ഏറ്റവും കുറഞ്ഞ സമയത്തില്‍ കൂടിയ വേഗത പിടിക്കുന്ന 10 കാറുകള്‍

By Santheep

ഉയര്‍ന്ന വേഗതയുടെയും മികച്ച ആക്‌സിലറേഷന്‍ നിരക്കിന്റെയും കാര്യത്തില്‍ കാര്‍നിര്‍മാതാക്കള്‍ ഇത്രയധികം വാശി പിടിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിരിക്കും. ഇത്തരം കാറുകള്‍ പുറത്തിറക്കുന്ന പല കമ്പനികളും നഷ്ടത്തിലാണ് ഓടുന്നത്. എങ്കിലും കൂടിയ വേഗതയ്ക്കും ആക്‌സിലറേഷനും വേണ്ടിയുള്ള അവരുടെ ദാഹത്തിന് ഒടുക്കമില്ല. 'കടലിലെ ഓളവും കരയിലെ വേഗവും അടങ്ങുകില്ല' എന്നാണല്ലോ പരീക്കുട്ടി പറഞ്ഞിട്ടുള്ളത്. ഫോക്‌സ്‌വാഗണ്‍ പോലുള്ള വന്‍ ബ്രാന്‍ഡുകളുടെ കീഴില്‍ നിലയുറപ്പിച്ച് ലോകത്തിലെ ഏറ്റവും പ്രതിഭാധനരായ എന്‍ജിനീയര്‍മാരുടെ സഹായത്തോടെ അവര്‍ കൊടുംവേഗതയുടെ ക്രൂരത മുറ്റിയ മെഷീനുകള്‍ നിര്‍മിച്ച് പുറത്തിറക്കിക്കൊണ്ടിരിക്കുന്നു.

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വേഗം പിടിക്കുന്ന ബുഗാട്ടി വെയ്‌റോണ്‍ സ്‌പോര്‍ടിനെക്കുറിച്ച് നമ്മള്‍ ഏറെ കേട്ടിരിക്കുന്നു. എന്നാല്‍ ആക്‌സിലറേഷന്റെ കാര്യത്തില്‍, ലളിതമായി വിശദീകരിച്ചാല്‍, ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കുന്ന കാര്യത്തില്‍ ബുഗാട്ടി വെയ്‌റോണ്‍ ഒന്നാമതല്ല.

താഴെ ചിത്രത്താളുകളില്‍ ലോകത്തിലെ ഏറ്റവും കൊടിയ ആക്‌സിലറേഷന്‍ നിരക്കുള്ള കാറുകളെ പരിചയപ്പെടുത്തുകയാണ്.

ഏറ്റവും കുറഞ്ഞ സമയത്തില്‍ കൂടിയ വേഗത പിടിക്കുന്ന 10 കാറുകള്‍

വായിക്കുവാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.

10. എസ്എസ്‌സി അള്‍ടിമേറ്റ് എയ്‌റോ ടിടി (SSC Ultimate Aero TT)

10. എസ്എസ്‌സി അള്‍ടിമേറ്റ് എയ്‌റോ ടിടി (SSC Ultimate Aero TT)

അമേരിക്കന്‍ സൂപ്പര്‍കാര്‍ നിര്‍മാതാവായ ഷെല്‍ബി സൂപ്പര്‍ കാര്‍സ് (എസ്എസ്‌സി) നിര്‍മിക്കുന്ന അള്‍ടിമേറ്റ് എയ്‌റോ ടിടിയാണ് ലോകത്തിലെ ഏറ്റവും മികച്ച ആക്‌സിലറേഷനുള്ള കാറുകളില്‍ പത്താംസ്ഥാനത്തു നില്‍ക്കുന്നത്. ഇന്ന് ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട് കൈയടക്കിവെച്ചിട്ടുള്ള 'ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍' എന്ന സ്ഥാനം അള്‍ടിമേറ്റ് എയ്‌റോ ടിടിയുടെ പക്കലായിരുന്നു കാറെക്കാലത്തേക്ക്. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 2.9 സെക്കന്‍ഡ് നേരമാണ് ഈ കാറെടുക്കുക.

