'ബേബി ഡോൾ' സണ്ണി ലിയോണിന്റെ ഹോട്ട് കാറുകൾ!

കാനഡയിൽ ജനിച്ചുവളർന്ന് ബോളിവുഡിന്റെ ബേബി ഡോളായി മാറിയ സണ്ണി ലിയോൺ. പ്രത്യേകിച്ചൊരു മുഖവുര ആവശ്യമില്ലെന്നു തന്നെ പറയാം ഈ വിഖ്യാത നടിക്ക്. അമേരിക്കയിൽ പോൺ സ്റ്റാറായിട്ടായിരുന്നു സണ്ണി ലിയോണിന്റെ കരിയർ ആരംഭം. നീലചിത്ര നടി എന്നതിനാൽ തന്നെ നിരവധി വിമർശനങ്ങൾക്കും അപവാദങ്ങൾക്കും അടിമപ്പെടേണ്ടി വന്നുവെങ്കിലും എല്ലാം പുഷ്പം പോലെ നേരിടാൻ തക്ക ചങ്കൂറ്റവും മനകരുത്തും നേടിയൊരു വ്യക്തികൂടിയാണിവർ.

സ്വന്തം ജീവിതത്തേയും കരിയറിനേയും പിടിച്ചുകൂലക്കാൻ ഈ പറഞ്ഞ വിമർശനങ്ങൾക്കോ മറ്റോ കഴിഞ്ഞിരുന്നില്ല. അപാരമായ അഭിനയശേഷി ഇവർക്ക് നിരവധി ആരാധനാ വലയങ്ങൾ സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ പഞ്ചാബി വേരുകളുള്ള ലിയോണിന് അമേരിക്കന്‍ പോണ്‍ വ്യവസായ രംഗത്ത് പ്രത്യേകമായ സ്ഥാനം നേടാന്‍ കഴിഞ്ഞു.

ലെസ്ബിയൻ നടി, പോൺ സ്റ്റാർ എന്നിങ്ങനെ പ്രസിദ്ധി നേടിയ സണ്ണിലിയോണിനെ ബോളിവുഡ് ഇരുകൈയും നീട്ടി സ്വീകരിക്കാൻ മടികാണിച്ചില്ല. പൂജാ ബട്ടിന്റെ ജിസം രണ്ടിലൂടെയായിരുന്നു ഹിന്ദി സിനിമാരംഗത്തേക്കുള്ള ലിയോണിന്റെ അരങ്ങേറ്റം.

അമേരിക്കയിൽ ഡാനിയൽ വെബർ എന്ന പ്രശസ്ത പോൺ സ്റ്റാറിനെ തന്നെയായിരുന്നു ഇവർ വിവാഹം കഴിച്ചത്. വിവാഹിതയായതിനു ശേഷം ഭര്‍ത്താവ് നായകനായ സിനിമകളിലേക്ക് മാത്രം ഇവര്‍ ഒതുങ്ങി തുടങ്ങി.

പിന്നീടായിരുന്നു കുടംബങ്ങൾക്കൊപ്പമിരുന്നു കാണാവുന്ന ഹിന്ദി സിനിമകളിലേക്കുള്ള ഇവരുടെ ചുവടുമാറ്റം. ഒഴിവു സമയങ്ങളില്‍ അമൂര്‍ത്ത ചിത്രങ്ങള്‍ വരയ്ക്കുകയും കുതിരസവാരി നടത്തുകയും ഡിസ്കവറി ചാനല്‍ കാണുകയും ചെയ്യുന്ന സണ്ണി ലിയോൺ കാറുകളേയും വളരെയധികം ഇഷ്ടപ്പെടുന്നു.

നിലവിൽ മൂന്ന് ആഡംബരക്കാറുകളാണ് താരത്തിന് സ്വന്തമായിട്ടുള്ളത്. ഓഡി എ5, ബിഎംഡബ്ല്യു 7 സീരീസ്, മസെരാട്ടി ഘിബ്ലി എന്നിവയാണ് ഗ്യാരേജിലുള്ള ഹോട്ട് കാറുകൾ.

വണ്ടികളോട് വലിയ ഇഷ്ടമാണ് എന്നുള്ളതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഓരോന്ന് വാങ്ങി ഗാരേജിലിടും. സണ്ണിയ ലിയോണിന്‍റെ "ഹോട്ട്" കാര്‍ എന്നെല്ലാം വാര്‍ത്തകള്‍ വരും. ഇതും താരത്തിന് വലിയ ഇഷ്ടമുള്ള കാര്യമാണ്.

