വമ്പന്മാരുടെ പരാജയങ്ങള്‍; അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

നിര്‍ഭാഗ്യവശാല്‍ വിപണിയില്‍ ചില മോഡലുകള്‍ക്ക് വലിയ പരാജയം ഏല്‍ക്കേണ്ടി വരും. കുറഞ്ഞ നീണ്ടുനില്‍പ്, സാങ്കേതിക തകരാര്‍, നിര്‍മ്മാണ തകരാര്‍, മോശം/തെറ്റായ ആശയം എന്നിങ്ങനെ ഘടകങ്ങളാകും പരാജയങ്ങള്‍ക്ക് കാരണം

By Dijo

'വിപണിയില്‍ ഈ മോഡല്‍ ഹിറ്റാകും', 'ഇവന്‍ വിപണിയില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തും', 'ഇത് ഞങ്ങളുടെ ശ്രേണിയില്‍ നിന്നുള്ള ഏറ്റവും മികച്ച മോഡല്‍' - ഓരോ മോഡലിനെയും കാര്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ നല്‍കുന്ന പ്രതികരണം ഇങ്ങനെയൊക്കയാണ്.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

വമ്പന്മാര്‍ മുതല്‍ ഇത്തിരി കുഞ്ഞന്‍ ബ്രാന്‍ഡുകളെ ഇതേ ശുഭാപ്തിവിശ്വാസവുമായാണ് വിപണിയെ സമീപിക്കുന്നതും. ദുരന്ത മോഡലുകളെ അവതരിപ്പിക്കാന്‍ ഒരിക്കലും ഒരു കാര്‍ നിര്‍മ്മാതാവും ശ്രമിക്കാറില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വിപണിയില്‍ ചില മോഡലുകള്‍ക്ക് വലിയ പരാജയം ഏല്‍ക്കേണ്ടി വരും.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

കുറഞ്ഞ നീണ്ടുനില്‍പ്, സാങ്കേതിക തകരാര്‍, നിര്‍മ്മാണ തകരാര്‍, മോശം/തെറ്റായ ആശയം എന്നിങ്ങനെ ഘടകങ്ങളാകും പരാജയങ്ങള്‍ക്ക് കാരണവും. ഇത്തരം കാറുകള്‍ വന്നതിലും വേഗത്തിലാണ് വിപണിയില്‍ നിന്നും മണ്‍മറയുന്നത്.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

വിപണിയില്‍ ഇത്തരം പരാജയങ്ങള്‍ സംഭാവന ചെയ്യുന്നത് കുഞ്ഞന്‍ അല്ലെങ്കില്‍ മൂന്നാം കിട കാര്‍ നിര്‍മ്മാതാക്കള്‍ മാത്രമല്ല, നമ്മള്‍ ഇന്നറിയുന്ന എലൈറ്റ് ബ്രാന്‍ഡുകളും ഇത്തരത്തിലുള്ള ദുരന്ത മോഡലുകള്‍ സമ്മാനിക്കാറുണ്ട്. വമ്പന്മാരില്‍ നിന്നുമുള്ള പത്ത് ദുരന്ത പരാജയങ്ങളെ ഇവിടെ പരിചയപ്പെടാം-

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

10. 1980 ഫെരാരി മോണ്ടിയാല്‍

ഫെരാരിയില്‍ നിന്നുള്ള ദുരന്തമാണ് 1980 ഫെരാരി മോണ്ടിയാല്‍. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ കുപ്രസിദ്ധയാര്‍ജ്ജിച്ച മോഡല്‍ കൂടിയാണ് ഫെരാരി മോണ്ടിയാല്‍.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

ഫെരാരിയുടെ കുതിക്കുന്ന കുതിരയുടെ ചിഹ്നം അബദ്ധവശാല്‍ മോണ്ടിയാലിന് ലഭിച്ചതെന്നാണ് കാലങ്ങളായി കാര്‍ പ്രേമികള്‍ കരുതുന്നത്. നാല് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന, മിഡ് എഞ്ചിന്‍ ലേ ഔട്ടോടോട് കൂടിയ മോണ്ടിയാലിന്റെ ഡിസൈന്‍ ഏറെ വിമര്‍ശനത്തിന് ഇരയാവുകയായിരുന്നു.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

