ലോകത്തിലെ ഏറ്റവും വലിയ 10 കാര്‍നിര്‍മാതാക്കള്‍

By Santheep

കാറുലകത്തില്‍ ഒരു വന്‍ പാരഡൈം ഷിഫ്റ്റ് അഥവാ മാതൃകാപരിണതി സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വിപണികള്‍ അവയുടെ പരമാവധി വളര്‍ച്ചയെന്നു വിളിക്കാവുന്ന ഇടങ്ങളിലെത്തി നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ കാര്‍നിര്‍മാതാക്കളെല്ലാം 'വികസ്വരവിപണി'കളെന്ന് പേരിട്ടു വിളിക്കുന്ന ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ വിപണികളിലേക്ക് നീങ്ങിത്തുടങ്ങി. ഇന്ത്യയുടെ ഇക്കൂട്ടരുടെ ഒരു പ്രധാനപ്പെട്ട താവളമാണ്.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളെല്ലാം ഇന്ന് ഇന്ത്യയിലുണ്ട്. താഴെ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്ന 10 കാര്‍ കമ്പനികളെ പരിചയപ്പെടാം.

ലോകത്തിലെ ഏറ്റവും വലിയ 10 കാര്‍നിര്‍മാതാക്കള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

10. ബിഎംഡബ്ല്യു ഗ്രൂപ്പ്

10. ബിഎംഡബ്ല്യു ഗ്രൂപ്പ്

വിറ്റുവരവിന്റെ കാര്യത്തില്‍ ലോകത്തില്‍ പത്താം സ്ഥാനമാണ് ബിഎംഡബ്ല്യു ഗ്രൂപ്പിനുള്ളത്. മിനി, റോള്‍സ് റോയ്‌സ് എന്നിങ്ങനെയുള്ള ഉപബ്രാന്‍ഡുകളുമായാണ് ബിമ്മറിന്റെ വിപണിയിലെ നില്‍പ്പ്. 2012ല്‍ കമ്പനി ആകെ 19 ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കുകയുണ്ടായി. 2013ല്‍ 3.5 ലക്ഷം വിറ്റഴിച്ച് ലോകത്തിലെ ബെസ്റ്റ് സെല്ലര്‍ വാഹനമായി 3 സീരീസ് സെഡാന്‍ മാറുകയുണ്ടായി.

09. പിഎസ്എ പൂഷോ സിട്രോണ്‍

09. പിഎസ്എ പൂഷോ സിട്രോണ്‍

വലിപ്പത്തിന്റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്ത് പൂഷോയാണ്. ഈ ഫ്രഞ്ച് കാര്‍ നിര്‍മാതാവ് 2013ല്‍ ചില തിരിച്ചടികള്‍ നേരിടുകയുണ്ടായി. ചൈനയടക്കമുള്ള വളരുന്ന വിപണികളില്‍ സാന്നിധ്യം ശക്തമാക്കി ഒരു വന്‍കതിരിച്ചുവരവ് നടത്തുകയാണിപ്പോള്‍ കമ്പനി.

08. ഹോണ്ട മോട്ടോര്‍

08. ഹോണ്ട മോട്ടോര്‍

എട്ടാം സ്ഥാനം പങ്കിടുന്നത് ഹോണ്ട മോട്ടോറാണ്. 40 ലക്ഷത്തിലധികം ഫോര്‍വീലറുകളും ട്രക്കുകലും വിറ്റഴിക്കുന്നുണ്ട് ഹോണ്ട നിലവില്‍. കമ്പനിയുടെ ഏറ്റവുമധികം വില്‍ക്കുന്ന മോഡല്‍ ഹോണ്ട സിആര്‍വിയാണ്. അമേരിക്കയാണ് ഹോണ്ടയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ്.

07. ഫിയറ്റ് ക്രൈസ്‌ലര്‍

07. ഫിയറ്റ് ക്രൈസ്‌ലര്‍

അമേരിക്കന്‍ ബ്രാന്‍ഡായ ക്രൈസ്‌ലര്‍ 2013ല്‍ 43 ലക്ഷത്തിലധികം കാറുകളും ബസ്സുകളും വിറ്റു. അമേരിക്കയില്‍ കമ്പനിയുടെ വളര്‍ച്ച 14 ശതമാനമായി ഉയരുകയുണ്ടായി കഴിഞ്ഞവര്‍ഷം. ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനികളുടെ പട്ടികയില്‍ ഏഴാംസ്ഥാനത്താണ് ക്രൈസ്‌ലറിനുള്ളത്.

