സന്ദീപാനന്ദഗിരിയും ആശ്രമഭേദമില്ലാത്ത പ്രണയവും

തല്ലുകൊള്ളുന്നത് അപമാനമായാണ് പൊതുവില്‍ കണക്കാക്കാറുള്ളത്. എന്നാല്‍ ചിലരുടെ തല്ലുകൊള്ളുന്നത് ഒരു ബഹുമതിയാണ്. ഈയിടെ തിരൂരില്‍ വെച്ച് സ്വാമി സന്ദീപാനന്ദഗിരി ഇത്തരത്തില്‍ 'ബഹുമാനിക്ക'പ്പെടുകയുണ്ടായി. സമൂഹത്തില്‍ സ്വാമിക്കുണ്ടായിരുന്ന സല്‍പേര് വര്‍ധിപ്പിക്കുന്ന ഒന്നായി പ്രസ്തുത കൈയേറ്റം മാറുന്ന കാഴ്ചയാണ് നമ്മളിപ്പോള്‍ കാണുന്നത്.

സുധാമണിയെ കൊണ്ടുനടക്കുന്നയാൾ

സ്വാമി സന്ദീപാനന്ദഗിരിയുടെ പൂര്‍വാശ്രമത്തെക്കുറിച്ച് പല തെറ്റുധാരണകളും പരത്താന്‍ ചിലര്‍ തിരക്കിട്ട് ശ്രമിക്കുന്നതിന്റെ തിരക്കുണ്ട് ഫേസ്ബുക്കിലും മറ്റും. എന്നാല്‍, അന്വേഷണത്തില്‍ അദ്ദേഹം ഒരു വാഹനപ്രേമിയായിരുന്നുവെന്നും താന്‍ സ്‌നേഹിക്കുന്നവയെ നിതാന്തജാഗ്രതയോടെ പിന്തുടരാന്‍ മനസ്സുണ്ടായിരുന്ന ഒരാളായിരുന്നുവെന്നുമുള്ള വസ്തുതയാണ് വെളിപ്പെട്ടത്. ഇപ്പോഴും വിദേശങ്ങളില്‍ ചെല്ലുമ്പോള്‍ അവിടുത്തെ കാറുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ സ്വാമി താല്‍പര്യം കാട്ടാറുണ്ട്.

എല്ലാം പടച്ചവന്റെ ഡിസൈൻ

എല്ലാം പടച്ചവന്റെ ഡിസൈൻ

എല്ലാം പടച്ചവന്റെ ഡിസൈനാണെന്നാണ് സ്വാമി സന്ദീപാനന്ദഗിരി വിശ്വസിക്കുന്നത്. കാറുകളും ബൈക്കുകളുമെല്ലാം അങ്ങനെത്തന്നെ. ഭഗവത്ഗീതയെ മലയാളിയുടെ മനസ്സിലേക്ക് ശരിയായ ദിശാബോധത്തോടെ തര്‍ജ്ജമ ചെയ്തുകൊടുക്കാന്‍ സ്വാമി തീരുമാനിച്ചതിന്റെ ആദ്യനാളുകളില്‍ ഒരു ഹോണ്ട സിറ്റി കാറിലായിരുന്നു യാത്രകള്‍.

സന്ദീപാനന്ദഗിരിയും ആശ്രമഭേദമില്ലാത്ത പ്രണയവും

ഹോണ്ട സിറ്റിക്ക് ഒരു പുതിയ പതിപ്പിറങ്ങിയത് ഈയിടെയാണ്. ഡീസല്‍ എന്‍ജിനോടു കൂടി വിപണിയിലെത്തിയ പുതിയ സിറ്റി ഇപ്പോള്‍ തകര്‍ത്തോടുകയാണ്.

സന്ദീപാനന്ദഗിരിയും ആശ്രമഭേദമില്ലാത്ത പ്രണയവും

1.5 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും 1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമാണ് പുതിയ സിറ്റിയിലുള്ളത്.

സന്ദീപാനന്ദഗിരിയും ആശ്രമഭേദമില്ലാത്ത പ്രണയവും

വാഹനങ്ങളോടുള്ള ഭ്രാന്ത് മനസ്സില്‍ കയറിയ പൂര്‍വാശ്രമത്തില്‍ സന്ദീപാനന്ദഗിരി ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സ്വന്തമാക്കുകയുണ്ടായി. കേരളത്തിലെമ്പാടും ഈ വാഹനവുമായി കറങ്ങി നടന്നിരുന്നതായി സ്വാമി പറയുന്നു.

സന്ദീപാനന്ദഗിരിയും ആശ്രമഭേദമില്ലാത്ത പ്രണയവും

ഇന്ത്യക്കാരന്റെ വാഹനമെന്ന് സ്വാമി വിശേഷിപ്പിക്കുന്നത് അംബാസ്സഡര്‍ കാറിനെയാണ്. ഭാരതീയന്റെ മനസ്സാണ് അംബാസ്സഡര്‍ കാറെന്നും അതിന് പകരം വെക്കാന്‍ മറ്റൊരു കാറിനുമാവില്ലെന്നും സ്വാമി പറയുന്നു.

സന്ദീപാനന്ദഗിരിയും ആശ്രമഭേദമില്ലാത്ത പ്രണയവും

സ്വാമിക്ക് ഏറ്റവുമിഷ്ടപ്പെട്ട വാഹനം ടൊയോട്ട ലാന്‍ഡ് ക്രൂയിസറാണ്. ലാന്‍ഡ് ക്രൂയിസറിന്റെ വിശേഷങ്ങള്‍ പറയുമ്പോള്‍ സ്വാമി ഓര്‍ക്കുന്നത് കൈലാസയാത്രയെയാണ്.

Source

Most Read Articles

Malayalam
English summary
Swami Sandeepananda Giri on Divine Designs on the Road.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X