ഡിസൈനിലെ പോരായ്മ പ്രകടനത്തിലൂടെ മെച്ചപ്പെടുത്താനും മോണ്ടിയാലിന് സാധിക്കാതെ വന്നതോടെയാണ്, മോഡല്‍ ദുരന്തമാണെന്ന് വിപണിയില്‍ വിധിക്കപ്പെട്ടത്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ മോണ്ടിയാലിന്റെ പുത്തന്‍ മോഡലുകള്‍ വിപണിയിലെത്തിച്ച് ഫെരാരി തങ്ങളുടെ തെറ്റ് തിരുത്തി.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

9. 1976 ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലഗോണ്ട

പ്രതീക്ഷയാണ് പലപ്പോഴും പുതുതലങ്ങള്‍ തേടാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. ഇതേ പ്രതീക്ഷയിലാണ് ആസ്റ്റണ്‍ മാര്‍ട്ടിനും 1970 കളില്‍ ആഢംബര ശ്രേണിയിലെ പുതുതലങ്ങളിലേക്ക് കൈ കടത്തുന്നത്.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

കാലഘട്ടം കണ്ട ഏറ്റവും മികച്ച ആഢംബര മോഡല്‍ എന്ന പ്രതീക്ഷയില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ സമര്‍പ്പിച്ച ലഗോണ്ട പക്ഷെ വിപണിയില്‍ അവതരിച്ചത് പരാജയമായിട്ടായിരുന്നു.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

നിലവാരം പുലര്‍ത്താത്ത സാങ്കേതികതയും, വിരോധഭാസം പുലര്‍ത്തുന്ന ഡിസൈനിംഗും, ഉയര്‍ന്ന വിലയുമെല്ലാം ലഗോണ്ടയുടെ അകാലചരമത്തിന് വഴിവെച്ചു.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

8. 2010 അക്യൂറ ZDX

ഫോര്‍ ഡോര്‍ എസ്‌യുവി മോഡല്‍ എന്ന ആശയത്തെ X6 ലൂടെ ബിഎംഡബ്ല്യു അവതരിപ്പിച്ച ബിഎംഡബ്ല്യുവിനെ പിന്തുടര്‍ന്നാണ് അക്യൂറയും തങ്ങളുടെ മിഡ് സൈസ് ക്രോസ്ഓവറില്‍ ഇതേ പരീക്ഷണം നടത്തിയത്. അക്യൂറയില്‍ നിന്നുള്ള MDX നെ പരിഷ്‌കരിച്ചാണ് ZDX ന് രൂപം നല്‍കിയത്.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

ചരിഞ്ഞിറങ്ങുന്ന റൂഫ് ലൈനും, അഗ്രസീവ് സ്റ്റൈലിംഗും മുഖമുദ്രയായാണ് ZDX വിപണിയില്‍ അവതരിച്ചിരുന്നത്. ഇതേ അഗ്രസീവ് സ്റ്റൈലിംഗാണ് ZDX ന് വിനയായതും. MDX നെക്കാളും വിലയേറിയതും എന്നാല്‍ ഉപയോഗശൂന്യവുമായാണ് ZDX നെ വിപണി വിലയിരുത്തിയത്.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

7. 1997 മെഴ്‌സിഡസ് ബെന്‍സ് എ ക്ലാസ്

മെഴ്‌സിഡസ് ബെന്‍സ് എ ക്ലാസിന്റെ ആദ്യ ഒരു വമ്പന്‍ പരാജയമായിരുന്നു. സ്ഥിരതയില്ലായ്മയായിരുന്നു മെഴ്‌സിഡസ് ബെന്‍സ് എ ക്ലാസിന്റെ ആദ്യ തലമുറ മോഡലുകളുടെ പരാജയം. സ്വീഡിഷ് മൂസ് ടെസ്റ്റില്‍ മെഴ്‌സിഡസിന്റെ മോഡല്‍ അതിദാരുണമായാണ് പാരാജയപ്പെട്ടത്.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