06. ഫോഡ് മോട്ടോര്‍

06. ഫോഡ് മോട്ടോര്‍

അമേരിക്കന്‍ കമ്പനിയായ ഫോഡ് മോട്ടോറാണ് ഏറ്റവും വലിയ കാര്‍ കമ്പനികളുടെ പട്ടികയില്‍ ആറാം സ്ഥാനത്തു വരുന്നത്. 2013ല്‍ 63 ലക്ഷം കാറുകളും ട്രക്കുകളും വിറ്റഴിച്ചും ഈ കമ്പനി. നോര്‍ത്ത് അമേരിക്കയിലാണ് ഫോഡ് ഏറ്റവുമധികം വാഹനങ്ങള്‍ വില്‍ക്കുന്നത്. എഫ് സീരീസ് പിക്കപ്പാണ് ഫോഡിന്റെ ബെസ്റ്റ് സെല്ലര്‍.

05. ഹ്യൂണ്ടായ് കിയ

05. ഹ്യൂണ്ടായ് കിയ

അഞ്ചാം സ്ഥാനത്തു വരുന്നു ഹ്യൂണ്ടായ്-കിയ. 2013ല്‍ കമ്പനി 75 ലക്ഷം വാഹനങ്ങള്‍ ലോകത്തെമ്പാടുമായി വിറ്റു. 2014ല്‍ ഇത് 80 ലക്ഷമായി ഉയര്‍ത്താനുള്ള പരിപാടിയിലാണ് ഹ്യൂണ്ടായ് കിയ. ഇന്ത്യയില്‍ ഹ്യൂണ്ടായ് വാഹനങ്ങള്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ. ഉപബ്രാന്‍ഡായ കിയ ഇതുവരെ ഇന്ത്യയില്‍ പ്രവേശിച്ചിട്ടില്ല.

04. നിസ്സാന്‍-റിനോ ഗ്രൂപ്പ്

04. നിസ്സാന്‍-റിനോ ഗ്രൂപ്പ്

നിസ്സാന്‍ എന്ന ജപ്പാന്‍ കമ്പനിയും റിനോ എന്ന ഫ്രഞ്ച് കമ്പനിയും ചേര്‍ന്നുള്ള പങ്കാളിത്തം ഇരു കമ്പനികളെയും ഉയരങ്ങളിലെത്തിച്ചു. 2013ല്‍ ഇരുവരും ചേര്‍ന്ന് 82 ലക്ഷം വാഹനങ്ങള്‍ വില്‍ക്കുകയുണ്ടായി. നിസ്സാന്‍ മാത്രം 51 ലക്ഷം വാഹനങ്ങള്‍ വിറ്റു.

03. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്

03. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്

ഏറ്റവും വലിയ കാര്‍ കമ്പനികളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് നില്‍ക്കുന്നത്. 2013ല്‍ ഇവര്‍ 97 ലക്ഷം വാഹനങ്ങള്‍ വിറ്റു. ഓഡി, ബെന്‍ലെ, ലംബോര്‍ഗിനി, പോഷെ തുടങ്ങിയ നിരവധി ഉപ ബ്രാന്‍ഡുകള്‍ ഈ ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. ചൈനയിലാണ് ഈ കമ്പനി ഏറ്റവുമധികം വാഹനങ്ങള്‍ വില്‍ക്കുന്നത്.

02. ജനറല്‍ മോട്ടോഴ്‌സ്

02. ജനറല്‍ മോട്ടോഴ്‌സ്

2013ല്‍ ലോകത്തെമ്പാടുമായി 9.71 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് രണ്ടാം സ്ഥാനം കൈയടക്കി. ഈ ഗ്രൂപ്പിനു കീഴിലെ ഏറ്റവും വലിയ ബ്രാന്‍ഡ് ഷെവര്‍ലെയാണ്. ഷെവര്‍ലെയുടെ ക്രൂസ് സെഡാനാണ് ഏറ്റവുമധികം വില്‍ക്കുന്ന മോഡല്‍. 2013ല്‍ എട്ടു ലക്ഷത്തോളം ക്രൂസ് സെഡാനുകള്‍ വില്‍ക്കുകയുണ്ടായി.

01. ടൊയോട്ട മോട്ടോര്‍

01. ടൊയോട്ട മോട്ടോര്‍

ലോകത്തില്‍ ഏറ്റവുമധികം വാഹനങ്ങള്‍ വില്‍ക്കുന്നത് ടൊയോട്ടയാണ്. ഈ ജപ്പാന്‍ കമ്പനി കഴിഞ്ഞവര്‍ഷം 9.98 ദശലക്ഷം വാഹനങ്ങളാണ് ലോകവിപണിയില്‍ വിറ്റഴിച്ചത്. ടൊയോട്ടയുടെ ഏറ്റവുമധികം വില്‍ക്കുന്ന മോഡല്‍ കൊറോളയാണ്.

Most Read Articles

Malayalam
കൂടുതല്‍... #top best most #auto facts #top 10
English summary
With so many automobile manufacturers out there in the modern world, it is a tough competition. Let's take a look at the top 10 biggest automobile manufacturers.
Story first published: Monday, September 1, 2014, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X