വാഹനലോകത്തെ ഏറ്റവും രസകരമായ ജോലികള്‍

By Santheep

'സുഖമായി ചെയ്യാവുന്ന തൊഴില്‍' ഏതൊരാളുടെയും സ്വപ്‌നമാണ്. സുഖകരമായ ജോലി എന്നതിന്റെ ലളിതമായ നിര്‍വചനം, ആസ്വദിച്ച് ചെയ്യാവുന്ന ജോലി എന്നാകുന്നു. ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നുവെങ്കില്‍ ഏത് പണിയും നല്ല പണിയാണ്. അത് എത്ര കഠിനാധ്വാനം ആവശ്യമായ ജോലിയാണെങ്കിലും കൂളായി ചെയ്തുതീര്‍ക്കാന്‍ നമുക്ക് കഴിയും.

വാഹനങ്ങളെ സ്‌നേഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ അതുമായി ബന്ധപ്പെട്ട ഒരു തൊഴിലില്‍ എത്തിപ്പെടാന്‍ ആഗ്രഹിച്ചേക്കും. ഒരു റേസ് കാര്‍ ഡ്രൈവറാകണമെന്നോ കാര്‍ ഡിസൈനറാകണമെന്നോ ഒക്കെ ആഗ്രഹിക്കുന്ന നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എളുപ്പവുമാണ്.

ഇവിടെ ഓട്ടോമൊബൈല്‍ മേഖലയിലെ ഏറ്റവും 'കൂള്‍' ആയ ജോലികളെക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. താഴെ വായിക്കുക.

ലോകത്തിലെ സൂപ്പര്‍ ഓട്ടോമൊബൈല്‍ ജോലികള്‍

താളുകളിലൂടെ നീങ്ങുക.

സൂപ്പര്‍കാര്‍ എന്‍ജിന്‍ ബില്‍ഡര്‍

സൂപ്പര്‍കാര്‍ എന്‍ജിന്‍ ബില്‍ഡര്‍

മെഴ്‌സിഡിസ്സിന്റെ പെര്‍ഫോമന്‍സ് വിഭാഗമായ എഎംജിയില്‍ നിന്നും പുറത്തുവരുന്ന എന്‍ജിനുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഓരോ എന്‍ജിനും ഓരോ വ്യക്തികളാണ് നിര്‍മിക്കുന്നത്. ഈ എന്‍ജിനുകള്‍ക്കു മീതെ നിര്‍മിച്ച തൊഴിലാളിയുടെ പേര് ചേര്‍ത്തിരിക്കും! ആകെ 50 എന്‍ജിന്‍ ബില്‍ഡര്‍മാരാണ് എഎംജി ഫാക്ടറിയിലുള്ളത്. നിര്‍മാണ വൈദഗ്ധ്യത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന പ്രഫഷണലുകളാണ് ഇവര്‍. ഉയര്‍ന്ന ശമ്പളമാണ് ഇവര്‍ക്കുള്ളതെന്ന് പറയേണ്ടതില്ലല്ലോ? ഇവര്‍ ആസ്വദിച്ച് പണിയെടുക്കുന്നത് കണ്ടാല്‍ ആര്‍ക്കും കൊതിവരും!

വിന്റേജ് കാറുകളുടെ പുനരുദ്ധാരണം

വിന്റേജ് കാറുകളുടെ പുനരുദ്ധാരണം

ആരാരും ശ്രദ്ധിക്കാതെ കിടക്കുന്ന വിന്റേജ് കാറുകളെ പുരുദ്ധരിച്ചെടുക്കുന്നത് ഇന്നൊരു വന്‍ ബിസിനസ്സ് മേഖലയാണ്. ഈ ജോലി ചെയ്യാന്‍ ആദ്യം വേണ്ടത് വിന്റേജ് കാറുകളോടുള്ള ഒടുക്കത്തെ സ്‌നഹമാണ്. ഒരു നല്ല ഡിസൈനറുടെ മാനസികാവസ്ഥ കൂടി ആവശ്യമാണ് വിന്റേജ് കാര്‍ റീസ്‌റ്റോറര്‍ക്ക്.

