2020 ഓടെ കാറുകളിലെത്തുന്ന 10 അത്യാധുനിക ടെക്നോളജികൾ

By Staff

വാഹനങ്ങൾ ഡ്രൈവർ എന്ന സങ്കൽപം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡ്രൈവറില്ലാത്ത കാറുകൾ വികസിതരാജ്യങ്ങളുടെ നിരത്തുകളിൽ എത്തിച്ചേരും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഓരോ ഓട്ടോ ഷോകളും പുതിയ പുതിയ സാങ്കേതികതകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2020 ഒാടെ കാറുകളിൽ ഇടംപിടിക്കാൻ സാധ്യതയുള്ള 10 നിർ‌ണായക സാങ്കേതികതകളെ പരിചയപ്പെടാം-

10. എസ്‌യുവിയെ സെഡാനാക്കാമോ?

10. എസ്‌യുവിയെ സെഡാനാക്കാമോ?

ഓരോ കാർ കാർ വിഭാഗവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പ്രത്യേകമായ ഉപയോഗങ്ങളെ മുൻനിർത്തിയാണ്. അടുത്തിടെ ക്രൈസ്‌ലർ അവതരിപ്പിച്ച ഒരു കൺസെപ്റ്റ് രണ്ട് ബോഡി ശൈലികളെ ഒന്നിപ്പിക്കുകയാണ് ചെയ്തത്. ഈ കൺസെപ്റ്റ് കാറിനെ എസ്‌യുവിയായും പിക്കപ്പ് ട്രക്കായും മാറ്റാൻ സാധിക്കും. ബോഡി പാനലുകൾ നമുക്ക് ക്രമീകരിക്കാൻ സാധിക്കും.

09. കാറിനുള്ളിലെ മാർക്കറ്റിങ്

09. കാറിനുള്ളിലെ മാർക്കറ്റിങ്

2020 ആകുമ്പോഴേക്ക് കാറിനകത്തേക്ക് വിപണി കയറിവരും! നമ്മുടെ പോക്കുവരവുകളും താൽപര്യങ്ങളും ഇന്റർനെറ്റ് വഴി നിരീക്ഷിക്കുന്ന വിപണി ടാർഗറ്റ് ഓഡിയൻസിനെ കൃത്യമായി കണ്ടെത്തുന്നു. കാറിനകത്ത് നമ്മുടെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞുള്ള പരസ്യങ്ങൾ എത്തുന്നു.

08. ഫോർ സിലിണ്ടർ സൂപ്പർകാർ

08. ഫോർ സിലിണ്ടർ സൂപ്പർകാർ

സൂപ്പർകാറുകൾ 4 സിലിണ്ടർ എൻജിനിൽ വരുമെന്നതാണ് സാങ്കേതികതയുടെ മറ്റൊരു മുന്നേറ്റം. സാധാരണമായി എട്ടോ അതിലധികമോ സിലിണ്ടറുകളാണ് സൂപ്പർകാർ എൻജിനുകളിലുണ്ടാകാറ്.

സിലിണ്ടറുകളുടെ എണ്ണം നാലായി ചുരുങ്ങുന്നതിന്റെ നേട്ടം ഭാരക്കുറവാണ്. ഫോഡ് ഈ വഴിക്കുള്ള പരിശ്രമം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. പുതിയ ഫോഡ് ജിടി സൂപ്പർകാറിന്റെ എൻജിന് ആറ് സിലിണ്ടർ മാത്രമാണുള്ളത്.

07. ആരോഗ്യപരിപാലനം

07. ആരോഗ്യപരിപാലനം

ആരോഗ്യപരിപാലനത്തിലും കാറുകൾ സജീവമായി ഇടപെടും. ഡ്രൈവ് ചെയ്യുന്നയാളുടെ, അല്ലെങ്കിൽ യാത്രക്കാരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സംവിധാനം നിലവിൽ വരും.

അടിയന്തിരഘട്ടങ്ങളിൽ ഡോക്ടറെ വിളിക്കുന്നതടക്കമുള്ള ജോലികൾ ഈ സംവിധാനം ചെയ്യും. ഡ്രൈവ് ചെയ്യുന്നയാൾക്ക് ഹൃദയാഘാതമുണ്ടാകുന്നത് തിരിച്ചറിയുന്ന ഈ സംവിധാനം കാറിനെ സാഹചര്യം പോലെ ഓട്ടോണമസ് ഡ്രൈവിലേക്ക് മാറ്റുകയോ കാർ നിറുത്തുകയോ ചെയ്യുന്നു.

06. വിദൂരനിയന്ത്രണം

06. വിദൂരനിയന്ത്രണം

ഇതിനകം തന്നെ നിലവിൽ വന്നിട്ടുള്ള ഒരു സാങ്കേതികതയാണിത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തെ പുറത്തുനിന്ന് നിയന്ത്രിക്കാൻ കഴിയും. അതായത്, മോഷ്ടിക്കപ്പെട്ട കാറിന്റെ എൻജിൻ പ്രവർത്തനം ഈ സാങ്കേതികത ഉപയോഗിച്ച് നിറുത്തുവാൻ സാധിക്കും.

