പേമാരിയില്‍ തകര്‍ത്തെറിയപ്പെടുന്ന മാരുതി സുസൂക്കി ഷോറൂം - വീഡിയോ

Written By:

കഴിഞ്ഞയാഴ്ച ഛത്തീസ്ഢിലെ റായ്പൂര്‍ നഗരത്തെ തകര്‍ത്തെറിഞ്ഞ പേമാരി വാര്‍ത്താ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രദേശത്താകമാനം നാശം വിതച്ച പേമാരിയില്‍ അനേകം വീടുകളും കെട്ടിടങ്ങളുമാണ് തകര്‍ന്നത്.

പേമാരിയില്‍ തകര്‍ക്കപ്പെടുന്ന മാരുതി സുസൂക്കി ഷോറൂമിന്റെ ദൃശ്യങ്ങള്‍ തന്നെ സംഭവത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. പേമാരിയില്‍ കനത്ത നാശനഷ്ടമാണ് റായ്പൂരിലെ മാരുതി സുസൂക്കി ഡീലര്‍ഷിപ്പ്, സ്‌കൈ ഓട്ടോമൊബൈല്‍സ് നേരിട്ടത്. പേമാരിയ്ക്ക് നിമിഷങ്ങള്‍ മുമ്പെ, ജീവനക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇന്ന് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും.

ബിള്‍ഡിംഗിന്റെ ചില്ല് ഭിത്തി പേമാരിയില്‍ തകര്‍ന്ന് വീഴുന്നതായി ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. അതേസമയം, പേമാരി പശ്ചിമ കര്‍ണാടകയിലെ തീരദേശ നഗരമായ ഉഡുപ്പിയിലാണ് നടന്നതെന്ന് സൂചിപ്പിച്ച് വാട്ട്‌സ്ആപ്പ് വീഡിയോയും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ശരാശരി 90 mm മഴയാണ് കര്‍ണാടകയുടെ തീരദേശ മേഖലയില്‍ ലഭിച്ചത്.

എന്തായാലും വീഡിയോ വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉഡുപ്പിയിലെ അഭാരന്‍ മോട്ടോര്‍സിന്റെ അല്ല, മറിച്ച് റായ്പൂരിലെ സ്‌കൈ ഓട്ടോമൊബൈല്‍സിന്റെയാണ്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Video: Thunderstorm Almost Destroys Maruti Suzuki Showroom In Raipur. Read in Malayalam.
Please Wait while comments are loading...

Latest Photos