ലോകത്തിലെ ഏറ്റവും നല്ല വിമാന സര്‍വീസുകള്‍

By Santheep

എയറിന്ത്യ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ബോധം പോകുന്നവരുണ്ട് നമ്മുടെ നാട്ടില്‍. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് വിമാന സര്‍വീസ് നടത്താന്‍ കൊടുത്താല്‍ കുറെക്കൂടി മെച്ചമായിരിക്കും കാര്യങ്ങളെന്ന് വിമര്‍ശകര്‍ പറയുന്നു. അത്രയും കുഴപ്പങ്ങളേ ഈ ഇന്ത്യന്‍ വിമാന സര്‍വീസിനുള്ളൂ. പക്ഷേ, ആളുകള്‍ പറഞ്ഞുപറഞ്ഞ് എല്ലാം വലുതാക്കുന്ന കൂട്ടത്തില്‍ ഇതും അങ്ങ് വലുതായി എന്നുമാത്രം.

കൂതറ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന 10 വണ്ടികള്‍

പറഞ്ഞുവന്നത് വിമാന സര്‍വീസുകളെക്കുറിച്ചാണ്. ലോകത്തിലെ ഏറ്റവും മികച്ച വിമാന സര്‍വീസുകള്‍ ഏതെല്ലാമെന്ന് എയറിന്ത്യയുടെ നാട്ടിലിരുന്ന് ആലോചിക്കാന്‍ രസമുണ്ട്. നല്ല സര്‍വീസ് നല്‍കുന്ന നിരവധി എയര്‍ലൈന്‍ കമ്പനികളുണ്ട്. 245 എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് ഏറ്റവും മികച്ച പത്തെണ്ണത്തെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഇവിടെ.

ലോകത്തിലെ ഏറ്റവും മികച്ച 10 വിമാന സര്‍വീസുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

10. ലുഫ്താന്‍സ

10. ലുഫ്താന്‍സ

1953ല്‍ സ്ഥാപിക്കപ്പെട്ട കമ്പനിയാണിത്. 55ല്‍ സര്‍വീസ് തുടങ്ങി. ഈ ജര്‍മന്‍ കമ്പനിക്ക് 282 വിമാനങ്ങളുണ്ട്. 215 ഇടങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ലുഫ്താന്‍സയാണ് ഏറ്റവും മികച്ച വിമാന സര്‍വീസുകളുടെ പട്ടികയില്‍ പത്താമത് വരുന്നത്.

എതിഹാദ് എയര്‍വേയ്‌സ്

എതിഹാദ് എയര്‍വേയ്‌സ്

അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എതിഹാദ് എര്‍വേയ്‌സാണ് ഒമ്പതാം സ്ഥാനത്ത് വരുന്നത്. 104 എയര്‍ക്രാഫ്റ്റുകളുണ്ട് ഊ കമ്പനിക്ക്. 96 ഇടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. 2003ല്‍ തുടങ്ങിയ ഈ വിമാന സര്‍വീസ് മികച്ച സേവനത്തിനുള്ള നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

08. ഏഷ്യാന എയര്‍ലൈന്‍സ്

08. ഏഷ്യാന എയര്‍ലൈന്‍സ്

1988ലാണ് ഏഷ്യാന സ്ഥാപിക്കപ്പെട്ടത്. ദക്ഷിണ കൊറിയയിലാണ് കമ്പനിയുടെ ആസ്ഥാനം. 84 എയര്‍ക്രാഫ്റ്റുകളുണ്ട് കമ്പനിക്ക്. ഇതിലേക്ക് 35 എണ്ണം കൂടി വന്നുചേരാനിരിക്കുന്നു. 108 സ്ഥാലങ്ങളിലേക്ക് സര്‍വീസുണ്ട് കമ്പനിക്ക്. സിയോള്‍ ആസ്ഥാനമാക്കിയാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. മികച്ച വിമാനസര്‍വീസുകളില്‍ എട്ടാം സ്ഥാനത്തു വരുന്നു.

