കോൾസെന്റർ തട്ടിപ്പുമായി വിരാടിനെന്തു ബന്ധം; കാർ വിറ്റത് വല്യോരു പുലിവാലായോ?

Written By:

താനെ ബോഗസ് കോൾസെന്ററിലിരുന്ന് അമേരിക്കക്കാരെ കോടികൾ തട്ടിച്ച് കമ്പളിപ്പിച്ചെന്ന കേസിലെ പ്രധാന പ്രതി സാഗർ താക്കർ ഏലിയാസ് ഷാഗി മറ്റൊരു കേസിൽ കൂടി അകപ്പെട്ടിരിക്കുകയാണ്. ഇതിൽ അറിയാതെയെങ്കിലും ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോലിയുടെ പേരുംകൂടി വലിച്ചിഴക്കപ്പെട്ടിരിക്കുകയാണ്.

ഷാഗി തന്റെ കാമുകിക്ക് സമ്മാനിക്കാനായി വാങ്ങിയ കാറാകാട്ടെ വിരാട് കോഹ്‌ലിയിൽ നിന്നും വാങ്ങിയ ഓഡി ആർ8. മുംബൈ പോലീസ് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കാർ വാങ്ങിയിരിക്കുന്നത് കോഹ്‌ലിയിൽ നിന്നുമാണെന്ന് കണ്ടെത്തിയത്.

എന്നാൽ 3 കോടിക്ക് കാര്‍ ഷാഗിയ്ക്ക് വിറ്റെങ്കിലും അയാളുടെ പശ്ചാതലത്തെ കുറിച്ചോ അഴിമതിയെ കുറിച്ചോ തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് താരം വ്യക്തമാക്കിയത്. കോഹ്‌ലിയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും പോലീസ് വ്യക്തമാക്കി.

തട്ടിപ്പ് പണത്തിലൂടെ നേടിയ കാർ പോലീസ് അഹമദാബാദിൽ നിന്നുമാണ് കണ്ടെത്തിയത്. കോൾസെന്റർ കേസിലെ മറ്റൊരു പ്രതിയായ സഹോദരി റീമയ്ക്കൊപ്പം ഷാഗി ഇപ്പോൾ ദുബായിൽ ഒളിവിൽ കഴിയുകയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഷാഗിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കോള്‍ സെന്ററിൽ ഇരുന്ന് ഐആര്‍എസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അമേരിക്കക്കാരെ ഫോണില്‍ വിളിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

അപ്രതീക്ഷിതമായി വിരാട് കോഹ്‌ലിയിൽ നിന്നും ഓഡി കാർ വാങ്ങിയതിന്റെ പേരിലായിരുന്നു താരത്തിന്റെ പേരും ഈ കേസിൽപ്പെട്ടത്. ജർമ്മൻ ആഡംബര കാർ നിർമാതാവായ ഓഡിയുടെ ബ്രാന്റ് അംബാസിഡർ കൂടിയായ താരത്തിന് നിരവധി ഓഡി കാറുകൾ സ്വന്തമായിട്ടുണ്ട്.

പൊതുവെ സെലിബ്രിറ്റികള്‍ക്ക് കാര്‍ ഗിഫ്റ്റ് ചെയ്യുന്ന ഒരു രീതി ഓഡിക്കുണ്ട്. എന്നാൽ ഷാഗിക്ക് വിറ്റുവെന്ന് പറയുന്ന ഓഡി ആർ8 താരം സ്വന്തം പണം നൽകി വാങ്ങിയതാണത്രെ.

ഒട്ടുമിക്ക സ്‌പോര്‍ട്‌സ് താരങ്ങളും സ്‌പോര്‍ട്‌സ് കാറുകളോടും ബൈക്കുകളോടും താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്. അതിൽ താരത്തിന്റെ ഇഷ്ടകാറുകളിലൊന്നായിരുന്നു ഓഡി ആര്‍8.

വി10, വി8 എൻജിനുകളാണ് ഈ സ്പോർട്സ് കാറിന് കരുത്തേകാനായി ഉപയോഗിച്ചിട്ടുള്ളത്. 518, 424 എന്നക്രമത്തിലാണ് ഈ എൻജിൻ ബിഎച്ച്പി കരുത്തുല്പാദിപ്പിക്കുന്നത്.

കഴിഞ്ഞ വർഷമായിരുന്നു താരം ഓഡി ആർ8എൽഎംഎക്സിന്റെ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കിയത്. ആകെ 99 കാറുകളാണ് കമ്പനി ഇറക്കിയിട്ടുള്ളത് അതിലൊന്ന് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് കോഹ്‌ലി.

562ബിഎച്ച്പിയും 540എൻഎം ടോർക്കും നൽകുന്ന 5.2ലിറ്റർ വി10എൻജിനാണ് ഈ ആർ8എൽഎംഎക്സിന് കരുത്തേകുന്നത്.

ഇതിനു പുറമെ ഓഡി എ6 സെഡാന്റെ പെർഫോമൻസ് എഡിഷനായ എസ്6 താരം സ്വന്തമാക്കിയിട്ടുണ്ട്. നാല് ലിറ്റർ ടിഎഫ്എസ്ഐ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്.

എസ്‌യുവി സെഗ്മെന്റിൽ മികച്ചതെന്ന് പറയപ്പെടുന്ന ഓഡി ക്യൂ സെവനും വിരാട് സ്വന്തമാക്കിയിട്ടുണ്ട്. 4.2 ലിറ്റർ ഡീസൽ എൻജിനാണ് വിരാടിന്റെ ഈ എസ്‌യുവിക്ക് കരുത്തേകുന്നത്.

4x4 വീൽ ഡ്രൈവ് ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുള്ള ക്യൂ സെവൻ 322 ബിഎച്ച്പിയും 760എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

ഓഡിയുടെ ഫ്ലാഗ്ഷിപ്പ് സെഡാനായ എ8എല്ലിന്റെ വലിയ വീൽ ബേസ് വേർഷനാണ് കോഹ്‌ലിയുടെ പക്കലിലുള്ളത്. 494ബിഎച്ച്പിയും 625എൻഎം ടോർക്കുമുള്ള 6.3ലിറ്റർ ഡബ്ല്യൂ12 എൻജിനാണ് ഇതിലുപയോഗിച്ചിട്ടുള്ളത്.

ഈ ഓഡി കാറുകൾക്ക് പുറമെ റിനോ ഡസ്റ്റർ, ടൊയോട്ട ഫോർച്യൂണറും താരത്തിന്റെ കാർ ശേഖരത്തിൽ ഇടം തേടിയിട്ടുണ്ട്.

ഇതൊന്നും കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ഒരു ഡ്രീം കാറേയല്ല. ഏറ്റവും കൂടുതലായി വാങ്ങാൻ ആഗ്രഹിക്കുന്ന ഡ്രീ കാറെന്നു പറയാവുന്നത് ആസ്റ്റിൻ മാർട്ടിൻ ഡിബിഎസ് ആണ്. ഒരു തവണ ഓടിച്ചു നോക്കി ഇഷ്ടപ്പെട്ട ഈ കാർ എപ്പോഴേങ്കിലും സ്വന്തമാക്കണമെന്ന ആഗ്രഹമാണ് വിരാട് കോഹ്‌ലിക്കുള്ളത്.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഓഡി #audi
English summary
Thane bogus call centre mastermind purchased Rs 3-cr Audi R-8 from Virat Kohli
Please Wait while comments are loading...

Latest Photos