ആക്രമണഭീഷണി: ഷാരൂഖ് പ്രതിരോധവാഹനം വാങ്ങി

By Santheep

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വന്‍ ആക്രമണ പ്രതിരോധ ശേഷിയുള്ള മെഴ്‌സിഡിസ് ബെന്‍സ് എസ്600 കാര്‍ വാങ്ങി. ചിലയിടങ്ങളില്‍ നിന്ന് ആക്രമണഭീഷണികള്‍ വന്നതിനെത്തുടര്‍ന്നാണ് ഷാരൂഖ് സുരക്ഷാ സന്നാഹങ്ങള്‍ കൂടുതലുള്ള ഈ കാര്‍ സ്വന്തമാക്കിയത്.

ചില മാഫിയകള്‍ ഷാരൂഖിന്റെ ഒരു സുഹൃത്തിനെ പണത്തിനു വേണ്ടി ഭീഷണിപ്പെടുത്തിയതും ഈ പ്രശ്‌നത്തില്‍ ഷാരൂഖ് വലിച്ചിഴയ്ക്കപ്പെട്ടതുമായ കഥകള്‍ ബോളിവുഡില്‍ പ്രചരിക്കുന്നുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ആധാരമാക്കി ഷാരൂഖിന്റെയും സുഹൃത്തുക്കളുടെയുമെല്ലാം സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് പൊലീസ്.

ഇന്ത്യന്‍ പ്രസിഡണ്ട്, ബോളിവുഡ് താരം ആമിര്‍ ഖാന്‍ തുടങ്ങിയ പ്രമുഖര്‍ ഉപയോഗിക്കുന്നത് എസ് ക്ലാസ്സ് കാറിന്റെ വിവിധ വേരിയന്റുകളുടെ കസ്റ്റമൈസ് ചെയ്ത പതിപ്പുകളാണ്. ഷാരൂഖിന്റെ കാറിനെ അടുത്ത് പരിചയപ്പെടാം താഴെ ചിത്രങ്ങളില്‍.

ആക്രമണഭീഷണി: ഷാരൂഖ് പ്രതിരോധവാഹനം വാങ്ങി

ചിത്രങ്ങളിലൂടെ നീങ്ങുക.

ആക്രമണഭീഷണി: ഷാരൂഖ് പ്രതിരോധവാഹനം വാങ്ങി

10 കോടിയുടെ പരിസരത്താണ് ഈ കാറിന്റെ വില. സുരക്ഷാ സംവിധാനങ്ങളുടെ കൂടുന്തോറും വിലയില്‍ മാറ്റമുണ്ടാകും. ഷാരൂഖ് ഏതു തരത്തില്‍ കസ്റ്റമൈസ് ചെയ്താണ് കാര്‍ വാങ്ങിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇക്കാരണത്താല്‍ തന്നെ വിലയുടെ കാര്യത്തിലും അവ്യക്തതയുണ്ട്.

ആക്രമണഭീഷണി: ഷാരൂഖ് പ്രതിരോധവാഹനം വാങ്ങി

2014ലെ ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍ എസ്600 കാറിന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിക്കുകയുണ്ടായി. 6 ലിറ്റര്‍ ശേഷിയുള്ള വി 12 എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 523 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിനു സാധിക്കും. 1900 ആര്‍പിഎമ്മില്‍ 612 എന്‍എം ചക്രവീര്യവും വാഹനം ഉല്‍പാദിപ്പിക്കുന്നു.

ആക്രമണഭീഷണി: ഷാരൂഖ് പ്രതിരോധവാഹനം വാങ്ങി

ഈ കാറിന്റെ ആക്രമണപ്രതിരോധ സന്നാഹങ്ങള്‍ ചേര്‍ത്ത പതിപ്പായ എസ്600 ഗാര്‍ഡ് ആണെന്നാണ് മനസ്സിലാക്കുന്നത്. ഇത് പ്രണബ് മുഖര്‍ജി സഞ്ചരിക്കുന്ന പുള്‍മാന്‍ ലിമോസിന്‍ അല്ല. എസ് ക്ലാസ് സെഡാന്‍ തന്നെ!

ആക്രമണഭീഷണി: ഷാരൂഖ് പ്രതിരോധവാഹനം വാങ്ങി

കാറിന്റെ വിന്‍ഡോകള്‍ അടക്കമുള്ള ഭാഗങ്ങള്‍ വളരെ കട്ടിയേറിയതാണ്. ഇവിടങ്ങളില്‍ വെടി തടുക്കാനുള്ള പ്രതിരോധസംവിധാനങ്ങള്‍ ചേര്‍ത്തിരിക്കുന്നു. വിന്‍ഡോകള്‍ ഭാരമേറിയതാകയാല്‍ ഹൈഡ്രോളിക് സംവിധാനം വഴിയാണ് ഇയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. രാസായുധ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനവും കാറിനകത്തുണ്ട്. വാഹനം ഒരു പഴുതുപോലുമില്ലാതെ അടച്ചിടാന്‍ ഈ സംവിധാനം സഹായിക്കുന്നു. കാറിനകത്തുള്ള ഓക്‌സിജന്‍ സിസ്റ്റം യാത്രികര്‍ക്ക് ശുദ്ധവായു പകര്‍ന്നു നല്‍കും.

ആക്രമണഭീഷണി: ഷാരൂഖ് പ്രതിരോധവാഹനം വാങ്ങി

ബോംബാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും വാഹനത്തിലൊരുക്കിയിട്ടുണ്ട്. എത്ര കടുത്ത പൊട്ടിത്തെറിയിലും കാറിന്റെ ഇന്ധന ടാങ്കുകള്‍ സുരക്ഷിതമായിരിക്കും.

ആക്രമണഭീഷണി: ഷാരൂഖ് പ്രതിരോധവാഹനം വാങ്ങി

ആമിര്‍ ഖാന്‍ ഇതേ കാർ സ്വന്തമാക്കിയത് അടുത്തകാലത്താണ്. ഇതുവഴി പോവുക.

Most Read Articles

Malayalam
English summary
Bollywood actor Shah Rukh Khan has bought an armored Mercedes Benz S600 Guard.
Story first published: Friday, October 17, 2014, 15:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X