കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

തേജസിനായി നിർമിച്ച കാവേരി എൻജിൻ ഇതുവരെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും പരിഷ്കരിച്ച കാവേരി എൻജിൻ ഇനി തേജസിന് കരുത്തേകും.

By Praseetha

എല്ലാ വിധ സജ്ജീകരണവുമുള്ള യുദ്ധവിമാനം നിർമ്മിക്കുക എന്നത് ചില്ലറ പണിയല്ല അപ്പോൾ പിന്നെ കരുത്തേകുന്ന എൻജിൻ നിർമാണത്തെകുറിച്ച് പറയേണ്ടതുണ്ടോ? ഇന്ത്യ തദ്ദേശീയമായി നിർമിച്ച കാവേരി എൻജിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ബെംഗളൂരുവിലെ ഗ്യാസ്‌ ടർബൈൻ റിസെർച്ച്‌ ഏസ്റ്റാബ്ലിഷ്‌മന്റിൽ (ജിടിആർഇ) നിർമ്മിച്ച പിൻ‌ജ്വലിക്കുന്ന ടർബോ ഫാൻ എഞ്ചിൻ ആണ് കാവേരി.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

ഇന്ത്യൻ ഗവൺമെന്റിന് കീഴിലുള്ള ഡിആർഡിഒ-യുടെ അനുബന്ധ സ്ഥാപനമാണ് ജിടിആർഇ. ഇന്ത്യ നിർമിച്ച ഇന്ത്യയുടെ സ്വന്തം പോർവിമാനമായ തേജസിന് കരുത്തേകാനായിരുന്നു കാവേരി എൻജിന്റെ രൂപകല്പനയാരംഭിച്ചത്. ‌‌

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

കാവേരി എന്നു പേരിട്ട ഈ എഞ്ചിൻ നിർമ്മാണം വിജയിച്ചാൽ ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റിൽ ഉൾപ്പെടുത്താമെന്നുള്ള തീരുമാനമായിരുന്നു. എന്നാൽ സങ്കേതികമായ പല പ്രശ്നങ്ങൾ കാരണം കാവേരിയുടെ നിർമ്മാണപുരോഗതി ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയിലായി.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

ഭാരം കുറഞ്ഞ പോർ വിമാനത്തിന് ഉപയോഗിക്കാനായാണ്‌ കാവേരി എൻജിൻ രൂപകല്പന ചെയ്ത് തുടങ്ങിയതെങ്കിലും 2008 സെപ്റ്റംബറിൽ തേജസ് ഈ പദ്ധതിയിൽ നിന്നും ഔദ്യോഗികമായി വിട്ടു പോന്നു.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

ഇപ്പോൾ തേജസിനുവേണ്ടി നിർമിച്ച കാവേരി എൻജിൻ ഒന്നു പുതുക്കി നിർമിക്കാൻ ഫ്രഞ്ച് എൻജിൻ നിർമാണ കമ്പനിയായ സ്‌നെക്‌മയുമായി ഇന്ത്യ കരാറിൽ ഒപ്പുവെച്ചു. തേജസിനുവേണ്ടിയായിരുന്നു കാവേരി നിർമിച്ചതെങ്കിലും ഇതുവരെ ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റായ തേജസിൽ ഉപയോഗപ്പെടുത്താൻ സാധിച്ചില്ല.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

ഹൈ ആൾറ്റിറ്റ്യൂഡ് പരിശോധനയിൽ ഈ എഞ്ചിൻ പരാജപ്പെട്ടു.ഇതിനെ തുടർന്ന് ഭാരംകുറഞ്ഞ വിമാനങ്ങളിൽ ഈ എഞ്ചിൻ ഉൾപ്പെടുത്താനാവില്ലെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

അതിനാൽ തേജസിനൊത്ത രീതിയിൽ കാവേരിയെ പരിഷ്കരിച്ചുപയോഗിക്കാമെന്ന തീരുമാനത്തിലാണ് പ്രതിരോധ ഗവേഷണ ഏജൻസിയും ഫ്രഞ്ച് കമ്പനി സ്‌നെക്‌മയും ധാരണയിലെത്തിയിരിക്കുന്നത്.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

2018ൽ പുറത്തിറങ്ങുന്ന തേജസിന്റെ ഏറ്റവും പുതിയ പതിപ്പിലായിരിക്കും കാവേരി എൻജിൻ പരീക്ഷിക്കപ്പെടുക. ഫ്രാൻസിൽ നിന്നും 36 റാഫേൽ വിമാനങ്ങൾ വാങ്ങാമെന്നുള്ള കരാറിന്റെ ഭാഗമായിട്ടായിരുന്നു ഈ ഓപ്പുവെക്കൽ നടന്നത്.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

ഫ്രഞ്ച് കമ്പനിയുമായി ചേർന്ന് പരിഷ്കരിക്കുന്നതോടെ കൂടുതൽ ഭാരം കുറഞ്ഞ വിമാനങ്ങളിലും ആളില്ലാ വിമാനങ്ങളിലും കാവേരി എൻജിൻ ഉപയോഗപ്പെടുത്തുവാൻ സാധിക്കും.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

