ലോകത്തിലെ ഏറ്റവും നിര്‍മാണച്ചെലവുള്ള 10 പാലങ്ങള്‍

By Santheep

പണച്ചെലവ് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. പാലത്തിന്റെ വലിപ്പമാകാം, പാലം നിര്‍മിക്കുന്നയിടത്തെ ഭൂമിശാസ്ത്രപരമായ സങ്കീര്‍ണതയാകാം, വെറും ആഡംബരവുമാകാം. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് നിര്‍മാണച്ചെലവേറിപ്പോയ നിരവധി പാലങ്ങളുണ്ട്. ഇവയില്‍ പലതും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളുമാണ്.

ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കിങ് ലോട്ടുകള്‍

വന്‍ചെലവില്‍ നിര്‍മിച്ച ഇത്തരം പാലങ്ങളില്‍ ഏറ്റവും ചെലവേറിയ പത്തെണ്ണത്തെ ഇങ്ങോട്ട് പിടിച്ച് ഇവിടെ ഇട്ടിരിക്കുന്നു. വായിക്കുക.

10. ചെസാപീക്ക് ബേ ബ്രിഡ്ജ്

10. ചെസാപീക്ക് ബേ ബ്രിഡ്ജ്

മേരിലാന്‍ഡിലാണ് ചെസാപീക്ക് ബേ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്. സമാന്തരമായി നീങ്ങുന്ന രണ്ട് പാലങ്ങളെയാണ് ചെസാപീക്ക് ബേ ബ്രിഡ്ജ് എന്നു വിളിക്കുന്നത്. ഈ പാലത്തിന്റെ നിര്‍മാണത്തിന് 778.3 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവിട്ടു. മേരിലാന്‍ഡിന്റെ കിഴക്കും പടിഞഢ്ഞാറുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. ചെലവ് ഇത്ര ഉയര്‍ന്നതിനു കാരണം ഒരു നാടിന്റെ നിലനില്‍പ് പ്രസ്തുത പാലത്തെ ആശ്രയിച്ചിരിക്കുന്നു എന്നതാകാം. ഉരുക്ക് ഉപയോഗിച്ചാണ് ഈ പാലത്തിന്റെ ഭൂരുഭാഗവും നിര്‍മിച്ചിരിക്കുന്നത്. 1952ലായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. പിന്നീട് നിരവധി പുതുക്കലുകള്‍ നടന്നിട്ടുണ്ട്.

09. ടാക്കോമ നാരോസ് പാലം

09. ടാക്കോമ നാരോസ് പാലം

വാഷിങ്ടണിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ആകെ 827.7 ദശലക്ഷം ഡോളര്‍ ചെലവിട്ടു പാലംപണി പൂര്‍ത്തിയാകാന്‍. 1950ലാണ് ഈ പാലത്തിന്റെ പണി പൂര്‍ത്തിയായത്. 2007ല്‍ സമാന്തരമായി മറ്റൊരു പാലംകൂടി പണിഞ്ഞു. വണ്‍വേ ട്രാഫിക്കാണ് പാലങ്ങളില്‍ അനുവദിക്കുന്നത്. ആദ്യം പണിഞ്ഞ പാലത്തിന്റെ ജോലിഭാരം കുറയ്ക്കാന്‍ ഇതുവഴി സാധിച്ചു.

08. കൂപ്പര്‍ റിവര്‍ പാലം

08. കൂപ്പര്‍ റിവര്‍ പാലം

അമേരിക്കയിലെ തന്നെ സൗത്ത് കരോലീനയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 836.9 ദശലക്ഷം ഡോളര്‍ ചെലവിട്ടും പാലംപണി പൂര്‍ത്തിയാക്കാന്‍. സൗത്ത് കരോലീനയിലെ കൂപ്പര്‍ നദിക്കു കുറുകെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

07. ജോര്‍ജ് വാഷിങ്ടണ്‍ പാലം

07. ജോര്‍ജ് വാഷിങ്ടണ്‍ പാലം

ന്യൂ യോര്‍ക്ക് സിറ്റിയിലാണ് ജോര്‍ജ് വാഷിങ്ടണ്‍ പാലം സ്ഥിതി ചെയ്യുന്നത്. 1.1 ബില്യണ്‍ ഡോളര്‍ ചെലവിട്ടും ഈ പാലത്തിന്റെ പമി പൂര്‍ത്തിയാക്കാന്‍. ഹഡ്‌സണ്‍ റിവര്‍ ബ്രിഡ്ജ് എ്‌നായിരുന്നു പാലത്തിന്റെ ആദ്യത്തെ പേര്.

06. സാന്‍ഫ്രാന്‍സിസ്‌കോ-ഓക്‌ലാന്‍ഡ് ബേ ബ്രിഡ്ജ്

06. സാന്‍ഫ്രാന്‍സിസ്‌കോ-ഓക്‌ലാന്‍ഡ് ബേ ബ്രിഡ്ജ്

സാന്‍ഫ്രാന്‍സിസ്‌കോ, ഓക്‌ലാന്‍ഡ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് സാന്‍ഫ്രാന്‍സിസ്‌കോ-ഓക്‌ലാന്‍ഡ് ബേ ബ്രിഡ്ജ് എന്നറിയപ്പെടുന്നത്. 1936ലാണ് ഈ പാലത്തിന്റെ പണി പൂര്‍ത്തിയായത്. 1.3 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവിട്ടു നിര്‍മാണത്തിന്.

