ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ തീവണ്ടികള്‍

By Santheep

രാജാക്കന്മാരെപ്പോലെ ജീവിക്കാനാണ് നമുക്കിഷ്ടം. ഇക്കാരണത്താലാണ് ഏത്ര പണം കിട്ടിയാലും പലരുടെയും ദാരിദ്ര്യം മാറാത്തത്. ആഗ്രഹങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ സാധിക്കാത്തതിന്റെ നിരാശ ആളുകളെ നിത്യദരിദ്രരാക്കി മാറ്റുന്നു. എന്നാല്‍, രാജാക്കന്മാരെപ്പോലെ ജീവിക്കുന്നവരെല്ലാം ആഗ്രഹങ്ങള്‍ക്കൊത്ത് വളര്‍ന്നവരാണെന്നാണോ ഇതിനര്‍ഥം? ഒരിക്കലുമല്ല! എല്ലാവരും സാഹചര്യങ്ങള്‍ക്കൊത്താണ് വളരുന്നത്.

സാഹചര്യങ്ങള്‍ എന്തുതന്നെയാവട്ടെ. നമുക്കെല്ലാം ഒരു ദിവസമെങ്കിലും രാജാവിന്റെ മകനായി ജീവിക്കണമെന്നുണ്ട്. കുറച്ച് പണം ചെലവിടാന്‍ തയ്യാറാണെങ്കില്‍ ഇത് അസാധ്യമൊന്നുമല്ല. ഇവിടെ ലോകത്തിലെ എണ്ണം പറഞ്ഞ ആഡംബര തീവണ്ടികളെക്കുറിച്ചാണ് ചര്‍ച്ച. ഇന്ത്യയിലെ തീവണ്ടികളും ഇതില്‍ വരുന്നുണ്ട്. കുടുംബസമേതം ഒരു യാത്ര നമുക്കും പ്ലാന്‍ ചെയ്യാവുന്നതാണ്!

10. റോയല്‍ സ്‌കോട്‌സ്മാന്‍ (സ്‌കോട്‌ലാന്‍ഡ്)

10. റോയല്‍ സ്‌കോട്‌സ്മാന്‍ (സ്‌കോട്‌ലാന്‍ഡ്)

സ്‌കോട്‌ലാന്‍ഡിന്റെ പ്രകൃതിസൗന്ദര്യം ആഡംബരപൂര്‍ണമായി നുകരാനുള്ള സൗകര്യമാണ് ഈ തീവണ്ടി നല്‍കുന്നത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് യാത്രകള്‍ നടക്കുക. 1,700 ഡോളർ മുതല്‍ നിരക്കുകള്‍ തുടങ്ങുന്നു.

09. മഹാരാജാ എക്‌സ്പ്രസ്സ്

09. മഹാരാജാ എക്‌സ്പ്രസ്സ്

ലോകത്തിലെ ഏറ്റവും മികച്ച ആഡംബര തീവണ്ടി എന്ന ഖ്യാതിയുണ്ട് മഹാരാജാസ് എക്‌സ്പ്രസ്സിന്. ഈ ട്രെയിനിനെക്കുറിച്ച് വിശദമായി നമ്മള്‍ സംസാരിച്ചിരുന്നതാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് യാത്രകള്‍ നടക്കുന്നത്. രണ്ടു പേര്‍ക്ക് യാത്ര ചെയ്യാന്‍ 6,840 ഡോളറാണ് നിരക്ക്.

08. പാലസ് ഓണ്‍ വീല്‍സ് (രാജസ്താന്‍)

08. പാലസ് ഓണ്‍ വീല്‍സ് (രാജസ്താന്‍)

രാജസ്താന്റെ പുരാതനസംസ്‌കൃതിയെ പരിചയപ്പെടുത്തുന്ന യാത്രകളാണ് പാലസ് ഓണ്‍ വീല്‍സ് പ്രധാനമായും നടത്തുന്നത്. 88 യാത്രക്കാരെ കൊണ്ടുപോകാന്‍ ശേഷിയുണ്ട് ഈ തീവണ്ടിക്ക്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് യാത്രകള്‍. 600 ഡോളര്‍ മുതല്‍ നിരക്കുകള്‍ തുടങ്ങുന്നു.

