ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്ന റോഡ്; പ്രകൃതിയും മനുഷ്യനും തമ്മിലുള്ളൊരു ഒളിച്ചു കളി

Written By:

പല അപകടകരമായ റോഡുകളും ഈ ലോകത്തുണ്ട് എന്നാൽ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി വളരെയേറെ ഭീതിജനിപ്പിക്കുന്നതാണ് ഫ്രാൻസിലെ 'ഡു ഗോയിസ് '. മനുഷ്യ നിർമാണ രീതി മൂലമായിരിക്കും മിക്ക റോഡുകളും അപകടകാരികളായി തീരുന്നത് എന്നാൽ ഡു ഗോയിസ് പ്രകൃത്യാതന്നെ അപകടകാരിയാണ്.

ലോകത്തേവിടേയും ഇതുപോലൊരു റോഡ് ഇല്ലെന്നുള്ളത് കൊണ്ട് തന്നെ ഈ റോഡിന്റെ പേരിൽ ഫ്രാൻസും പ്രസിദ്ധിയാർജ്ജിച്ചെന്നു വേണം പറയാൻ. ഭാവിയിൽ ഫ്രാൻസിലേക്കൊരു യാത്രപോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം ഈ റോഡിന്റെ അപകടാവസ്ഥയെ കുറിച്ച് മനസിലാക്കുന്നത് നല്ലതായിരിക്കും. സാഹിസക യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഈ റോഡൊരു മുതൽക്കൂട്ടായിരിക്കും.

ദിവസേന രണ്ട് തവണ അപ്രത്യക്ഷമാകുന്ന റോഡിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ ഡു ഗോയിസ് പ്രസിദ്ധമായിരിക്കുന്നത് അത്തരത്തിലാണ്.

ഫ്രാന്‍സിലെ നോയര്‍മോറ്റിയര്‍ ദ്വീപിനെ ഗള്‍ഫ് ഓഫ് ബര്‍ണഫുമായി ബന്ധിപ്പിക്കുന്ന റോഡായ ഡു ഗോയിസ് ശക്തമായ വേലിയേറ്റ സമയങ്ങളിൽ പൂർണമായും വെള്ളത്തിനടയിൽ അകപ്പെട്ടു പോകും.

2.58 മൈൽ ദൈർഘ്യമുള്ള റോഡ് വേലിയേറ്റ സമയങ്ങളിൽ 13 അടിയോളം വെള്ളത്തിലാണ്ടു പോകാറുണ്ട്. അതുകൊണ്ടുതന്നെ വളരെ ഭീതിജനിപ്പിക്കുന്നതാണ് ഇതുവഴിയുള്ള ഗതാഗതവും.

ദിവസത്തിൽ രണ്ട് തവണ വെള്ളത്താൽ മൂടപ്പെട്ട് റോഡ് അപ്രത്യക്ഷമാകും എന്നതിനാൽ വളരെ കുറച്ച് നേരത്തേക്ക് മാത്രമെ റോഡ് ഉപയോഗിക്കാനും സാധിക്കുകയുള്ളൂ. ബാക്കി സമയങ്ങളിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലാകും.

ഏതൊക്കെ സമയങ്ങളിലായിരിക്കും റോഡ് സുരക്ഷിതമായി ഉപയോഗപ്പെടുത്താൻ സാധിക്കുക എന്ന വിവരങ്ങൾ നൽകുന്ന പാനലുകൾ റോഡിനിരുവശവും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴക്കെ ഇതു പാളിപോകാറുണ്ട്.

പ്രകൃതി എന്നത് പ്രവചനാതീതമാണ് എന്നുള്ളതുകൊണ്ടു തന്നെ ചിലപ്പോഴേക്കെ ആളുകളും വണ്ടികളുമടക്കം വെള്ളത്തിലാണ്ടു പോകാറുണ്ട്.

അത്തരം സന്ദർഭങ്ങളിൽ സ്വയരക്ഷയ്ക്കായി റോഡിനിരിവശത്തും ചില റെസ്ക്യു ടവറുകൾ നിർമിച്ചിട്ടുണ്ട്.
പൊടുന്നനെ വേലിയറ്റമുണ്ടാകുമ്പോൾ ഈ ടവറിൽ അഭയം പ്രാപിക്കാം. വെള്ളമിറങ്ങുന്നതു വരെ കാത്തുനിൽക്കേണ്ടതായും വരും.

എന്നാൽ നിങ്ങളുടെ വാഹനത്തെ രക്ഷപ്പെടുത്താൻ വേറെ മാർഗമൊന്നുമില്ലാത്തതിനാൽ അതേക്കുറിച്ച് മറക്കുന്നതായിരിക്കും നല്ലത്. സ്വന്തം തടി രക്ഷിക്കാൻ ടവറിൽ കയറിപ്പറ്റാം അത്രതന്നെ.

1701 കാലഘട്ടത്തിലായിരുന്നു ഈ റോഡിന്റെ നിർമാണം നടത്തിയത്. 1840ഓടുകൂടി വാഹന ഗതാഗതവും ഇതുവഴി ആരംഭിച്ചു തുടങ്ങി.

അപകടകാരിയാണെങ്കിൽ കൂടിയും ഡു ഗോയിസ് സൈക്കിളോട്ടത്തിന് വളരെ പ്രസിദ്ധി നേടിയതാണ്.

1999ൽ ടൂർ ദി ഫ്രാൻസ് ബൈസിക്കിൾ റേസ് എന്ന സൈക്കിളോട്ടത്തിനു ഈ റോഡ് ഉപയോഗിച്ചിരുന്നു. അവസാനമായി അത്തരത്തിലുള്ളൊരു സൈക്കിളോട്ടം 2011ലായിരുന്നു സംഘടിപ്പിച്ചത്.

സാഹസിക യാത്ര ആസ്വദിക്കുന്നവർക്ക് എന്നും ഓർമിച്ചുവെക്കാവുന്ന ഒരു നല്ലൊരു അനുഭവം തന്നെയായിരിക്കുമിത്.

  

കൂടുതല്‍... #റോഡ് #road
Story first published: Thursday, September 22, 2016, 12:53 [IST]
English summary
This Crazy Passage In France Disappears Underwater Twice A Day
Please Wait while comments are loading...

Latest Photos