ജയിലില്‍ സല്‍മാന്‍ ഖാന്‍ മിസ്സ് ചെയ്യാനിടയുള്ള 12 വാഹനങ്ങള്‍

By Santheep

ബോളിവുഡില്‍ നിഷ്‌കളങ്കതയ്ക്ക് പേരു കേട്ടയാളാണ് സല്‍മാന്‍ ഖാന്‍. കാട്ടിലെ ദുഷ്ടമൃഗങ്ങളായ മാനുകള്‍ മുയലുകള്‍ എന്നിവയെ കൊന്ന് നാടിനെ അപായങ്ങളില്‍ നിന്നും രക്ഷിക്കുക, നിയമവിരുദ്ധമായി തെരുവില്‍ കിടന്നുറങ്ങുന്നവരെ വണ്ടി കയറ്റിക്കൊന്ന് നിയമപാലനം നടത്തുക തുടങ്ങിയ ഹോബികള്‍ ഇദ്ദേഹത്തെ ജനപ്രിയനാക്കി മാറ്റുന്നു.

ഇങ്ങനെ കാട്ടിലേക്കു കയറുന്നതിനും വണ്ടി കയറ്റി കൊല്ലുന്നതിനുമെല്ലാമായി നിരവധി ആഡംബര കാറുകളും ബൈക്കുകളും സല്‍മാന്‍ സ്വന്തമാക്കി വെച്ചിട്ടുണ്ട്. അവയെ വിശദമായി പരിചയപ്പെടാം താഴെ.

12. ഓഡി ആര്‍എസ്7

12. ഓഡി ആര്‍എസ്7

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1,31,42,000 രൂപയില്‍ വില തുടങ്ങുന്ന കാറാണിത്. ഇന്ത്യയില്‍ ഒരു വേരിയന്റ് മാത്രമാണ് ലഭിക്കുന്നത്. 560 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന 4 ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു ഈ വാഹനത്തില്‍. ഓണ്‍റോഡ് വില ഇവിടെ അറിയാം.

11. ഓഡി ക്യു7

11. ഓഡി ക്യു7

ഓഡി കാറുകളുടെ ആരാധകനാണ് സല്‍മാന്‍ ഖാന്‍. ഇന്ത്യയില്‍ മൂന്ന് വേരിയന്റുകളില്‍ ലഭിക്കുന്ന ക്യു7 എസ്‌യുവി ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഒരു പെട്രോള്‍ പതിപ്പും രണ്ട് ഡീസല്‍ പതിപ്പുമാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. വില: 59,29,000 രൂപ. ഓണ്‍റോഡ് വില ഇവിടെ അറിയാം.

10. ബിഎംഡബ്ല്യു എക്‌സ്6

10. ബിഎംഡബ്ല്യു എക്‌സ്6

ഇന്ത്യയില്‍ നിലവില്‍ വില്‍പനയിലില്ലാത്ത ഈ കാര്‍മോഡല്‍ സല്‍മാന്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. 4395സിസി ശേഷിയുള്ള എന്‍ജിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഓണ്‍റോഡ് വില ഇവിടെ അറിയാം.

09. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍

09. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1,13,34,596 രൂപയില്‍ വിലകള്‍ തുടങ്ങുന്നു ഈ വാഹനത്തിന്. ഈ കാറുപയോഗിച്ചാണ് തെരുവില്‍ കിടന്നുറങ്ങിയയാളെ സല്‍മാന്‍ കൊന്നത്. ഇന്ത്യയില്‍ ഒറ്റ വേരിയന്റ് മാത്രമേ ടൊയോട്ട എത്തിക്കുന്നുള്ളൂ. ഓണ്‍റോഡ് വില ഇവിടെ അറിയാം.

08. ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവര്‍ വോഗ്

08. ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവര്‍ വോഗ്

ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവറിന്റെ നീളം കൂടിയ വീല്‍ബേസുള്ള പതിപ്പും സല്‍മാന്റെ ഗേരജിലുണ്ട്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1,72,00,000 രൂപയാണ് ഈ പതിപ്പിന് വില. ഓണ്‍റോഡ് വില ഇവിടെ അറിയാം.