തുടര്‍ന്ന് വിപണിയില്‍ നിന്നും എല്ലാ മോഡലിനെയും തിരിച്ച് വിളിച്ച മെഴ്‌സിഡസ്, മോഡലുകളില്‍ അറ്റകുറ്റ പണികള്‍ നടത്തിയാണ് മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്. എന്‍ട്രി ലെവല്‍ മോഡലായാണ് വിപണിയില്‍ അവതരിച്ചത് എങ്കിലും മെഴ്‌സിഡസിന്റെ യാതൊരു വിധ സ്വഭാവ ഗുണങ്ങളും മോഡലിന് ഉണ്ടായിരുന്നില്ല.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

6. 2001 ജാഗ്വര്‍ എക്‌സ്-ടൈപ്

2000 ന്റെ തുടക്കത്തില്‍ ജാഗ്വറിന്റെ മോഡല്‍ ലൈനപ്പ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ച ഫോര്‍ഡ്, മിഡ് സൈസ് എസ് ടൈപ്, കോമ്പാക്ട് എക്‌സ് ടൈപ് ശ്രേണിയെ നിര്‍മ്മിക്കുകയായിരുന്നു.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

എന്നാല്‍ എക്‌സ് ടൈപ് ജാഗ്വര്‍ കുടുംബത്തില്‍ നിന്നുള്ളതാണെന്ന് വിശ്വസിക്കാന്‍ വിപണിക്ക് സാധിച്ചില്ല. മോഡിഫൈഡ് ഫോര്‍ഡ് മോണ്‍ടിയോയില്‍ ജാഗ്വര്‍ എക്‌സ് ജെയുടെ ബോഡി ചേര്‍ത്ത രീതിയിലായിരുന്നു എക്‌സ് ടൈപിന്റെ ഡിസൈന്‍.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

5. 2002 ലെക്‌സസ് SC430

ഒറിജിനല്‍ എക്‌സസ് SC യുടെ രണ്ടാം ഭാഗമായാണ് SC430 വിപണിയില്‍ അവതരിച്ചത്. അതിനാല്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. പക്ഷെ, പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ SC430 ന് സാധിച്ചില്ല.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

v8 എഞ്ചിനിലും, റിയര്‍ വീല്‍ ഡ്രൈവിലും വന്നെത്തിയ SC430, പ്രകടനത്തില്‍ ഏറെ പിന്നോട്ട് പോയി.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

4. 2006 സാബ് 9-7x

തങ്ങളുടെ മിഡ് സൈസ് എസ് യുവി ശ്രേണിയെ എല്ലാത്തരം വിഭാഗങ്ങളിലേക്കുമായി റീബ്രാന്‍ഡ് ചെയ്യാനുള്ള ജനറല്‍ മോട്ടോര്‍സിന്റെ ശ്രമമാണ് ഇവിടെ പാരജയപ്പെട്ടത്.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

ബൂയിക്ക് റെയിനിയര്‍, ഷെവര്‍ലെ ട്രയല്‍ ബ്ലെയ്‌സര്‍, ജിഎംസി എന്‍വോയ്, ഇസൂസു അസെന്‍ഡര്‍ എന്നിങ്ങനെ ഒരുപിടി വീരന്മാര്‍ക്ക് എതിരെയാണ് സാബ് വന്നെത്തിയത്. എന്നാല്‍ വിപണിയിലെ ദുരന്തമായി തീരാന്‍ മാത്രമായിരുന്നു സാബ് 9-7x ന്റെ വിധി.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

3. 2012 ആസ്റ്റണ്‍ മാര്‍ട്ടിന്‍ സിഗ്നെറ്റ്

ആസ്റ്റണ്‍ മാര്‍ട്ടിനേറ്റ കനത്ത തിരിച്ചടിയാണ് സിഗ്നെറ്റ്. യൂറോപ്യന്‍ യൂണിയന്റെ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാത്രം നിര്‍മ്മിച്ച സിഗ്നെറ്റ്, ടോയോട്ട iQ വിന് ഒപ്പമാണ് വന്നെത്തിയത്.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

