ആഡംബരക്കാർ വാങ്ങുന്ന അതെ വിലയ്ക്കു സ്വന്തമാക്കൂ ഈ ആകാശ കൊട്ടാരങ്ങൾ!!

Written By:

കോടികൾ ചിലവഴിച്ച് ആഡംബര വാഹനങ്ങൾ വാങ്ങാൻ കഴിയുമ്പോൾ ആകാശത്തിലൊരു ആഡംബര കൊട്ടാരമായാലെന്താ? സ്വകാര്യ ജെറ്റ് വിമാനമിപ്പോൾ സ്വന്തമാക്കാൻ കഴിയുക എന്നത് ബാലി കേറാമലയൊന്നുമല്ല. ആറു കോടി രൂപയുണ്ടെങ്കിൽ നിങ്ങൾക്കും സ്വന്തമാക്കാം ഒന്നാന്തരം ജെറ്റു വിമാനം.

വിമാനത്താവളത്തിൽ ചെക്കിൻ ചെയ്ത് മടുപ്പിക്കുന്ന കാത്തരിപ്പുകൾ ഒഴിവാക്കാം കൂട്ടത്തിൽ പാസ്പോർട്, ലഗേജ് ചെക്കിംഗ് ക്യൂവിൽ നിന്നു രക്ഷപെടുകയുമാകാം. എന്നുവെച്ച് ബോയിംഗ്, എയർബസ് എന്നീ ഭീമൻ വിമാനകമ്പനികളുടെ ജെറ്റ് വാങ്ങണമെന്നല്ല ഈ പറഞ്ഞതിന്റെ ഉദ്ദേശം. നിങ്ങൾക്കായി വളരെ കുറഞ്ഞ നിരക്കിലുള്ള ഈ എൻട്രി ലെവൽ ജെറ്റുകളെയാണിവിടെ പരിചയപ്പെടുത്തുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ജെറ്റേതെന്ന് അറിയാൻ തുടർന്നു വായിക്കൂ...

ഹോണ്ട എച്ച്എ-420: 30 കോടി

ഹോണ്ട മോട്ടോർ കമ്പനി വികസിപ്പിച്ചെടുത്ത ആദ്യ എയർക്രാഫ്റ്റാണ് ഹോണ്ട എച്ച്എ-420. 2011ൽ പണിക്കഴിപ്പിച്ച ഈ ജെറ്റിന്റെ നാല് മോഡലുകളാണ് നിലവിലുള്ളത്. ഇപ്പോഴുമിതിന്റെ പരീക്ഷണ പറക്കൽ നടത്തിവരികയാണത്രെ. പഴയ ജർമ്മൻ നിർമിത വിഎഫ്ഡബ്ല്യൂ-614 ജെറ്റുകളിൽ ഉപയോഗിച്ചിട്ടുള്ള എൻജിനാണ് ഈ ഹോണ്ട ജെറ്റിന് കരുത്തേകുന്നത്.

കാര്യക്ഷമതയേറിയ എൻജിനും വളരെ ഭാരക്കുവുള്ള മെറ്റിരിയൽ കൊണ്ട് നിർമിതവുമാണ് ഈ ജെറ്റ് വിമാനം. ഇത്തരത്തിലുള്ള എയർക്രാഫ്റ്റുകളെക്കാൾ 35 ശതമാനം അധിക ഇന്ധനക്ഷമതയാണ് ഹോണ്ടയുടെ പ്രൈവറ്റ് ജെറ്റിനുള്ളതെന്നും വലിയൊരു സവിശേഷതയാണ്.

09. സ്പെക്ട്രം എസ്-33 ഇന്റിപെൻഡൻസ്:26 കോടി

സ്പെക്ട്രം എയറോനോട്ടിക്കൽ കമ്പനി നിർമിച്ച വളരെ കുറഞ്ഞ നിരക്കിലുള്ള ഒരു പ്രൈവറ്റ് ജെറ്റാണിത്. നിലവിൽ ഒരേയൊരു യൂണിറ്റു മാത്രമാണ് നിർമിച്ചിട്ടുള്ളതെന്ന് മാത്രമല്ല മറ്റ് യൂണിറ്റുകൾ നിർമാണത്തിൻ കീഴുലുമാണുള്ളത്. 45,000 അടി ഉയരത്തിൽ 415 നോട്ട് വേഗത്തിൽ 3,7000കിലോമീറ്റർ ദൂരത്തേക്ക് സഞ്ചിരിക്കാൻ ശേഷിയുള്ള വിധത്തിലാണ് ഈ ജെറ്റിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള മറ്റ് ജെറ്റുകളെക്കാൾ 50 ശതമാനം ഇന്ധനക്ഷമത അധികമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 7,300 പൗണ്ട് ഭാരമുള്ള ഈ എയർക്രാഫിറ്റിന് ആറോളം വരുന്ന യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.

