ഇസ്ലാമിക് സ്റ്റേറ്റും ഇടത് ഗറില്ലകളും പണമുണ്ടാക്കുന്നത് ഒരേ മാർഗത്തിലൂടെ!

By Santheep

എവിടെനിന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്ക് ഇത്രയധികം പണം ലഭിക്കുന്നത്? ഗൾഫ് രാജ്യങ്ങളിലെ ചില അനുഭാവികളിൽ നിന്നുള്ള പണവും അധീശത്വം സ്ഥാപിച്ചയിടങ്ങളിൽനിന്നും പിരിക്കുന്ന ടാക്സും ബാങ്കുകളും എടിഎമ്മുകളും കൊള്ളയടിച്ചുണ്ടാക്കുന്ന പണവുമെല്ലാം ഐഎസ്സിന്റെ സാമ്പത്തികസ്രോതസ്സുകളിൽ പെടുന്നു. എന്നാൽ പ്രധാന വരുമാനം അവരുടെ നിയന്ത്രണത്തിലുള്ള എണ്ണക്കിണറുകളിൽ നിന്നുള്ളതാണ്. തുർക്കി ഇവരിൽ നിന്ന് എണ്ണ വാങ്ങുന്നുവെന്ന് റഷ്യ ഈയിടെ ആരോപിച്ചതോർക്കുക.

കമ്മ്യൂണിസ്റ്റുകാരുടെ ആഡംബരക്കാറുകള്‍

ലോകത്തിലെവിടെയുമുള്ള ഗറില്ലാ ഗ്രൂപ്പുകളുടെ സാമ്പത്തികസ്രോതസ്സുകൾക്ക് ചില സമാനതകൾ കാണാം. തങ്ങളുടെ അധികാരപരിധിക്കുള്ളിലെ പ്രകൃതിവിഭവങ്ങൾ തന്നെയാണ് അവരുടെ ആദ്യ സാമ്പത്തികസ്രോതസ്സ്. കൊളംബിയൻ കാടുകളിൽ പോരാട്ടം നടത്തുന്ന ഇടത് ഗറില്ലാ വിഭാഗമായ ഫാർക് (റവല്യൂഷണറി ആമഡ് ഫോഴ്സസ് ഓഫ് കൊളംബിയ) എന്ന സംഘടനയും ഇത്തരത്തിൽ പ്രകൃതിവിഭവങ്ങളുപയോഗിച്ച് പണമുണ്ടാക്കുന്നുണ്ട്. ഈ പ്രകൃതിവിഭവം നമ്മുടെ അത്യാഡംബര കാറുകളുടെ നിർമാണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നുകൂടിയാണ്! കൂടുതലറിയാം താഴെ.

ഇസ്ലാമിക് സ്റ്റേറ്റും ഇടത് ഗറില്ലകളും പണമുണ്ടാക്കുന്നത് ഒരേ മാർഗത്തിലൂടെ!

പശ്ചിമബംഗാള്‍ മുതല്‍ തെലങ്കാന വരെ നീണ്ടു കിടക്കുന്ന കാടുകളില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ച് മാവോയിസ്റ്റുകള്‍ നടത്തുന്ന പ്രതിരോധങ്ങളോട് ഏറ്റവും വെറുപ്പ് പുലര്‍ത്തുന്നത് രാജ്യത്തെ ഉയര്‍ന്ന ഇടത്തരക്കാര്‍ മുതല്‍ അതിസമ്പന്നര്‍ വരെയുള്ള വിഭാഗങ്ങളാണ്. രസകരമായ ഒരു സംഗതി, ഇക്കൂട്ടരുടെയെല്ലാം ഉടമസ്ഥതയിലുള്ള അത്യാഡംബര കാറുകള്‍ പ്രവര്‍ത്തിക്കുന്നതിന് ലോകത്തിന്റെ മറ്റൊരു അറ്റത്തു പ്രവര്‍ത്തിക്കുന്ന ഒരു ഇടത് ഗറില്ലാ സംഘടനയുടെ കൂടി സഹായമുണ്ട് എന്നതാണ്!

ക്യൂബയിലിനി കാറുകള്‍ വാങ്ങാം വില്‍ക്കാം
ഇസ്ലാമിക് സ്റ്റേറ്റും ഇടത് ഗറില്ലകളും പണമുണ്ടാക്കുന്നത് ഒരേ മാർഗത്തിലൂടെ!

കൊളംബിയന്‍ കാടുകളില്‍ നടക്കുന്ന ടങ്സ്റ്റണ്‍ ദ്രവ്യത്തിനു വേണ്ടിയുള്ള ഖനനങ്ങളുടെ ഒരു വലിയ ഭാഗവും നിയന്ത്രിക്കുന്നത് അവിടുത്തെ വിപ്ലവ ഗ്രൂപ്പായ റെവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (ഫാര്‍ക്) ആണ്.

സോഷ്യലിസം കാറുകളില്‍
ഇസ്ലാമിക് സ്റ്റേറ്റും ഇടത് ഗറില്ലകളും പണമുണ്ടാക്കുന്നത് ഒരേ മാർഗത്തിലൂടെ!