വിവാഹ ശേഷം ഒരു ക്രിസ്തുമസ് സമ്മാനമെന്നോണം ഭർത്താവ് ഡാനിയൽ വെബറിൽ നിന്നും സ്വന്തമാക്കിയതായിരുന്നു ബിഎംഡബ്ലൂ 7 സീരീസ്. കാർ വാങ്ങിയതിനുശഷം താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് വൻ പ്രചാരണമായിരുന്നു ലഭിച്ചിരുന്നത്.

ബിഎംഡബ്ല്യു 7 സീരീസിന്റെ ഒരു ഡീസല്‍ പതിപ്പും നാല് പെട്രോള്‍ പതിപ്പുകളുമാണ് ഇന്ത്യയില്‍ വില്‍പനയിലുള്ളത്.13 നിറങ്ങളില്ലാണ് 7 സീരീസ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്.

ഒരു കോടിയോളമാണ് ഈ വാഹനത്തിന്റെ ഇന്ത്യൻ വില. പെട്രോള്‍ പതിപ്പുകളുടെ മൈലേജ് ലിറ്ററിന് 12.05 കിലോമീറ്ററും ഡീസല്‍ പതിപ്പിന്റെ മൈലേജ് ലിറ്ററിന് 16.46 കിലോമീറ്ററുമാണ്.

ഇതു കൂടാതെ ഓഡി എ5 കൂപ്പെയും താരത്തിന് സ്വന്തമായിട്ടുണ്ട്. ഈ ടൂ ഡോര്‍ വാഹനത്തിന്‍റെ അമേരിക്കയിലെ വില ഇന്ത്യന്‍ രൂപയില്‍ 20 ലക്ഷത്തിനും 26 ലക്ഷത്തിനും ഇടയിലാണ്. 2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.

ഇന്ത്യയില്‍ ഈ വാഹനം ഇപ്പോള്‍ ലഭ്യമല്ല. സണ്ണി ലിയോണിന്‍റെയും ഓഡി എ5ന്‍റെയും സംയുക്ത ആരാധകര്‍ക്ക് വാഹനം ഇറക്കുമതി ചെയ്യാവുന്നതാണ്. ഏതാണ്ട് 1 കോടി രൂപ മാത്രമേ ചെലവ് വരൂ.

ഇന്‍റീരിയര്‍ സൗന്ദര്യത്തില്‍ മുന്‍നിരയില്‍ തന്നെയാണ് ഓഡി എ5ന്‍റെ സ്ഥാനം.പനോരമിക് ടില്‍റ്റിംഗ് സണ്‍റൂഫ് ഈ വാഹനത്തിനുണ്ട്. 2.0 ലിറ്റര്‍ ശേഷിയുള്ള ടർബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ ഓഡി എ5ന്‍റേത്.

സ്നണ്‍ പ്ലസ് ഹെഡ്‍ലൈറ്റുകളാണ് ഓഡി എ5നുള്ളത്. ഡേടൈം റണ്ണിംഗ് സാങ്കേതികതയുള്ള എല്‍ഇഡിയും ഘടിപ്പിച്ചിരിക്കുന്നു. പ്രീമിയം, പ്രീമിയം പ്ലസ്, പ്രസ്റ്റിജ് എന്നീ മൂന്ന് മോഡലുകളാണ് ഈ കാറിന്.

ആകർഷകമായ ഡിസൈൻ ശൈലികൊണ്ട് ഏവരുടേയും മനംകവരുന്നൊരു ഇറ്റാലിയൻ മാസ്റ്റർപീസാണ് മസെരാട്ടി. സണ്ണി ലിയോണിന്റെ ഗ്യാരേജിലെ പ്രൗഢിയോടെ നിലകൊള്ളുന്ന വാഹനമാണ് മസെരാട്ടി ഘിബ്ലി. 1.14 കോടി മുതൽ 2.20 കോടി രൂപ വരെയാണ് ഇവയുടെ ഇന്ത്യയിലെ വില.

275 ബിഎച്ച്പിയും 600എൻഎം ടോർക്കും നൽകുന്ന 3 ലിറ്റർ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഈ വാഹനവും തന്റെ ഭർത്താവിന്റെ സ്നേഹോപരാഹമായിട്ടായിരുന്നു സ്വന്തമാക്കിയത്.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

Story first published: Monday, January 9, 2017, 13:23 [IST]
English summary
Sunny Leone and her enticing car collection
Please Wait while comments are loading...

Latest Photos