07. റാവോസ് റെയില്‍ (ആഫ്രിക്ക)

07. റാവോസ് റെയില്‍ (ആഫ്രിക്ക)

അതിനിഗൂഢമായ ആഫ്രിക്കന്‍ കാടുകളുടെ സൗന്ദര്യം നുകര്‍ന്ന ഒരു ആഡംബരയാത്ര പോകണമെങ്കില്‍ റാവോസ് റെയില്‍ തീവണ്ടി തെരഞ്ഞെടുക്കാം. 13,600 റാന്‍ഡ് മുതലാണ് നിരക്കുകള്‍ തുടങ്ങുന്നത്.

06. വെനിസ് സിംപ്ലന്‍ ഓറിയന്റ് എക്‌സ്പ്രസ്സ് (യൂറോപ്പ്)

06. വെനിസ് സിംപ്ലന്‍ ഓറിയന്റ് എക്‌സ്പ്രസ്സ് (യൂറോപ്പ്)

കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യദശകങ്ങളിലെ യൂറോപ്പിന്റെ ഒരു പരിച്ഛേദമാണ് ഈ ട്രെയിനില്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കുക. പരിചാരകരുടെ വേഷവിധാനങ്ങളും തീവണ്ടിയുടെ ഉള്ളിലെ ഡിസൈനുമെല്ലാം ഇത്തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പാരിസ് മുതല്‍ ഇസ്താംബുള്‍ വരെ നീളുന്ന യാത്രയാണിത്. 1000 ഡോളര്‍ മുതല്‍ നിരക്കുകള്‍ തുടങ്ങുന്നു. 1400 ഡോളറാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്.

05. ദ ചെപെ (മെക്‌സികോ)

05. ദ ചെപെ (മെക്‌സികോ)

ലോകത്തിലെ ഏറ്റവും വൈചിത്ര്യം നിറഞ്ഞ ഭൂപ്രകൃതിയിലൂടെ ആഡംബരപൂര്‍ണമായ ഒരു യാത്ര ആഗ്രഹിക്കുന്നുവെങ്കില്‍ മെക്‌സികോയിലെ ദ ചെപെ തീവണ്ടിയില്‍ കയറണം! ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സാംസ്‌കാരികതകളിലൊന്നായ റരാമുരി സംസ്‌കാരത്തെ പരിചയപ്പെടാന്‍ ഈ യാത്ര ഉപകരിക്കും.

04. ദ ഘാന്‍

04. ദ ഘാന്‍

ആസ്‌ത്രേലിയയിലാണ് ഈ ആഡംബര ട്രെയിന്‍ ഓടുന്നത്. മുവ്വായിരത്തോളം കിലോമീറ്റര്‍ നീളുന്ന യാത്രയാണിത്. ആസ്‌ത്രേലിയയുടെ അതിവിശാലവും നിഗൂഢവുമായ ഭൂപ്രകൃതി ആരെയും ധൃതംഗപുളകിതരാക്കാന്‍ ശേഷിയുള്ളതാണ്. 700 ഡോളര്‍ മുതലാണ് നിരക്കുകള്‍ തുടങ്ങുന്നത്. 2000 ഡോളര്‍ വരെ ചെല്ലുന്നുണ്ട് ഇത്. വര്‍ഷത്തിലുടനീളം സര്‍വീസ് നടക്കുന്നു.

