ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

By Santheep

ചാള്‍സ് ബംബാഡിയര്‍ ഒരു വന്‍ സംഭവമാണ്. കാനഡയില്‍ ജനിച്ച ഇദ്ദേഹം തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ ബംബാഡിയറില്‍ എന്‍ജിനീയറാണ്. എന്നാല്‍ കുടുംബമഹിമയൊന്നുമല്ല ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കി മാറ്റിയത്. വാഹനങ്ങളുടെ ഡിസൈനിങ്ങില്‍ ഇദ്ദേഹം ഒരു പുലിയാണ്.

ഏറ്റവും പുതുതായി ഇദ്ദേഹം നിര്‍മിച്ച ഒരു കണ്‍സെപ്റ്റ് ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഒരു ബസ്സ് കണ്‍സെപ്റ്റാണിത്. ചാള്‍സ് ബംബാഡിയാറുടെ ന്യൂജന്‍ ബസ്സിനെ പരിചയപ്പെടുത്തുന്നു താഴെ.

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

സൂപ്പിര്‍ (Xoupir) എന്നാണ് ചാള്‍സിന്റെ ബസ്സ് കണ്‍സെപ്റ്റിന് പേര്. വയര്‍ലെസ് ഇലക്ട്രിസിറ്റിയിലാണ് ഈ ബസ്സ് പ്രവര്‍ത്തിക്കുന്നത്. പുതിയ കാലത്തെ ഉപഭോക്താക്കളെ പ്രത്യേകം മുന്നില്‍കണ്ടാണ് നിര്‍മാണം.

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

ഭാവികാലത്തെ മുന്നില്‍കണ്ടുള്ള നിര്‍മിതി എന്നാണ് ഈ ബസ്സിനെ ചാള്‍സ് വിശേഷിപ്പിക്കുന്നത്. വന്‍ സ്പീഡുള്ള ഇന്റര്‍നെറ്റ്, സ്മാര്‍ട്ഗ്ലാസ് കൊണ്ടു നിര്‍മിച്ച വിന്‍ഡോകള്‍ തുടങ്ങിയ പ്രത്യേകതകള്‍ ഈ ബസ്സിനുണ്ട്.

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

നിലവില്‍ ഉപയോഗത്തിലില്ലാത്ത ഒരു സാങ്കേതികതയും ഈ വാഹനത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ് ആകര്‍ഷകമായ കാര്യം, ഡിസൈന്‍ ശൈലിയില്‍ മെഴ്‌സിഡിസ് സിഎല്‍എസ് ക്ലാസ്സില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ടെന്ന് ചാള്‍സ് പറയുന്നു.

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

ഇന്ത്യന്‍ ഡിസൈനറായ അഭിഷേക് റോയിയുടെ ല്യൂനാറ്റിക് കണ്‍സപ്റ്റ്‌സ് ഡിസൈന്‍ എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് ഈ ബസ്സിന്റെ ശില്‍പപരമായ ജോലികള്‍ തീര്‍ത്തത്.

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

പൂര്‍ണമായും ഇലക്ട്രിസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബസ്സാണിത്. മുന്നില്‍ രണ്ട് വീലുകളും പിന്നില്‍ നാല് വീലുകളുമാണ് ഘടിപ്പിച്ചിട്ടുള്ളത്. തണുപ്പേറിയ കാലാവസ്ഥകളില്‍ റോഡില്‍ മികച്ച ഗ്രിപ്പ് നല്‍കാന്‍ ഇവ സഹായിക്കുന്നു.

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

ബാറ്ററിയിലാണ് ഊര്‍ജം സംഭരിച്ചു വെക്കുക. റോഡിനടിയില്‍ സ്ഥാപിക്കുന്ന ഇന്‍ഡക്ഷന്‍ കോയിലുകള്‍ വവി ഈ ബാറ്ററി ചാര്‍ജ് ചെയ്യപ്പെടും. ഈ കോയിലുകള്‍ക്ക് നേരെ മുകളില്‍ വാഹനം വന്നാല്‍ മാത്രമേ ചാര്‍ജിങ് നടക്കുകയുള്ളൂ.

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

റൂഫില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള ഊര്‍ജം വാഹനത്തിന്റെ ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഉപയോഗിക്കുന്നു.

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

വാഹനത്തിന്റെ വിന്‍ഡോകളില്‍ സ്മാര്‍ട്ഗ്ലാസ്സുകളാണ് ഉപയോഗിക്കുക എന്ന് പറഞ്ഞുവല്ലോ. വാഹനത്തിനകത്തും പുറത്തുമുള്ള ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ ആധാരമാക്കിയുള്ള പരസ്യങ്ങള്‍ ഇവയില്‍ നല്‍കാന്‍ സാധിക്കും.

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് ടിക്കറ്റ് ചാര്‍ജ് നല്‍കാന്‍ സാധിക്കും. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാം. വാഹനത്തിനകത്ത് മറ്റ് ടിക്കറ്റിങ് സംവിധാനങ്ങളുണ്ടാകില്ല.

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

ചിരിയുണര്‍ത്തുന്ന കണ്‍സെപ്റ്റ് കാറുകള്‍

ഭാവികാലത്തിൻറെ ടാക്സികൾ

മൂന്ന് പുതിയ ഇക്കോസ്‌പോര്‍ട് കണ്‍സെപ്റ്റുകള്‍

'സങ്കരയിനം' കാറുകളെ കണ്ടിട്ടുണ്ടോ?

മകരന്ദിന്റെ മഹീന്ദ്ര കൊമോഡോ കണ്‍സെപ്റ്റ്

ബജാജിന്റെ രണ്ടാം കാര്‍ പരിശ്രമം

റിനോ ക്വിഡ് വിത്ത് 'പറക്കുന്ന ചെങ്ങായി'

Most Read Articles

Malayalam
English summary
The Xoupir, A Charls bombardier Concept.
Story first published: Friday, July 3, 2015, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X