ബര്‍ഗര്‍ ഡെലിവറി ചെയ്യാന്‍ സൂപ്പര്‍കാറുകള്‍

By Santheep

ആമസോണ്‍ ചെറിയ ആളില്ലാവിമാനങ്ങളുപയോഗിച്ച് ഡെലിവറി നടത്താനൊരുങ്ങുന്നുവെന്ന വാര്‍ത്ത വൈറലായിരുന്നു കുറച്ചുമാസങ്ങള്‍ക്കു മുമ്പ്. തങ്ങളുടെ വേഗമേറിയ ഡെലിവറി സന്നാഹങ്ങളെക്കുറിച്ചുള്ള ഒരു കിടിലന്‍ പരസ്യമായി മാറി.

സമാനമായ ഒരു വാര്‍ത്തയാണ് ആസ്‌ത്രേലിയയിലെ മെവല്‍ബണില്‍ നിന്നും വരുന്നത്. ഇത് കേവലമൊരു പരസ്യതന്ത്രം മാത്രമല്ല. സംഗതി യഥാര്‍ത്ഥത്തില്‍ നടപ്പാക്കിക്കഴിഞ്ഞു. മെല്‍ബണിലെ ഒരു മക്‌ഡോണാള്‍ഡ്‌സ് ഔട്‌ലെറ്റ് സൂപ്പര്‍കാറുകളിലാണ് ഡെലിവറി നടത്തുന്നത്!

Supercars Deliver Burgers And Fries For McDonalds

ഫെരാരി എഫ്430 സ്‌പൈഡര്‍, ലംബോര്‍ഗിനി എന്നീ സൂപ്പര്‍കാറുകളാണ് മക്‌ഡോണാള്‍ഡ് തങ്ഹളുടെ ഡെലിവറിക്കായി ഒരുക്കിയിട്ടുള്ളത്. സ്ഥാപനത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ കിടക്കുന്ന ഈ വാഹനങ്ങളോടു ചേര്‍ന്നുനിന്ന് സെല്‍ഫികളെടുക്കാന്‍ വന്‍തിരക്കാണിപ്പോള്‍.

ഫെരാരിയോ ലംബോര്‍ഗിനിയോ ഡെലിവറിക്കായി വീട്ടുപടിക്കല്‍ വരണമെങ്കില്‍ വെറും 21 ഡോളറിന്റെ ഓര്‍ഡര്‍ നടത്തിയല്‍ മാത്രം മതി. ഡെലിവറി ചാര്‍ജായി 4.35 ഡോളര്‍ മാത്രമേ വരൂ.

സൂപ്പര്‍കാര്‍ ഡെലിവറി സ്ഥാപനത്തിന് നേട്ടമുണ്ടാക്കിക്കൊടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വര്‍ഷത്തിന്റെ ആദ്യത്തില്‍ വില്‍പനയില്‍ കുറവുണ്ടായപ്പോളാണ് ഇത്തരമൊരു വില്‍പനാതന്ത്രം ആവിഷ്‌കരിക്കപ്പെട്ടത്. ഇപ്പോള്‍ മികച്ച വില്‍പനയിലേക്ക് എത്തിയതായി മക്‌ഡൊണാള്‍ഡ്‌സ് പറയുന്നു.

Most Read Articles

Malayalam
English summary
McDonald's outlet in Melbourne, Australia has a few flashy sports cars parked outside, which is becoming a hit with the locals and passers-by in the area. Let alone people taking selfies.
Story first published: Saturday, November 1, 2014, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X