08. എബ്രറർ ഫെനോം 100: 24 കോടി

ബ്രസീലിൽ നിർമാണം നടത്തിയിട്ടുള്ള ഈ ജെറ്റ് വിമാനത്തിന്റെ 250 യൂണിറ്റുകളാണ് ഇതുവരെയായി നിർമിച്ച് നൽകിയിട്ടുള്ളത്. ഏതാണ്ട് ആറ് യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സ്ഥലപരിമിതിയാണ് ഈ വിമാനത്തിനകത്തുള്ളത്.

മണിക്കൂറിൽ 722 കിലോമീറ്റർ വേഗതയിൽ പറക്കാൻ കഴിയുന്ന വിമാനത്തിന് 2,182 റേഞ്ചിൽ പറക്കാനുള്ള ശേഷിയാണുള്ളത്. പിഡബ്ല്യൂ617-എഫ് എൻജിനാണ് ഈ ജെറ്റ് വിമാനത്തിന്റെ കരുത്ത്.

07. സെസ്ന സിറ്റിയേഷൻ മസ്താങ്: 17 കോടി

സെസ്ന നിർമിച്ച ഭാരം കുറഞ്ഞ പോപ്പുലർ ജെറ്റാണ് സിറ്റിയേഷൻ മസ്താങ്. ഈ വിമാനത്തിന്റെ നാനൂറിലധികം യൂണിറ്റുകളാണ് നിർമ്മിച്ചിട്ടുള്ളത്. മണിക്കൂറിൽ 630 കിലോമീറ്റർ വേഗത്തലി‍ പറക്കുന്ന ജെറ്റിന് 2,161 കിലോമീറ്റർ റേഞ്ചിൽ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്.

പിഡബ്ല്യൂ615-എഫ് എൻജിൻ കരുത്തേകുന്ന ഈ വിമാനത്തിന് അഞ്ച് യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണുള്ളത്. ട്രൈസൈക്കിൾ ലാന്റിംഗ് ഗിയറും ലോ വിങുമാണ് ഈ വിമാനത്തിന്റെ മറ്റ് സവിശേഷതകൾ.

06. എക്ലിപ്സ് 500: 14 കോടി

2006 ൽ നിർമിച്ച എക്ലിപ്സ് 500 ജെറ്റിന്റെ ഏതാണ്ട് 260 ഓളം വരുന്ന യൂണിറ്റുകളാണിതുവരെയായി നിർമിച്ചുനൽകിയിട്ടുള്ളത്. 685km/h വേഗതയിൽ പറക്കാൻ കഴിയുന്ന ജെറ്റിന് 2,084 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കും.

പിഡബ്ല്യൂ610-എഫ് ടർബോഫാൻ എൻജിൻ കരുത്തേകുന്ന ജെറ്റിന് അഞ്ച് യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്. നിർമാണം ഏറ്റെടുക്കാൻ കഴിയാതെ വന്നപ്പോൾ എക്ലിപ്സ് നിർമാണം നിറുത്തി വയ്ക്കുകയും പിന്നീട് അതെ ബ്രാന്റിൽ പുതുക്കിയ പതിപ്പുകളും ഇറക്കാൻ ആരംഭിച്ചു.

05. സ്ട്രാറ്റോസ് 714: 13.4കോടി

സ്ട്രാറ്റോസ് എയർക്രാഫ്റ്റ് കമ്പനി നിർമ്മിച്ചിട്ടുള്ള ഭാരം കുറഞ്ഞ ജെറ്റുവിമാനമാണിത്. നാലോളം വരുന്ന യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ വിമാനത്തിന് എഫ്ജെ44-3എപി എൻജിനാണ് കരുത്തേകുന്നത്.

മണിക്കൂറിൽ 769 കിലോമീറ്റർ വേഗത്തിൽ പറക്കാൻ ഈ ജെറ്റ് വിമാനത്തിനാകും. 1,975 കിലോമീറ്ററാണ് സ്ട്രാറ്റോസ് വിമാനത്തിന് പറക്കാൻ കഴിയുന്ന പരമാവധി ദൂരം.