ജനറൽ മോട്ടോഴ്സിന്റെ ഉപവിഭാഗമായ ഓൺസ്റ്റാർ എന്ന കമ്പനി ഇത്തരമൊരു സാങ്കേതികത വികസിപ്പിച്ചെടുത്തിട്ടുണ്ട്. നൂറുകണക്കിന് കാർ‌ മോഷണശ്രമങ്ങൾ പരാജയപ്പെടുത്താൻ ഈ സാങ്കേതികതയ്ക്ക് സാധിച്ചിട്ടുമുണ്ട്.

05. വിൻഡോ ഡിസ്പ്ലേ

05. വിൻഡോ ഡിസ്പ്ലേ

കാറിനെക്കുറിച്ചുള്ള തൽസമയ വിവരങ്ങൾ നൽകുന്ന ഹെഡ് അപ് ഡിസ്പ്ലേകൾ ഇപ്പോൾത്തന്നെ ആഡംബര കാറുകളിലുണ്ട്. കൂടുതൽ മിഴിവുള്ള ചിത്രങ്ങൾ നൽകുന്ന ഹെഡ് അപ് ഡിസ്പ്ലേകൾ 2020 ലെത്തുമ്പോഴേക്ക് വിപണിയിലെത്തും. കാറിന്റെ നേവിഗേഷൻ സിസ്റ്റവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്ന ഒന്നായിരിക്കും ഇത്.

04. സ്വകാര്യതാനഷ്ടം

04. സ്വകാര്യതാനഷ്ടം

സ്വകാര്യത ഒരൽപം കോംപ്രമൈസ് ചെയ്യുകയാണെങ്കിൽ ഇൻഷൂറൻസ് തുക കുറഞ്ഞുകിട്ടും. ഇത്തരമൊരു പദ്ധതി ഇൻഷൂറൻസ് കമ്പനികൾ കൊണ്ടുവരാനിടയുണ്ട്. അതായത്, നമ്മൾ വാഹനവുമായി പോകുന്നയിടങ്ങൾ മുഴുവൻ ട്രാക്ക് ചെയ്യാൻ ഇൻഷൂറൻസ് കമ്പനിക്ക് സാധിക്കും. ഇതിനായി എന്തെങ്കിലും ഡിവൈസ് അവർ ഘടിപ്പിക്കും.

03. ബയോമെട്രിക് വെഹിക്കിൾ ആക്സസ്

03. ബയോമെട്രിക് വെഹിക്കിൾ ആക്സസ്

വിരലടയാളം കൊണ്ടോ റെറ്റിന സ്കാനിങ് വഴിയോ കാറുകളുടെ ഡോർ തുറക്കാൻ സാധിക്കുന്ന സാങ്കേതികതകൾ 2020 ആകുമ്പോഴേക്ക് വ്യാപകമായിത്തീരും. നിലവിൽ സ്മാർട്ഫോണുകളിൽ ഇത്തരം സാങ്കേതികതകൾ ഉപയോഗിക്കുന്നുണ്ട്.

02. ഡ്രൈവർ ഓവർറൈഡ് സിസ്റ്റം

02. ഡ്രൈവർ ഓവർറൈഡ് സിസ്റ്റം

മനുഷ്യർക്കു മീതെ ടെക്നോളജി ആധിപത്യം സ്ഥാപിക്കുന്നത് ഇന്നൊരു ഭീതിയായി വളർന്നിട്ടുണ്ട്. മനുഷ്യരെപ്പോലെയോ മനുഷ്യരെക്കാളുമോ ബുദ്ധിശക്തി സാങ്കേതിക സംവിധാനങ്ങൾ കൈവരിക്കുന്ന 'യന്തിരകാലം'!

2020 ആകുമ്പോഴേക്ക് കാറുകളിൽ ഡ്രൈവർ ഓവർ റൈഡ് സിസ്റ്റം നിലവിൽ വരും. സമയത്തിന് ബ്രേക്ക് ചെയ്യാൻ ഡ്രൈവർക്ക് സാധിച്ചില്ലെങ്കിൽ ഈ സിസ്റ്റം ഇടപെട്ട് അത് നടത്തിക്കും.

01. ഓട്ടോണമസ് കാറുകൾ

01. ഓട്ടോണമസ് കാറുകൾ

2020 പിന്നിടുന്നതോടെ വികസിത രാജ്യങ്ങളുടെ നിരത്തുകളിൽ സ്വയം നിയന്ത്രിക്കുന്ന കാറുകൾ സാധാരണ കാഴ്ചയായിത്തീരും.

കൂടുതൽ

കൂടുതൽ

ടെയ്ല്‍ഗേറ്റിങ് തടയുന്ന ഉപകരണം ദുബൈയിലെ കാറുകളിലേക്ക്

ആധുനിക കാറുകളില്‍ മാത്രം കാണുന്ന 10 സാങ്കേതികതകള്‍

പണ്ടത്തെ കാറുകളില്‍ ഈ സൗകര്യമൊക്കെ ഉണ്ടായിരുന്നെങ്കില്‍...!

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

Most Read Articles

Malayalam
English summary
Top 10 Advanced Car Technologies by 2020.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X