07. ബിഎംഡബ്ല്യു എം5

07. ബിഎംഡബ്ല്യു എം5

5 സീരീസ് സെഡാന്റെ പ്രകടനക്ഷമതയേറിയ പതിപ്പായ ബിഎംഡബ്ല്യു എം5 മോഡലും സല്‍മാന്‍ സ്വന്തമാക്കിയിരിക്കുന്നു. 1,35,40,000 രൂപയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം നിരക്ക്.

06. ലക്‌സസ് എല്‍എക്‌സ് 57

06. ലക്‌സസ് എല്‍എക്‌സ് 57

ഇന്ത്യയില്‍ വില്‍പനയില്ലാത്ത ഈ അത്യാഡംബര കാര്‍ ഇറക്കുമതി ചെയ്യുകയായിരുന്നു സല്‍മാന്‍. 383 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന എന്‍ജിനാണ് ഈ കാറിലുള്ളത്.

05. മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ്

05. മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ്

എസ് ക്ലാസ്സ് സെഡാനാണ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് സല്‍മാന്റെ അഭാവം അനുഭവിക്കാന്‍ പോകുന്ന മറ്റൊരു കാര്‍. 1.1 കോടി രൂപയില്‍ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം നിരക്ക് തുടങ്ങുന്നു. 453 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന എന്‍ജിനാണ് വാഹനത്തിലുള്ളത്.

04. സുസൂക്കി ഇന്‍ട്രൂഡര്‍ എം1800 ആര്‍സെഡ്

04. സുസൂക്കി ഇന്‍ട്രൂഡര്‍ എം1800 ആര്‍സെഡ്

സുസൂക്കി ബൈ3ക്കുകളുടെ ഒരു കടുത്ത ആരാധകനാണ് സല്‍മാന്‍. 1783സിസി ശേഷിയുള്ള എന്‍ജിനാണ് ഈ ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. 125 കുതിരശക്തി പകരുന്നു ഈ ബൈക്ക്. കൂടുതല്‍ വായിക്കാം ഇവിടെ.

03. സുസൂക്കി ഹയബൂസ

03. സുസൂക്കി ഹയബൂസ

സുസൂക്കിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസ്സഡര്‍ കൂടിയാണ് സല്‍മാന്‍ ഖാന്‍. ഇദ്ദേഹത്തിന്റെ പക്കല്‍ സ്വാഭാവികമായും ഹയബൂസ ഉണ്ടായിരിക്കണമല്ലോ? സുസൂക്കിയുടെ ലോകവിഖ്യാതമായ ഈ ബൈക്കിന് 16 ലക്ഷത്തിന്റെ ചുറ്റുപാടിലാണ് വില.

02. യമഹ ആര്‍1

02. യമഹ ആര്‍1

യമഹ വൈഎസ്എഫ് ആര്‍1 ആണ് സല്‍മാന്റെ പക്കലുള്ള മറ്റൊരു വാഹനം. 22 ലക്ഷത്തിന്റെ പരിസരത്തിലാണ് ഈ മോഡലിന് വില തുടങ്ങുന്നത്. ആര്‍1 എം പതിപ്പിന് 30 ലക്ഷത്തിന്റെ ചുറ്റുപാടില്‍ വിലയുണ്ട്.

01. സുസൂക്കി ജിഎസ്എക്‌സ് ആര്‍1000

01. സുസൂക്കി ജിഎസ്എക്‌സ് ആര്‍1000

സുസൂക്കിയുടെ ജിഎസ്എക്‌സ് ആര്‍ സീരീസില്‍ പെടുന്ന ഈ സ്‌പോര്‍ട്‌സ് ബൈക്ക് 2001ലാണ് വിപണിയിലെത്തിയത്. സുസൂക്കി ബൈക്കുകളുടെ ആരാധകനായ സല്‍മാന്‍ ഈ വാഹനവും സ്വന്തമാക്കി വെച്ചിരിക്കുന്നു.

കൂടുതല്‍ വായിക്കാം

കൂടുതല്‍ വായിക്കാം

Most Read Articles

Malayalam
English summary
The Verdict Gives a 5 Years Solitude for Salmankhan's Garage.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X