സണ്ണി ലിയോണ്‍ ഓട്ടോസ്റ്റാന്‍ഡിനെ കോരിത്തരിപ്പിച്ചപ്പോള്‍

സെക്‌സിയായ യക്ഷികളോടും പ്രേതത്തോടും നമുക്കുള്ള താല്‍പര്യം ഐതിഹ്യകഥകളായി നാട്ടിന്‍പുറങ്ങളില്‍ ഊറിക്കിടക്കുന്നത് കാണാം. ഒരു സെക്‌സി യക്ഷി പണ്ട് മുറുക്കാന്‍ ചോദിച്ചതും പനമേല്‍ കേറ്റിയതുമെല്ലാം വിശദീകരിക്കേണ്ടതില്ലാത്ത കഥകളാണ്. ഇപ്പോഴും സെക്‌സി യക്ഷി വന്നുവിളിച്ചാല്‍ എല്ലു മാത്രമേ ബാക്കി കാണൂ എന്നറിഞ്ഞാലും നമ്മളില്‍ ഭൂരിഭാഗവും പനമേല്‍ കയറും എന്നത് കട്ടായമായ കാര്യമാണ്. രാഗിണി എംഎംഎസ് ഒന്നും രണ്ടും ഭാഗങ്ങളും വിജയത്തിനു കാരണവും ഇതുതന്നെയാണ്.

രാഗിണി എംഎംഎസ് 2വിന്റെ പ്രചാരണത്തിനായി ആധുനികയക്ഷിയായ സണ്ണി ലിയോണ്‍ ഓട്ടോറിക്ഷകളെയാണ് പ്രാപിച്ചത്. ബജാജ് പുറത്തിറക്കുന്ന ഓട്ടോറിക്ഷയിലേറി സണ്ണി ലിയോണ്‍ ഒരു സവാരിയും നടത്തി.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

ഇന്ത്യ, ശ്രീലങ്ക, ഈസ്‌റ്റേണ്‍ ആഫ്രിക്ക, ഈജിപ്ത്, മഡഗാസ്‌കര്‍, നൈജീരിയ, സുഡാന്‍, ബംഗ്ലാദേശി, കംബോഡിയ തുടങ്ങി ലോകത്തിലെ അവികസിതവും വികസ്വരവുമായ രാഷ്ട്രങ്ങളിലെല്ലാം തന്നെ കാണപ്പെടുന്ന മൂന്നു ചക്രമുള്ള വാഹനമാകുന്നു ഓട്ടോറിക്ഷ.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

വികസിതരാഷ്ട്രങ്ങളിലെ വിദേശികള്‍ ഇന്ത്യയില്‍ വന്നാല്‍ ആദ്യമന്വേഷിക്കുന്ന കാര്യങ്ങളിലൊന്ന് ഓട്ടോറിക്ഷയാണ്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

ഇന്ത്യന്‍ നഗരകാലാവസ്ഥയില്‍ ജീവിച്ച ഏതൊരാളും സമ്മതിക്കും ലോകത്തിലെ ഏറ്റവും യാത്രാസുഖമുള്ള വാഹനം ഓട്ടോറിക്ഷയാണെന്ന്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

സമോസ, ടെംപോ, ടക് ടക്, ട്രിക്ഷോ, ഓട്ടോ, റിക്ഷ, മോട്ടോടാക്‌സി, ബേബി ടാക്‌സി, ലാപാ, മൂട്ട തുടങ്ങിയ പേരുകളിലെല്ലാം ഈ വാഹനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറിയപ്പെടുന്നുണ്ട്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

ബംഗാളിലും മറ്റും ഇപ്പോഴും കാണപ്പെടുന്ന കൈവണ്ടികളുടെയും സൈക്കിള്‍ റിക്ഷകളുടെയും മോട്ടോര്‍ ഘടിപ്പിച്ച പതിപ്പാണ് ഓട്ടോറിക്ഷ എ്‌നുവേണമെങ്കില്‍ പറയാം.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

പ്യാജിയോ ആണ് യഥാര്‍ത്ഥത്തില്‍ ഓട്ടോറിക്ഷ എന്ന വാഹനത്തെ ആദ്യമായി അവതരിപ്പിച്ചത്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

പ്യാജിയോയുടെ വെസ്പ സ്‌കൂട്ടറിന് മേല്‍ക്കൂര ഘടിപ്പിച്ചാല്‍ സംഭവിക്കുന്ന മാറ്റത്തെയാണ് ഓട്ടോറിക്ഷ എന്നു വിളിക്കുന്നത്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

1948ല്‍ വിപണിയിലെത്തിയ പ്യാജിയോ ആപെ സി എന്ന വാഹനമാണ് ലോകത്തിലെ ആദ്യത്തെ ഓട്ടോറിക്ഷ.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