2025-ൽ പുറത്തിറക്കുന്ന മാർക്ക് 2 യുദ്ധവിമാനത്തിൽ ജിഇ-414 എൻജിൻ ഉപയോഗിക്കുമെന്നുള്ള അറിയിപ്പാണുണ്ടായിരുന്നത്. എന്നാൽ കാവേരി എൻജിന്റെ പുതിക്കിയ പതിപ്പ് പരീക്ഷിച്ചു കഴി‍ഞ്ഞാൽ മാർക്ക് 2 വിമാനങ്ങളിലും ഉൾപ്പെടുത്താവുന്നതാണ്.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

മാത്രമല്ല ആളില്ലാ വിമാനം ഘതകിലും കാവേരി എൻജിൻ ഉപയോഗപ്പെടുത്താൻ സാധിക്കും. കാവേരിയുടെ പരിഷ്കരിച്ച എൻജിൻ വിജയകരമാവുകയാണെങ്കിൽ ഇന്ത്യൻ പ്രതിരോധ മോഖലയിൽ വൻ കുതിപ്പുതന്നെ പ്രതീക്ഷിക്കാം.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

അത്യാധുനിക സാങ്കേതികതയാൽ മികവുപുലർത്തുന്ന തേജസിൽ കാവേരിയുടെ പരിഷ്കരിച്ച എൻജിൻ കൂടി ഉൾപ്പെടുമ്പോൾ പതിവിൽ നിന്നും കൂടുതൽ കരുത്താർജ്ജിക്കാൻ തേജസിന് സാധിക്കും.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

ഒറ്റ എന്‍ജിൻ മാത്രമുള്ള ലോകത്തെ ഏറ്റവും ചെറിയതും ഭാരം കുറഞ്ഞതുമായ സൂപ്പര്‍ സോണിക് യുദ്ധവിമാനമാണ് തേജസ്.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

മാക് 1.6 അതായത് മണിക്കൂറിൽ 2,205കിലോമീറ്ററാണ് തേജസിന്റെ ഉയർന്നവേഗത. 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാൻ തേജസിനു കഴിയും. പുതുക്കിയ എൻജിൻ കാവേരി ഘടിപ്പിക്കുന്നതോടുകൂടി വേഗതയും അതോടൊപ്പം റേഞ്ചും വർധിക്കാനുള്ള സാധ്യതയാണുള്ളത്.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

ഒറ്റ തവണ ഇന്ധനം നിറച്ചാൽ 400 കിലോമീറ്റർ വരെ പറക്കാൻ സാധിക്കുമെന്നത് മറ്റ് പോർ വിമാനങ്ങളിൽ നിന്നും തേജസിന് മാത്രമായുള്ള സവിശേഷതയാണ്. ആകാശത്ത് വച്ചുതന്നെ ഇന്ധനം നിറയ്ക്കാൻ കഴിയുന്ന മറ്റൊരു പ്രത്യേകതയും ഈ പോർവിമാനത്തിനുണ്ട്.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

ആകാശത്തേക്കോ കരയിലേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, കൃത്യമായി യുദ്ധസാമഗ്രഹികളും റോക്കറ്റുകളും ബോംബുകളും വർഷിക്കാനുള്ള കഴിവ്, വിവിധേദ്ദേശ റഡാർ, ആധുനിക ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ, കൂടുതൽ ദൃശ്യപരിധിയുള്ള റഡാർ എന്നീ സജ്ജീകരണങ്ങളാണ് തേജസിലുള്ളത്.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

എ-8 റോക്കറ്റ്, അസ്ത്ര, ഡെർബി, പൈത്തോൺ, ആർ-77, ആർ-73 എന്നീ എയർ ടുഎയർ മിസൈലുകൾ, കെഎച്ച്-59 എംഇ, കെഎച്ച്-59 എംകെ, കെഎച്ച്-35, കെഎച്ച്-31 എന്നീ എയർ ടു സർഫേസ് മിസൈലുകൾ, ആന്റി ഷിപ്പ് മിസൈലുകൾ, ലേസർ ബോംബുകൾ എന്നിവ പ്രയോഗിക്കാനുള്ള ശേഷി തേജസിനുണ്ട്.

കരുത്തനിൽ കരുത്തനാകാൻ തേജസ്; പാക് ജെറ്റുകളിനി വെറും നോക്കുകൂത്തികൾ!!

ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടാൻ അപൂർവ്വ ആയുധങ്ങളേന്തിയ യുദ്ധക്കപ്പൽ;ഇന്ത്യ വൻ സമുദ്രശക്തിയാകുന്നു

പാക്-ചൈന അന്തകനായി ഇന്ത്യ അതീവരഹസ്യമായി ഇറക്കിയ ആണവ അന്തർവാഹിനി

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
India’s Tejas Fighter Jet To Soon Fly With The Indigenous Kaveri Engine
Story first published: Monday, December 5, 2016, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X