ തിളങ്ങുന്നത് ശ്രദ്ധിക്കുക.

ട്രാന്‍സ്‌ഫോമേഴ്‌സ്

ട്രാന്‍സ്‌ഫോമേഴ്‌സ്

ട്രാന്‍സ്‌ഫോമേഴ്‌സ് സിനിമയിലെ ഭീകരരൂപികളാണ് തായ്‌ലാന്‍ഡുകാരനായ ആര്‍ടിസ്റ്റ് ആന്‍ചലീ സീഗ്തായിയുടെ പ്രധാന രചനാവിഷയം. കാറിന്റെ ഘടകഭാഗങ്ങളാണ് ഇവയുടെ നിര്‍മാണത്തിനായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന ശില്‍പത്തിന് 19.6 അടി ഉയരമുണ്ട്.

ട്രാന്‍സ്‌ഫോമേഴ്‌സ്

ട്രാന്‍സ്‌ഫോമേഴ്‌സ്

ആന്‍ചലീ സീഗ്തായിയുടെ മറ്റൊരു സൃഷ്ടിയാണിത്.

കാർ പാർട്സുകൾ കൊണ്ടു നിർമിച്ച ശിൽപങ്ങൾ

വിഖ്യാതനായ ശില്‍പി ആന്‍ഡ്ര്യൂ ചേസിന്റെ സൃഷ്ടിയാണിത്.

ദിനോസര്‍

ദിനോസര്‍

ആന്‍ഡ്ര്യൂ ചേസിന്റെ മറ്റൊരു വര്‍ക്ക്.

Most Read Articles

Malayalam
കൂടുതല്‍... #off beat #auto facts
English summary
Sculptures Made from Automobile Parts.
Story first published: Monday, January 19, 2015, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X