യമഹ ആര്‍25-നെക്കുറിച്ച് വലെന്റിനോ റോസ്സി പറയുന്നത്

By Santheep

യമഹ ആര്‍25 ഇന്തോനീഷ്യന്‍ വിപണിയില്‍ ലോഞ്ച് ചെയിതിരുന്നു നേരത്തെ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല; ആര്‍25 ഒരു വന്‍ വിജയമായി മാറി. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ആരാധകരെല്ലാതന്നെ കാത്തിരിക്കുകയാണ് ഈ ബൈക്കിന്റെ വരവിനായി.

250 സിസി ശേഷിയുള്ള ഒരു ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ആര്‍25ന് കരുത്തേകുന്നത്. 35.53 കുതിരശക്തി പകരാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 22.6 എന്‍എം ചക്രവീര്യം പകരുന്നു ഈ എന്‍ജിന്‍.

Valentino Rossi

മറ്റിടങ്ങളിലേക്കുള്ള യാത്രയ്ക്കു മുന്നോടിയായി ആരാധകരെ ത്രസിപ്പിച്ചു നിറുത്തുന്ന പണിയാണ് ഇപ്പോള്‍ യമഹ ചെയ്തുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതുതായി പുറത്തുവന്നിട്ടുള്ള ഒരു വീഡിയോയില്‍ പ്രമുഖ മോട്ടോര്‍സൈക്കിള്‍ റേസിങ് താരം വലെന്റിനോ റോസ്സിയാണ് ബൈക്കിനെ പരിചയപ്പെടുത്തുന്നത്.

ഇറ്റാലിയന്‍ ചുവയുള്ള ഇംഗ്ലീഷില്‍ യമഹ ആര്‍25 ടെസ്റ്റ് ട്രൈവ് ചെയ്തതിന്റെ ഓര്‍മ പങ്കുവെക്കുന്നു വലെന്റിനോ റോസ്സി ഈ വീഡിയോയില്‍. ലോകത്തിലെ എക്കാലത്തെയും മികച്ച മോട്ടോര്‍സൈക്കിള്‍ റേസര്‍മാരിലൊരാളായ വലെന്റിനയുടെ വാക്കുകള്‍ കേള്‍ക്കാം.

<iframe width="600" height="450" src="//www.youtube.com/embed/mdhSKkwU28k?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
When Yamaha wanted the world to know they are making a quarter litre motorcycle, they promoted it with MotoGP superstar Valentino Rossi.
Story first published: Saturday, July 26, 2014, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X