ഒന്നര വർഷത്തെ ചരിത്രദൗത്യം പൂർത്തിയാക്കി സോളാർ ഇംപൾസ്

By Praseetha

സൗരോർജ്ജ കരുത്തിൽ ലോകം ചുറ്റാനിറങ്ങിയ സോളാര്‍ ഇംപള്‍സ് വിമാനം ചരിത്രം കുറിച്ച് ഒന്നര വർഷം നീണ്ടുനിന്ന യാത്രയവസാനിപ്പിച്ചു. കാര്‍ബണ്‍ ഇന്ധനങ്ങളൊന്നും ഉപയോഗിക്കാതെ ലോകപര്യടനത്തിനിറങ്ങിയ ആദ്യ വിമാനമെന്ന ഖ്യതി ഇതുവഴി സോളാർ ഇംപൾസ് സ്വന്തമാക്കി.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനമോ, എന്തായിരിക്കാം ദൗത്യം

കഴിഞ്ഞ വർഷം മാർച്ചിൽ അബൂദബിയില്‍ നിന്ന് പുറപ്പെട്ട വിമാനം 42,000 കി.മി ദൂരം താണ്ടി 17 ഘട്ടങ്ങൾ പൂർത്തിയാക്കി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബൂദബി അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ തിരിച്ചിറങ്ങിയത്.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

നാലു ഉപഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഇന്ധനമില്ലാതെയുള്ള ഒന്നരവര്‍ഷത്തോളം നീണ്ട പര്യടനത്തിന് അന്ത്യം കുറിച്ചത്.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

സൗരോര്‍ജത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സോളാര്‍ ഇംപള്‍സ് ലോകപര്യടനം പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ ആഘോഷപൂര്‍വമായ വരവേല്പ് നൽകിയാണ് അബൂദബി വിമാനത്താവളം സ്വീകരിച്ചത്.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

വിജയകരമായി പൂർത്തിയാക്കിയ ഈ ദൗത്യം നമുക്ക് വ്യാപകമാക്കാം എന്നാണ് പൈലറ്റും സോളാര്‍ ഇംപള്‍സ് പദ്ധതിക്ക് ചുക്കാൻ പിടിച്ച ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡ് പ്രതികരിച്ചത്.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

ഈ പദ്ധതിയുടെ മറ്റൊരു ചുമതലക്കാരനായ ആന്‍ഡ്രേ ബ്രോഷ്‌ബെര്‍ഗാണ് പര്യടനത്തിൽ ബെര്‍ട്രാന്‍ഡ് പികാര്‍ഡിന്റെ പങ്കാളിയായിരുന്നത്.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

ഞായറാഴ്ച പുലര്‍ച്ചെ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിൽ നിന്നായിരുന്നു ഈ സൗരവിമാനത്തിന്റെ അവസാനഘട്ട യാത്ര ആരംഭിച്ചത്.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

കഴിഞ്ഞ വർഷം മാർച്ചിൽ അബൂദബിയിൽ നിന്ന് യാത്ര തിരിച്ച് ഒമാന്‍, ഇന്ത്യ, മ്യാന്‍മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്‌പെയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെ പര്യടനം നടത്തി വിജയകരമായ യാത്ര അബുദാബിയിൽ തന്നെ അവസാനിപ്പിച്ചു.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

മൂന്നുകടലുകളും രണ്ട് മഹാസമുദ്രങ്ങളും അടക്കം നാല്പതിനായരത്തോളം കിലോമീറ്റർ താണ്ടിയുള്ള ലോക പര്യടനത്തിനായി ആകെ എടുത്തത് 500 മണിക്കൂറാണ്.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

118 മണിക്കൂർ എടുത്ത് ജപ്പാനിലെ നഗോയയില്‍ നിന്ന് അമേരിക്കയിലെ ഹവായിയിലേക്കുള്ള 8,924 കി.മി ദൂരം താണ്ടിയുള്ളതായിരുന്നു സോളാർ ഇംപൾസിന്റെ ഏറ്റവും ദൈർഘ്യമേറിയ യാത്ര.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

ഇതുവഴി ഏറ്റവും കൂടുതല്‍ സമയം തുടര്‍ച്ചയായി വിമാനംപറത്തി എന്നുള്ള ലോക റിക്കോര്‍ഡാണ് ഈ സൗരവിമാനം തിരുത്തി കുറിച്ചത്.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

വെല്ലുവിളികൾ സ്വീകരിച്ച് മോശം കാലാവസ്ഥയിലും ഇന്ധനമില്ലാതെ സൗരോര്‍ജത്തിന്റെ കരുത്തില്‍ ശാന്ത സമുദ്രത്തിനു മുകളില്‍ കൂടി അഞ്ച് രാവും പകലുമായി തുടർച്ചയായി പറന്നാണ് ഈ ലോക റിക്കോർഡ് തീർത്തിരിക്കുന്നത്.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

വ്യോമയാന ചരിത്രത്തിൽ നിലനിന്നിരുന്ന 19 റെക്കോര്‍ഡുകളും സോളാർ ഇംപൾസ് തിരുത്തി കുറിച്ചു.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

27,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 45 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കാന്‍ ഈ സൗരവിമാനത്തിന് സാധിക്കും.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

എസ്‌യുവി വാഹനങ്ങളുടെ ഭാരത്തിന് തുല്യമായ ഏകദേശം 1,600 കിലോഗ്രാം ഭാരമുള്ള വിമാനത്തിന് ഇലക്ട്രിക് മോട്ടോറാണ് എന്‍ജിന്‍.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

ബോയിംഗ് 747 വിമാനത്തിന്റെ ചിറകുകളാണിതിന് ഉപയോഗിച്ചിരിക്കുന്നത്. 17,000ത്തോളം സോളാർ സെല്ലുകളാണ് സൗരോർജ്ജം സംഭരിക്കാനായി ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

അ‍ഞ്ച് ദിവസം വരെ ചാർജ്ജ് വാഹകശേഷിയുള്ള ബാറ്ററികളാണ് വിമാനത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. പത്ത് കോടിയിലേറെ ഡോളറാണ് ഈ സൗരവിമാനത്തിന്റെ നിർമാണചിലവ്.

 ചരിത്രം തിരുത്തി കുറിച്ച് സോളാർ ഇംപൾസിന്റെ യാത്രയ്ക്ക് പരിസമാപ്തി

ഒട്ടേറെ പ്രതിസന്ധികളേയും വെല്ലുവിളികളയും തരണം ചെയ്തുള്ള ഈ യാത്ര വഴി ഹരിതോർജ്ജത്തിന്റെ കരുത്ത് ലോകത്തിന് മുമ്പിൽ തുറന്നുകാട്ടുക എന്ന ഉദ്ദേശമാണ് സോളാർ ഇംപൾസ് വിമാനത്തിലൂടെ നടപ്പിലാക്കിയത്.

കൂടുതൽ വായിക്കൂ

വിമാനയാത്രയുടെ മുഖഛായ തന്നെ മാറ്റാൻ പോഡ് പ്ലെയിനുകൾ

കൂടുതൽ വായിക്കൂ

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Solar Impulse completes historic round-the-world trip
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X