04. ഡയമണ്ട് ഡി-ജെറ്റ്: 12.6 കോടി

ഡയമണ്ട് എയർക്രാഫ്റ്റ് ഇന്റസ്‍ട്രിസ് വികസിപ്പിച്ച സിങ്കിൾ ജെറ്റ് എൻജിനുള്ള വിമാനമാണിത്. സ്വയം വിമാനം പറത്തി പോകാൻ കഴിവുള്ളവരെ ഉദ്ദേശിച്ച് കൊണ്ടാണ് കമ്പനി ഈ വിമാനമിറക്കിയത്. എക്ലിപ്സ് 500, സെസ്ന സിറ്റിയേഷൻ മസ്താങ് എന്നീ വിമാനങ്ങളെപ്പോലെയല്ലാതെ ഒരാൾക്ക് മാത്രം നിയന്ത്രിക്കാൻ തക്കവണ്ണമുള്ളതാണ് ഈ ജെറ്റ് വിമാനം.

25,000അടി ഉയരത്തിലിതിന് പറക്കാൻ സാധിക്കും. മണിക്കൂറിൽ 583 കിലോമീറ്റർ വേഗത്തിൽ പറക്കാൻ കഴിയുന്ന വിമാനത്തിന് നാലുയാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും.

03. സൈറസ് വിഷൻ എസ്എഫ്50: 11.6 കോടി

സൈറസ് വിഷൻ എസ്എഫ്50 എന്ന ഈ ജെറ്റ് വിമാനം ഇപ്പോഴും നിർമാണഘട്ടത്തിലാണുള്ളത്. ഡയമണ്ട് ഡി-ജെറ്റ്, എക്ലിപ്സ് 500, സെസ്ന സിറ്റിയേഷൻ മസ്താങ് എന്നീ വിമാനങ്ങൾക്ക് എതിരാളിയായി എത്താനിരിക്കുകയാണിത്.

ബാലിസ്റ്റിക് റികവറി സിസ്റ്റംസ് പാരച്യൂട്ട് ഉള്ള ഭാരം കുറഞ്ഞ മെറ്റീരിയൽ ഉപയോഗിച്ചാണിതിന്റെ നിർമാണം നടത്തിയിട്ടുള്ളത്. ആറ് യാത്രക്കാരെ ഉൾക്കാനുള്ള ശേഷിയാണുള്ളത്. 556km/h വേഗതയിൽ പറക്കാൻ കഴിയുന്ന ജെറ്റിന് ഒറ്റ എഫ്33 എൻജിനാണ് കരുത്തേകുന്നത്.

02. സ്പോർട് ജെറ്റ്-II: 8 കോടി

സ്പോർട് ജെറ്റ് ലിമിറ്റഡ് നിർമാണം കഴിപ്പിച്ച പ്രൈവറ്റ് ജെറ്റാണിത്. അഞ്ച് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ വിമാനത്തിന് ഒറ്റ ജെടി15ഡി എൻജിനാണ് കരുത്തേകുന്നത്.

1,000കിലോമീറ്റർ റേഞ്ചിൽ പറക്കാൻ കഴിയുന്ന വിമാനത്തിന് മണിക്കൂറിൽ 704 കിലോമീറ്റർ വേഗതയാണുള്ളത്. മുൻ മോഡലുകളേക്കാൾ വിശാലമായ ക്യാബിനാണ് ഈ പതിപ്പിലുള്ളത്. 2006 ൽ ആദ്യ പരീക്ഷണ പറക്കൽ നടക്കുന്ന വേളയിലായിരുന്നു സ്പോർട് ജെറ്റിന്റെ ആദ്യ മോഡൽ തകർന്നു വീണത്.

01. എപിക് വിക്ടറി: 6.7 കോടി

എപിക് വിക്ടറി നിർമിച്ച സിങ്കിൾ എഫ്ജെ33-4എൻജിൻ കരുത്തേകുന്ന ഈ വിമാനത്തിന് അഞ്ച് യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. 320 നോട്ട് വേഗതയുള്ള വിമാനത്തിന് 1,2000നോട്ടിക്കൽ മൈൽ സഞ്ചരിക്കാൻ കഴിയും.

2009ൽ കമ്പനി കടക്കെണിയിൽ പെട്ടതിനെ തുടർന്ന് നിർമാണം നിറുത്തിവയ്ക്കുകയും 2010ൽ ചൈനയിലെ ഏവിയേഷൻ ഇന്റസ്ട്രി കോർപറേഷൻ ഏറ്റെടുത്ത് ഈ ജെറ്റിന്റെ നിർമാണം പുനരാരംഭിക്കുകയും ചെയ്തു.

 

കൂടുതല്‍... #വിമാനം #aircraft
English summary
10 Cheapest Luxury Jets
Please Wait while comments are loading...

Latest Photos