കാര്‍ കമ്പനികളുടെ സിഇഒ

കാര്‍ കമ്പനികളുടെ സിഇഒ

കാറുകളെയും ബൈക്കുകളെയുമെല്ലാം അസാധ്യമായി സ്‌നേഹിക്കുന്ന, ബിസിനസ് ചെയ്യാന്‍ ശേശേഷിയുള്ള ഒരാളാണ് നിങ്ങളെങ്കില്‍ കാര്‍ കമ്പനികളുടെ സിഇഒ സ്ഥാനത്തേക്ക് എത്താനായി ശ്രമിക്കാവുന്നതാണ്. പുതിയ തലമുറയിലെ ഇന്നവേറ്റീവായ ആളുകളിലേക്ക് കണ്ണുനട്ടിരിക്കുകയാണ് ഓട്ടോമൊബൈല്‍ മേഖല ഇപ്പോള്‍. ചിത്രത്തില്‍ കാണുന്നത് ഫോക്‌സ് വാഗണ്‍ സിഇഒ ആയ മാര്‍ടിന്‍ വിന്റര്‍കോണ്‍. വര്‍ഷത്തില്‍ 25 ദശലക്ഷം പൗണ്ടാണ് ഇദ്ദേഹത്തിന്റെ ശമ്പളം!

ഫോര്‍മുല വണ്‍ സേഫ്റ്റി കാര്‍ ഡ്രൈവര്‍

ഫോര്‍മുല വണ്‍ സേഫ്റ്റി കാര്‍ ഡ്രൈവര്‍

ഫോര്‍മുല വണ്‍ മത്സരങ്ങള്‍ക്കിടെ അപകടമുണ്ടായാല്‍ നിലവിളി ലൈറ്റിട്ട് പാഞ്ഞുവരുന്ന ഒരു സ്‌പോര്‍ട്‌സ് കാറിനെ നിങ്ങള്‍ കണ്ടിരിക്കും. കുറച്ചുനേരത്തേക്ക് റേസിങ് മുമ്പില്‍ നിന്ന് നയിക്കുക ഈ കാറാണ്. പ്രശ്‌നം പരിഹരിക്കുന്നതുവരെ ഈ കാറിനു പിന്നാലെയായിരിക്കണം ഡ്രൈവര്‍മാര്‍ സഞ്ചരിക്കേണ്ടത്. കേട്ടിട്ടെങ്ങനെ തോന്നുന്നു? കിടിലന്‍ ജോലിയല്ലേ?

ഡൈനോ ബഞ്ച് ടെസ്റ്റര്‍

ഡൈനോ ബഞ്ച് ടെസ്റ്റര്‍

ഒരു ലാപ്‌ടോപ്പ് മുമ്പില്‍ വെച്ച് ഇരിക്കുന്ന നിങ്ങളുടെ അടുത്തേക്ക് എത്തിച്ചു തരുന്നത് ഒരു സൂപ്പര്‍കാര്‍ എന്‍ജിനാണ്! എന്‍ജിന്‍ കരുത്തും ചക്രവീര്യവുമെല്ലാം ടെസ്റ്റ് ചെയ്യുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് ജോലി.

കസ്റ്റം കാര്‍ ബില്‍ഡര്‍

കസ്റ്റം കാര്‍ ബില്‍ഡര്‍

വന്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ നിര്‍മിച്ചിറക്കുന്ന കാറുകള്‍ സ്വന്തം ഗാരേജില്‍ കുത്തിയിരുന്ന് മാറ്റങ്ങള്‍ വരുത്തി ലോകോത്തര ഡിസൈനര്‍മാരെയും എന്‍ജിനീയര്‍മാരെയും അമ്പരപ്പിക്കുന്ന ചിലരുണ്ട്. ഒറിജിനല്‍ കാറിനെക്കാള്‍ മികവോടെ പുതിയൊരു കാറിനെത്തന്നെ ഈ അമേച്വര്‍ എന്‍ജിനീയര്‍മാരും ഡിസൈനര്‍മാരും ഉടമയ്ക്ക് തിരിച്ചുനല്‍കും. ഇത് ഇന്നൊരു മികച്ച പ്രഫഷനാണ്. വേണ്ടത് പിടിച്ചാല്‍ കിട്ടാത്ത വണ്ടിപ്രാന്ത് മാത്രം!