03. ഗോള്‍ഡന്‍ ഈഗിള്‍ ട്രാന്‍സ് സൈബീരിയന്‍ എക്‌സ്പ്രസ്സ് (റഷ്യ)

03. ഗോള്‍ഡന്‍ ഈഗിള്‍ ട്രാന്‍സ് സൈബീരിയന്‍ എക്‌സ്പ്രസ്സ് (റഷ്യ)

ലോകത്തിലെ ഏറ്റവും മികച്ച ട്രെയിന്‍ യാത്രാനുഭവമായി പലരും ഗോള്‍ഡന്‍ ഈഗിള്‍ ട്രാന്‍സ് സൈബീരിയന്‍ എക്‌സ്പ്രസ്സിലെ യാത്രയെ വിവരിച്ചിട്ടുണ്ട്. റഷ്യയിലെ വിശാലമായ ഭൂപ്രദേശത്തിലൂടെയുള്ള ഈ യാത്ര ഒരു വന്‍ അനുഭനൃവമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മെയ് മുതല്‍ സെപ്തംബര്‍ വരെയാണ് യാത്രകള്‍ നടക്കുക. ഒരാള്‍ക്ക് 15,000 രൂപ ചെലവ് വരും എന്നത് പ്രത്യേകം ഓര്‍ക്കുക!

02. ഈസ്‌റ്റേണ്‍ ഓറിയന്റല്‍ എക്‌സ്പ്രസ്സ്

02. ഈസ്‌റ്റേണ്‍ ഓറിയന്റല്‍ എക്‌സ്പ്രസ്സ്

തായ്‌ലന്‍ഡ്, മലേഷ്യ, ലാവോസ് എന്നീ രാജ്യങ്ങളിലൂടെയാണ് ഈസ്‌റ്റേണ്‍ ഓറിയന്റല്‍ എക്‌സ്പ്രസ്സ് കടന്നുപോകുന്നത്. ഏതാണ്ട് ആയിരത്തിരുന്നൂറോളം മൈലുകള്‍ സഞ്ചരിക്കുന്നുണ്ട് ഈ ട്രെയിന്‍. അസാധ്യമായ കാഴ്ചകളാണ് ഈ യാത്രയില്‍ കാണാനുള്ളത്. പോയിട്ടുള്ളവര്‍ എഴുതിയ ബ്ലോഗുകളില്‍ നിന്നും മറ്റും മനസ്സിലാക്കാനാവുന്നത് മുടക്കുന്ന കാശ് മുതലാകും എന്നാണ്. മെയ് മുതല്‍ ഡിസംബര്‍ വരെയാണ് യാത്രകള്‍ നടക്കുന്നത്. ഒരാള്‍ക്ക് 2,560 ഡോളര്‍ എന്ന നിലയിലാണ് നിരക്കുകള്‍ തുടങ്ങുന്നത്.

01. റോക്കി മൗണ്ടനീയര്‍ (കാനഡ)

01. റോക്കി മൗണ്ടനീയര്‍ (കാനഡ)

നിരവധി ലോക ട്രാവല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ആഡംബര തീവണ്ടിയാണിത്. കാനഡയിലെ മനോഹാരിത വലിയൊരളവോളം ആസ്വദിക്കാന്‍ ഈ തീവണ്ടിയിലെ ഒറ്റ യാത്ര കൊണ്ട് സാധിക്കും. 2013ല്‍ ചില പുതിയ റൂട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് യാത്രകള്‍ നടക്കുക. 2,827 ഡോളര്‍ മുതലുള്ള നിരക്കുകളുണ്ട്. ഏറ്റവും ഉയര്‍ന്ന നിരക്ക് 5,552 ഡോളറാണ്.

കൂടുതല്‍

കൂടുതല്‍

മഹാരാജാസ്: ഇന്ത്യയുടെ ലോകോത്തരമായ ആഡംബര തീവണ്ടി

അത്യാഡംബര വിനോദ തീവണ്ടി 2017ല്‍

സിനിമകളിലെ വാഹന വൈചിത്ര്യങ്ങള്‍

മോട്ടോര്‍വണ്ടികളും മലയാളസിനിമാഗാനങ്ങളും

ഞെട്ടിപ്പിക്കുന്ന 10 വാഹന ശവപ്പറമ്പുകള്‍!

Most Read Articles

Malayalam
English summary
Top 10 Luxury Trains in the World.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X