09. ലംബോര്‍ഗിനി മഴ്‌സിലാഗോ എല്‍പി 670-4 സൂപ്പര്‍വെലോസ് (Lamborghini Murcielago LP 670-4 SuperVeloce)

09. ലംബോര്‍ഗിനി മഴ്‌സിലാഗോ എല്‍പി 670-4 സൂപ്പര്‍വെലോസ് (Lamborghini Murcielago LP 670-4 SuperVeloce)

2009ലാണ് ഈ കാര്‍ ആദ്യമായി പുറത്തിറങ്ങുന്നത്. നിരത്തിലിറങ്ങിയ സൂപ്പര്‍വെലോസുകളുടെ എണ്ണം 186. 6.5 ലിറ്റര്‍ ശേഷിയുള്ള ഈ എന്‍ജിന്‍ 661 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. ആക്‌സിലറേഷന്‍ നിരക്കില്‍ ഒമ്പതാം സ്ഥാനത്താണ് ഇവനുള്ളത്. 0-100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ എടുക്കുന്നത് 2.8 സെക്കന്‍ഡ് നേരം മാത്രം.

08. ലംബോര്‍ഗിനി അവന്റഡോര്‍ (Lamborghini Aventador)

08. ലംബോര്‍ഗിനി അവന്റഡോര്‍ (Lamborghini Aventador)

ലംബോര്‍ഗിനി അവന്റഡോറിന് അസംബ്ലി ലൈനില്‍ ഇടം കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സൂപ്പര്‍വെലോസിന്റെ ഉല്‍പാദനം 186മത്തെ എണ്ണത്തില്‍ നിറുത്തിയത്. ഈ തീരുമാനം തെറ്റായിരുന്നില്ല എന്നത് അവന്റഡോറിന്റെ ഐതിഹാസികവിജയം ചൂണ്ടിക്കാട്ടുന്നു. ലംബോര്‍ഗിന സ്വന്തമായി നിര്‍മിച്ച നാലാമെത്തെ എന്‍ജിനാണ് ഈ വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്. 690 കുതിരശക്തി പകരാന്‍ ശേഷിയുണ്ട് ഈ മെഷീന്. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 2.7 സെക്കന്‍ഡ് നേരം മാത്രമേ ലംബോര്‍ഗിനി അവന്റഡോര്‍ എടുക്കൂ.

07. പോഷെ 911 ടര്‍ബോ എസ് (Porsche 911 Turbo S)

07. പോഷെ 911 ടര്‍ബോ എസ് (Porsche 911 Turbo S)

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ എന്ന വേഗതയിലേക്ക് ആക്‌സിലറേറ്റ് ചെയ്യാന്‍ പോഷെ 911 ടര്‍ബോ എസ് എന്ന ഇതിഹാസവാഹനത്തിന് വെറും 2.6 സെക്കന്‍ഡ് നേരം മാത്രമേ വേണ്ടൂ.

06. മക്‌ലാറന്‍ പി1 (McLaren P1)

06. മക്‌ലാറന്‍ പി1 (McLaren P1)

10 ലക്ഷം അമേരിക്കന്‍ ഡോളര്‍ കൊടുക്കണം ഈ മെഷീന്‍ ഒരാളുടെ ഗാരേജില്‍ വന്നുകിടക്കണമെങ്കില്‍. എങ്കിലെന്ത്, ആവശ്യക്കാര്‍ക്ക് യാതൊരു കുറവുമുണ്ടായില്ല. ഈ സാധനം വെറും 375 എണ്ണം മാത്രമേ മക്‌ലാറന്‍ പുറത്തിറക്കിയിട്ടുള്ളൂ. ഹൈബ്രിഡ് വാഹനമാണിത്. 2.6 സെക്കന്‍ഡ് നേരംകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഇവന് സാധിക്കും.

5. കപാരോ ടി1 (Caparo T1)

5. കപാരോ ടി1 (Caparo T1)

2007ന്റെ മധ്യത്തിലാണ് ഈ മെഷീന്‍ വിപണിയിലെത്തുന്നത്. 25 കാറുകള്‍ നിര്‍മിക്കാനായിരുന്നു പദ്ധതിയെങ്കിലും 12 എണ്ണം ഡെലിവറി ചെയ്യുവാനേ കമ്പനിക്ക് സാധിച്ചിട്ടുള്ളൂ ഇതുവരെ. ഫോര്‍മുല വണ്‍ സാങ്കേതികതയില്‍, കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ച ഈ കാര്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 2.5 സെക്കന്‍ഡ് നേരം മാത്രമെടുക്കുന്നു.

04. ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട് (Bugatti Veyron Super Sport)

04. ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട് (Bugatti Veyron Super Sport)

ഏറ്റവും വേഗത്തില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കുന്നവരുടെ കൂട്ടത്തില്‍ ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ടിന് (മണിക്കൂറില്‍ 415 കിലോമീറ്റര്‍ വേഗതയോടെ)നാലാം സ്ഥാനമാണുള്ളത്. ഈ വാഹനം ഏറ്റവുമുയര്‍ന്ന വേഗതയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്താണുള്ളത്. ആക്‌സിലറേഷന്‍ മണിക്കൂറില്‍ 0-100 വേഗത പിടിക്കാന്‍ 2.46 സെക്കന്‍ഡ്.

03. നിസ്സാന്‍ ജിടി-ആര്‍ നിസ്‌മോ (Nissan GT-R NISMO)

03. നിസ്സാന്‍ ജിടി-ആര്‍ നിസ്‌മോ (Nissan GT-R NISMO)

ലോകത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഏറ്റവുമുയര്‍ന്ന വേഗതയുള്ള കാര്‍ എന്ന നേട്ടം നിസ്സാന്‍ ജിടിആര്‍ നിസ്‌മോ കൈവരിക്കുന്ന നര്‍ബര്‍ഗ്രിം റേസ് ട്രാക്കിലാണ്. ചില ട്രാക്ക് മിോഡിഫിക്കേഷനുകള്‍ വരുത്തിയെത്തിയ ഈ കാര്‍ 7 മിനിട്ട് 8.769 സെക്കന്‍ഡുകള്‍ കൊണ്ട് ലാപ് പൂര്‍ത്തിയാക്കി. ഈ ട്രാക്ക് സവിശേഷതകളുള്ള നിസ്‌മോ ഇന്ന് വില്‍ക്കുകയും ചെയ്യുന്നുണ്ട് നിസ്സാന്‍. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടിയ വേഗത കണ്ടെത്താന്‍ ശേഷിയുള്ള വാഹനങ്ങളില്‍ നാലാം സ്ഥാനത്താണ് ഈ വാഹനം ഇരിപ്പുറപ്പിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 2.4 സെക്കന്‍ഡ് മാത്രമേ നിസ്സാന്‍ ജിടി-ആര്‍ നിസ്‌മോ എടുക്കൂ.

02. പോഷെ 918 സ്‌പൈഡര്‍ (Porsche 918 Spyder)

02. പോഷെ 918 സ്‌പൈഡര്‍ (Porsche 918 Spyder)

ആക്‌സിലറേഷന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം പോഷെ പോഷെ 918 സ്‌പൈഡറിനാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് ഈ വാഹനത്തിനെത്താന്‍ വെറും 2.4 സെക്കന്‍ഡ് നേരം മാത്രമേ വേണ്ടൂ.

01. ഏരിയല്‍ ആറ്റം 500 വി8 (Ariel Atom 500 V8)

01. ഏരിയല്‍ ആറ്റം 500 വി8 (Ariel Atom 500 V8)

മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ 2.3 സെക്കന്‍ഡ് എന്ന അതിശയകരമായ നിരക്ക് ആ മെഷീനെ തികച്ചും ഒരത്ഭുതവസ്തുവാക്കി മാറ്റുന്നു. 500 കുതിരശക്തിയുള്ള വി8 എന്‍ജിനാണ് ഈ മെഷീനിലുള്ളത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ ആക്‌സിലറേറ്റ് ചെയ്യുന്ന കാര്‍ ഏരിയല്‍ ആറ്റം 500 വി8 ആകുന്നു.

Most Read Articles

Malayalam
English summary
We bring to you an elite list of the fastest accelerating production cars from across the world
Story first published: Friday, July 25, 2014, 12:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X