രാജകുടുംബങ്ങളുടെ ഡ്രൈവര്‍

രാജകുടുംബങ്ങളുടെ ഡ്രൈവര്‍

ഷൗഫര്‍ എന്നാണ് ശരിക്കും വിളിക്കേണ്ടത്. ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളിലാണെങ്കില്‍ രാജകുടുംബത്തിന്റെ ഷൗഫര്‍മാര്‍ക്ക് സമൂഹത്തില്‍ സ്ഥാനവും മാന്യതയും ലഭിക്കും. ഇന്ത്യയിലെ കൂതറ രാജകുടുംബങ്ങളില്‍ ചെന്നുപെട്ടാല്‍ ഒരുപക്ഷേ ഇതൊന്നും ലഭിച്ചെന്നു വരില്ല.

ബൂത്ത് ബേബ്‌സ്

ബൂത്ത് ബേബ്‌സ്

ഓട്ടോ ഷോകളില്‍ ശരീരഭാഗങ്ങളൊക്കെ കാണിച്ച് കാണികളെ ഹരം കൊള്ളിക്കുന്ന ജോലിയാണ് ബൂത്ത് ഗേള്‍സിന്റേത്. കേള്‍ക്കുമ്പോള്‍ നമുക്ക് മുഖം തിരിക്കാന്‍ തോന്നുമെങ്കിലും നല്ല വരുമാനമാണ് ഇതുവഴി ലഭിക്കുക. ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നത് വലിയ തെറ്റായി ഇന്ത്യാക്കാര്‍ കരുതുന്നുണ്ടെങ്കിലും ഓട്ടോഷോ പവലിയനില്‍ സുരക്ഷിതത്വം ഉണ്ടായിരിക്കും എന്നു കരുതാം.

മോട്ടോജിപി ടെസ്റ്റ് റൈഡര്‍

മോട്ടോജിപി ടെസ്റ്റ് റൈഡര്‍

മോട്ടോജിപി മത്സരങ്ങളില്‍ റൈഡ് ചെയ്യുന്ന ആളുകളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. യമഹയും ഹോണ്ടയും അടക്കമുള്ള ഓരോ മോട്ടോജിപി ടീമിനും സ്വന്തമായി ഒരു ടെസ്റ്റ് റൈഡറുണ്ടായിരിക്കും. ഇയാളാണ് മോട്ടോര്‍സൈക്കിളുകള്‍ ടെസ്റ്റ് ചെയ്യുക. വിജയിക്കുന്ന ഓരോ മോട്ടോജിപി ടീമിനു പിന്നിലും വിദഗ്ധനായ ഒരു ടെസ്റ്റ് റൈഡറുണ്ടായിരിക്കും.

ഒന്നാം സ്ഥാനത്തിന് ഏത് ജോലിയാണ് യോഗ്യത നേടുക എന്നതാണ് അടുത്ത ചോദ്യം. ഉത്തരത്തിനായി അടുത്ത താളിലേക്ക് നീങ്ങുക.

എഡിറ്റര്‍

എഡിറ്റര്‍

ലോകത്തിലെ ഏറ്റവും കൂളായ ഓട്ടോമൊബൈല്‍ ജോലി ദാണ്ടെ ഈ ലേഖകന്‍ ചെയ്‌തോണ്ടിരിക്കുന്നതു തന്നെ! വാഹനങ്ങളെപ്പറ്റി, അവയുടെ നിര്‍മാണത്തപ്പറ്റി, ഡിസൈനിനെപ്പറ്റി, എന്‍ജിനീയറിങ്ങിനെപ്പറ്റിയെല്ലാം എഴുതിക്കൊണ്ടിരിക്കുക. കാറുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുക. ലോകവിഖ്യാതരായ എന്‍ജിനീയര്‍മാരും ഡിസൈനര്‍മാരുമെല്ലാം പണിയെടുത്തുണ്ടാക്കിയ കാര്‍മോഡലുകളെ ചുമ്മാ ടെസ്റ്റ് ചെയ്ത് വിമര്‍ശിച്ച് പണ്ടാരടക്കുക! സിനിമയില്‍ ചാന്‍സിനായി യാചിക്കുന്നവരെപ്പോലെ നിങ്ങള്‍ക്കു ചുറ്റും ജോലിയന്വേഷിക്കുന്നവരുടെ ഒരു വന്‍പട തന്നെയുണ്ടാകും ;) Tongue out

Most Read Articles

Malayalam
English summary
Top 10 Coolest Jobs In The Auto World.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X