1964 മുതല്‍ ഗറില്ലാ നീക്കങ്ങള്‍ നടത്തിവരുന്ന ഫാര്‍ക്, ബൊളീവറിയനിസത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവ ഗറില്ലാ വിഭാഗമാണ്. കൊളംബിയന്‍ സര്‍ക്കാര്‍ ഇവരെ ഭീകരവാദികള്‍ എന്നു വിളിക്കുന്നു.

ചെഗുവേരയുടെ തൊപ്പിയില്‍ മെഴ്സിഡസ് ചിഹ്നം!
ഇസ്ലാമിക് സ്റ്റേറ്റും ഇടത് ഗറില്ലകളും പണമുണ്ടാക്കുന്നത് ഒരേ മാർഗത്തിലൂടെ!

ഫിലമെന്റ് ബള്‍ബുകളില്‍ ഉപയോഗിക്കുന്ന ടങ്‌സ്റ്റണ്‍ ദ്രവ്യത്തിന്റെ ഖനനം കൊളംബിയന്‍ കാടുകളില്‍ നടക്കുന്നുണ്ട്. അങ്ങേയറ്റം ഉറപ്പുള്ള ഈ ദ്രവ്യത്തിന് താപത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. എല്‍സിഡി ഡിസ്‌പ്ലേകളിലും ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളിലും വാഹനങ്ങളിലുമെല്ലാം ടങ്സ്റ്റണ്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

സിനിമാതാരം ബിനീഷ് കോടിയേരിയുടെ ഹാര്‍ലി ഫാറ്റ് ബോബ്
ഇസ്ലാമിക് സ്റ്റേറ്റും ഇടത് ഗറില്ലകളും പണമുണ്ടാക്കുന്നത് ഒരേ മാർഗത്തിലൂടെ!

ഫാര്‍ക്ക് നടത്തിവരുന്ന കൊളംബിയന്‍ സര്‍ക്കാരിനെതിരായ യുദ്ധത്തിന് ആവശ്യമായ പണം സ്വരൂപിക്കുന്നത് ഈ വഴിയിലൂടെയാണ്. ലോകത്തെമ്പാടുമുള്ള കാർനിർമാതാക്കൾക്ക് ഈ ദ്രവ്യം എത്തിച്ചേരുന്നത് ഫാർക്കുകാരിലൂടെയാണ്.

ഐസിസ് തീവ്രവാദികള്‍ എന്തുകൊണ്ട് ഹിലക്‌സ് ട്രക്കുപയോഗിക്കുന്നു?
ഇസ്ലാമിക് സ്റ്റേറ്റും ഇടത് ഗറില്ലകളും പണമുണ്ടാക്കുന്നത് ഒരേ മാർഗത്തിലൂടെ!

ഉയര്‍ന്ന പ്രകടനശേഷിയുള്ള എന്‍ജിനുകളില്‍ ക്രാങ്ഷാഫ്റ്റിന്റെ പ്രവര്‍ത്തനത്തിനിടെ സംഭവിക്കുന്ന ഭാരപരമായ അസന്തുലനം തടയാനായി ടങ്സ്റ്റണ്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഫാര്‍ക്ക് ഖനനം ചെയ്‌തെടുക്കുന്ന ടങ്സ്റ്റണ്‍ വ്യാപകമായി കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. ഇവ നമ്മുടെയെല്ലാം ഉപയോഗത്തിലുള്ള ബിഎംഡബ്ല്യൂകളിലും മെഴ്‌സിഡിസുകളിലും ഫോക്‌സ്‌വാഗണുകളിലുമെല്ലാം ഉപയോഗിക്കുന്നുമുണ്ട്.

ഐസിസ്സിനു മേൽ തീമഴ പെയ്യിച്ച് റഷ്യൻ 'ബ്ലേസിങ് സൺ' മിസ്സൈൽ ലോഞ്ചർ
ഇസ്ലാമിക് സ്റ്റേറ്റും ഇടത് ഗറില്ലകളും പണമുണ്ടാക്കുന്നത് ഒരേ മാർഗത്തിലൂടെ!

നിരോധിക്കപ്പെട്ട ഒരു വിപ്ലവഗ്രൂപ്പ് ഖനനം ചെയ്‌തെടുക്കുന്ന ദ്രവ്യങ്ങള്‍ ഇത്തരത്തില്‍ കയറ്റി അയയ്ക്കുന്നത് തടയാന്‍ കൊളംബിയന്‍ സര്‍ക്കാരിന് കഴിയാത്തതില്‍ പ്രതിഷേധമുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ നടപടികളുണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നുവെങ്കിലും കാര്യമായൊന്നും അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത വിധം ചിലയിടങ്ങള്‍ ഫാര്‍ക്കിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്.

ലോകത്തിലെ ഏറ്റവും വലിയ സ്ഫടിക പാലം ചൈനയിൽ നിർമാണം പൂർത്തിയാക്കുന്നു

കൂടുതൽ

കൂടുതൽ

രവി പിള്ളയുടെ മൂന്ന് റോൾസ് റോയ്സ് കാറുകൾ!

അംബാനിയുടെ 27 നില വീട്: 168 കാർ, 3 ജെറ്റ്, 3 ഹെലിപ്പാഡ്...

ഏറ്റവും വലിയ ആഡംബരക്കപ്പലിനെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്‌

Most Read Articles

Malayalam
കൂടുതല്‍... #auto facts
English summary
There is a militant group hides under your car's hood.
Story first published: Saturday, November 28, 2015, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X