05. ത്സിങ് മാ പാലം

05. ത്സിങ് മാ പാലം

ചൈനയിലെ ഹോങ്കോങ്ങിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 1.35 ബില്യണ്‍ ഡോളര്‍ പണിച്ചെലവ് വന്നു. 1997ലാണ് പാലം പണി നടന്നത്. ബ്രിട്ടനില്‍ നിന്ന് വിടുതല്‍ നേടുന്നതിനു മുമ്പു തന്നെ പാലത്തിന്റെ ഉദ്ഘാടനം നടന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മാര്‍ഗരറ്റ് താച്ചറായിരുന്നു ഉദ്ഘാടക.

04. യ്യോങ്‌ജോങ് ഗ്രാന്‍ഡ് ബ്രിഡ്ജ്

04. യ്യോങ്‌ജോങ് ഗ്രാന്‍ഡ് ബ്രിഡ്ജ്

ദക്ഷിണ കൊറിയയിലാണ് യ്യോങ്‌ജോങ് ഗ്രാന്‍ഡ് പാലം സ്ഥിതി ചെയ്യുന്നത്. 1.9 ബില്യണ്‍ ഡോളറായിരുന്നു നിര്‍മാണച്ചെലവ്. ഇത് ഏഷ്യയിലെ ഏറ്റവും നിര്‍മാണച്ചെലവു വന്ന പാലമാണെന്നും അറിയുക. 4.42 കിലോമീറ്ററാണ് പാലത്തിന്റെ ആകെ നീളം.

03. വെറസാനോ-നാരോസ് ബ്രിഡ്ജ്

03. വെറസാനോ-നാരോസ് ബ്രിഡ്ജ്

ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. നിര്‍മാണച്ചെലവ് 2.4 ബില്യണ്‍ ഡോളര്‍! ന്യൂ യോര്‍ക്ക് ഹാര്‍ബറില്‍ എത്തിച്ചേര്‍ന്ന ആദ്യത്തെ യൂറോപ്യനായ ജിയോവാന്നി ഡ വെറസാനോയുടെ ഓര്‍മയാണ് പാലത്തിന്റെ പേരിലുള്ളത്. 1964ല്‍ ഈ പാലത്തിന്റെ പണി പൂര്‍ത്തിയായി.

02. ഗ്രയ്റ്റ് ബെല്‍റ്റ് ഫിക്‌സഡ് ലിങ്ക്

02. ഗ്രയ്റ്റ് ബെല്‍റ്റ് ഫിക്‌സഡ് ലിങ്ക്

ഡെന്‍മാര്‍ക്കില്‍ സ്ഥിതി ചെയ്യുന്നു ഗ്രയ്റ്റ് ബെല്‍റ്റ് ഫിക്‌സഡ് ലിങ്ക് പാലം. 4.4 ബില്യണ്‍ ഡോളര്‍ ചെലവിട്ടു നിര്‍മിച്ചതാണിത്. ലോകത്തിലെ ഏറ്റവും വലിയ പാലങ്ങളിലൊന്ന് എന്ന ഖ്യാതിയും ഗ്രയ്റ്റ് ബെല്‍റ്റ് ഫിക്‌സഡ് ലിങ്ക് പാലത്തിനുണ്ട്. ആകെ നീളം 6.75 കിലോമീറ്റര്‍. 1997ല്‍ പണി കഴിഞ്ഞു.

01. സാന്‍ഫ്രാന്‍സിസ്‌കോ-ഓക്‌ലാന്‍ഡ് ബേ

01. സാന്‍ഫ്രാന്‍സിസ്‌കോ-ഓക്‌ലാന്‍ഡ് ബേ

നേരത്തെ ആറാം സ്ഥാനത്തു വന്ന സാന്‍ഫ്രാന്‍സിസ്‌കോ-ഓക്‌ലാന്‍ഡ് പാലങ്ങളിലെ കിഴക്കോട്ടു പോകുന്ന പാലം കാലപ്പഴക്കത്താല്‍ ദുര്‍ബലമായിട്ടുണ്ട്. ഈ പാലത്തിന് സമാന്തരമായി ഒരു പാലം കൂടി നിര്‍മിച്ചാണ് പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്. 2013ല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്ത പുതിയ പാലത്തിന്റെ നിര്‍മാണച്ചെലവ് 6.4 ബില്യണ്‍ ഡോളറാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ പാലം!

കൂടുതല്‍ വായിക്കാം

കൂടുതല്‍ വായിക്കാം

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം

ഏറ്റവും ചെലവേറിയ അപകടങ്ങള്‍

എഷിമ ഒഷാഷി അഥവാ കുത്തനെയുള്ള പാലം!

ഏറ്റവും ട്രാഫിക് തിരക്കേറിയ 10 നഗരങ്ങള്‍

Most Read Articles

Malayalam
English summary
The 10 Most Expensive Bridges in the World.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X