1.3 ലിറ്റര്‍ എഞ്ചിനില്‍ അവതരിച്ച സിഗ്നെറ്റ്, വിപണിയില്‍ ദുരന്തമായി മാറി. വെറും 300 യൂണിറ്റ് മാത്രം വില്‍ക്കപ്പെട്ട സിഗ്നെറ്റിനെ ഒടുവില്‍ കാത്തിരുന്നത് ദയാവധം ആയിരുന്നു.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

2. 1983 കാഡില്ലാക്ക്‌ സിമാറോണ്‍

ജര്‍മന്‍ ബ്രാന്‍ഡുകള്‍ക്ക് എതിരെയുള്ള ഷെവര്‍ലെയുടെ ആയുധമായിരുന്നു കാഡില്ലാക്ക്‌ സിമാറോണ്‍. ജനറല്‍ മോട്ടോര്‍സില്‍ നിന്നുള്ള ജെ ബോഡി പ്ലാറ്റ്‌ഫോമിലാണ് കാഡില്ലാക്ക്‌ സിമാറോണിനെ ഷെവര്‍ലെ 1980 കളുടെ തുടക്കത്തില്‍ അവതരിപ്പിച്ചിരുന്നത്.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

എന്നാല്‍ മികവിലും പ്രകടനത്തിലും സിമാറോണ്‍ ബഹുദൂരം പിന്നിലായിരുന്നു. ഡിസൈന്‍, ക്വാളിറ്റി എന്നീ ഘടകങ്ങളും യാഥാര്‍ത്ഥത്തില്‍ അടിസ്ഥാന നിലവാരം പോലും പുലര്‍ത്തിയിരുന്നില്ല.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

ലോകം കണ്ട ഏറ്റവും വലിയ പരാജയങ്ങളുടെ പട്ടകിയിലെ സ്ഥിര സാന്നിധ്യമാണ് സിമാറോണ്‍.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

1. മസറാറ്റിയില്‍ നിന്നുള്ള 1989 ക്രിസ്ലര്‍ ടിസി

ക്രിസ്ലര്‍ ടിസിയുടെ പരാജയത്തിന് പിന്നില്‍ ഒരാളല്ല മറിച്ച് രണ്ട് പേരുണ്ടായിരുന്നൂവെന്ന കാരണത്താലണ് ക്രിസ്ലര്‍ ടിസി പട്ടികയില്‍ മുന്‍പന്തിയില്‍ ഇടം നേടിയിരിക്കുന്നത്. മിത്‌സുബിഷി, മസറാറ്റി എന്നിവരുടെ സംയുക്ത സംഭാവനയാണ് ക്രിസ്ലര്‍ ടിസി.

അറിയുമോ പ്രമുഖ ബ്രാന്‍ഡുകളുടെ ഈ ദുരന്ത മോഡലുകളെ?

2.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് മസറാറ്റി എഞ്ചിന്‍ ക്രിസ്ലര്‍ ടിസിയ്ക്ക് എടുത്തു പറയാവുന്നതാണെങ്കിലും, ഡെയ്‌ടോണ പ്ലാറ്റ്‌ഫോമിലൊരുങ്ങിയ ഫ്രണ്ട് വീല്‍ ഡ്രൈവ് ഒരു അപരാധമായി മാറി. സ്‌പോര്‍ട്ടിയോ, ലക്ഷ്വറിയോ എന്ന് പറഞ്ഞ് തരം തിരിക്കാന്‍ പോലും ക്രിസ്ലര്‍ ടിസിയെ സാധിക്കുമായിരുന്നില്ല.

മാരുതി സുസൂക്കി സ്വിഫ്റ്റ് 2017

അതേസമയം, 2017 ലെ മികച്ച കാറായി വിപണിയില്‍ സ്ഥാനം കൈയ്യടക്കി കൊണ്ടിരിക്കുന്നത് മാരുതി സുസൂക്കി സ്വിഫ്റ്റാണ്. ജനീവ മോട്ടോര്‍ ഷോയില്‍ താരമായ മാരുതി സുസൂക്കി സ്വിഫ്റ്റ് 2017 മോഡലിന്റെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
Here now are the Top 10 bad cars from great manufacturers.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X