ജപ്പാന്‍ കമ്പനിയായ ദെയ്ഹാത്സു 1957ല്‍ ഒരു മിനി ട്രക്ക് പതിപ്പ് പുറത്തിറക്കിയത് സമാനമായ ഡിസൈനിലായിരുന്നു.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

മൂന്നു ചക്രങ്ങളിലാണ് ഒരു ഓട്ടോറിക്ഷയുടെ നില്‍പ്. മുകളില്‍ കാന്‍വാസ് കൊണ്ട് മേല്‍ക്കൂരയുണ്ടാക്കുന്നു. പലയിടങ്ങളിലും തകരം കൊണ്ടും മേല്‍ക്കൂരയുണ്ടാക്കുന്നുണ്ട്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

മുന്നില്‍ ഡ്രൈവര്‍ക്ക് മാത്രം ഇരിക്കാവുന്ന ഒരു സീറ്റും പിന്നിലെ കാബിനില്‍ മൂന്ന് പേര്‍ക്കിരിക്കാവുന്ന ബഞ്ച് സീറ്റും കാണാം.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

ആകെ നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ വാഹനത്തില്‍ നാലുപേരെ മാത്രമായി കാണുന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ് ഇന്ത്യന്‍ നഗരങ്ങളില്‍.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഓട്ടോറിക്ഷകളും ഇപ്പോള്‍ നിലവിലുണ്ട്. അപകടസാധ്യത കൂടുതലുള്ളതെന്ന് ചൂണ്ടിക്കാട്ടി ഈ വാഹനത്തിന് പൂനെയില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

ഇന്ത്യയില്‍ നഗരപരിധികളില്‍ ഓടിക്കുവാനുള്ള വാഹനമായാണ് ഓട്ടോറിക്ഷയെ നിയമപരമായി നിര്‍വചിച്ചിരിക്കുന്നത്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

ഒരു പരിധിയില്‍ കവിഞ്ഞ ദൂരം സഞ്ചരിക്കാന്‍ ഓട്ടോറിക്ഷയ്ക്ക് അനുവാദമില്ല. ചില റോഡുകളില്‍ കയറാനും സാധ്യമല്ല. എന്നാല്‍ ഇതെല്ലാം പാലിക്കപ്പെടുന്നത് വളരെ കുറവാണ്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

പലവിധ ഉപയോഗങ്ങളാണ് ഇന്ത്യയില്‍ ഈ വാഹനത്തിനുള്ളത്. സ്‌കൂള്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ ഈ വാഹനം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

മുംബൈ പോലുള്ള ചില തിരക്കേറിയ നഗരങ്ങളിലെ ചില ഭാഗങ്ങളില്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനമുണ്ട്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

പഴയ ഓട്ടോറിക്ഷകളില്‍ എന്‍ജിന്‍ സ്ഥിതി ചെയ്തിരുന്നത് ഡ്രൈവര്‍ സീറ്റിനടിയിലായിരുന്നു.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

പുതിയ ഓട്ടോകളില്‍ പിന്നിലാണ് എന്‍ജിനുള്ളത്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

പെട്രോള്‍, സിഎന്‍ജി, എല്‍പിജി, ഡീസല്‍ എന്നീ ഇന്ധനങ്ങളില്‍ ഓട്ടോറിക്ഷകള്‍ ഓടുന്നു.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

ബജാജ് ഓട്ടോ, കുമാര്‍ മോട്ടോഴ്‌സ്, കേരള ഓട്ടോമൊബൈല്‍സ്, ഫോഴ്‌സ് മോട്ടോഴ്‌സ്, മഹീന്ദ്ര, പ്യാജിയോ, ടിവിഎസ് എന്നീ കമ്പനികള്‍ നിലവില്‍ ഓട്ടോറിക്ഷകള്‍ നിര്‍മിച്ച് ഇ്ത്യന്‍ വിപണിയിലെത്തിക്കുന്നുണ്ട്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷാ നിര്‍മാണ കമ്പനിയാണ് കേരളാ ഓട്ടോമൊബൈല്‍സ്. കെഎഎല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

ഐഎസ്ഒ 9001:2000 സാക്ഷ്യപത്രം ലഭിച്ചിട്ടുള്ള ഈ കമ്പനി പൊതുമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.

സണ്ണി ലിയോൺ ഓട്ടോസ്റ്റാൻഡിൽ

ഓട്ടോറിക്ഷകളെക്കൂടാതെ പിക്കപ് വാന്‍, ഡെലിവറി വാന്‍, ഓട്ടോ ചാസി, ഹൈഡ്രോളിക് ടിപ്പര്‍ തുടങ്ങിയ വാഹനങ്ങളും ഈ കമ്പനിയില്‍ നിന്ന് പുറത്തുവരുന്നു.

Most Read Articles

Malayalam
English summary
Sunny Leone has appeared in the city for a promotional activity for her new film Ragini MMS 2.
Story first published: Thursday, April 10, 2014, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X