07. ഗരുഡ ഇന്തോനീഷ്യ

07. ഗരുഡ ഇന്തോനീഷ്യ

ഇന്തോനീഷ്യന്‍ എയര്‍ലൈന്‍സ് സ്ഥാപിതമായത് 1947ലാണ്. പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് 49ലും. ഏഴാം സ്ഥാനമാണ് ഈ ലിസ്റ്റില്‍ ഗരുഡയ്ക്കുള്ളത്. 120 വിമാനങ്ങളുണ്ട് കമ്പനിക്ക്. ആഭ്യന്തരമായ 35 സ്ഥലങ്ങളിലേക്ക് സര്‍വീസുണ്ട്. 21 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും ഗരുഡ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. ഇന്തോനീഷ്യയിലെ ബാന്റണിലാണ് ആസ്ഥാനം.

06. ആള്‍ നിപ്പോണ്‍ എയര്‍വേയ്‌സ് (എഎന്‍എ)

06. ആള്‍ നിപ്പോണ്‍ എയര്‍വേയ്‌സ് (എഎന്‍എ)

ജപ്പാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. 1952ല്‍ സ്ഥാപിക്കപ്പെട്ടു. 202 വിമാനങ്ങളുണ്ട് ഇവര്‍ക്ക്. 73 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. ഈ ടോക്കിയോ കമ്പനിക്കാണ് മികച്ച വിമാന സര്‍വീസുകളുടെ ലിസ്റ്റില്‍ ആറാം സ്ഥാനം.

05. തുര്‍ക്കിഷ് എയര്‍ലൈന്‍സ്

05. തുര്‍ക്കിഷ് എയര്‍ലൈന്‍സ്

ലോകത്തിലെ മികച്ച വിമാന സര്‍വീസുകളുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തിനര്‍ഹത 1933ല്‍ സ്ഥാപിക്കപ്പെട്ട തുര്‍ക്കിഷ് എയര്‍ലൈന്‍സിനാണ്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ എയര്‍ലൈന്‍ കമ്പനിയാണിത്. 258 വിമാനങ്ങളുണ്ട് ഇവര്‍ക്ക്. 257 കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു.

04. എമിറേറ്റ്‌സ്

04. എമിറേറ്റ്‌സ്

1985ല്‍ സ്ഥാപിക്കപ്പെട്ട കമ്പനിയാണിത്. ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. 211 എയര്‍ക്രാഫ്റ്റുകളുണ്ട് ഇവര്‍ക്ക്. 142 ഇടങ്ങളിലേക്ക് സര്‍വീസുണ്ട്.

03. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

03. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

1947ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ കമ്പനി. മികച്ച സേവനം നല്‍കുന്ന വിമാനക്കമ്പനികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു. 106 വിമാനങ്ങളാണ് ഈ കമ്പനിക്കുള്ളത്. 62 ഇടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.

02. ഖത്തര്‍ എയര്‍വേയ്‌സ്

02. ഖത്തര്‍ എയര്‍വേയ്‌സ്

രണ്ടാം സ്ഥാനത്തു വരുന്നത് ഖത്തര്‍ എയര്‍വേയ്‌സാണ്. 133 വിമാനങ്ങളുണ്ട് ഇവരുടെ പക്കല്‍. 144 ഇടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. 1993ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ കമ്പനി. ഖത്തറിലെ ദോഹ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു.

01. കാത്തി പസിഫിക് എയര്‍വേയ്‌സ്

01. കാത്തി പസിഫിക് എയര്‍വേയ്‌സ്

ലോകത്തിലെ ഏറ്റവും മികച്ച വിമാന സര്‍വീസ് നടത്തുന്നത് ഹോങ് കോങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാത്തി പസിഫിക്കാണ്. 141 വിമാനങ്ങളുണ്ട് ഇവര്‍ക്ക്. 112 ഇടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.

Most Read Articles

Malayalam
English summary
A survey conducted over 245 airlines, the top ten airlines in the world were determined. Lets take a look at them.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X