ലോകത്തിലെ ഏറ്റവും വിലയേറിയ 10 യുദ്ധ ടാങ്കുകള്‍

By Santheep

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് യുദ്ധമുഖങ്ങളില്‍ ടാങ്കുകളുടെ ആധിപത്യം തുടങ്ങിയത്. ഒന്നാം ലോകയുദ്ധത്തോടെ ഈ ആധിപത്യം പൂര്‍ണമായി. ട്രാക്ടര്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച ടാങ്കുകളായിരുന്നു അക്കാലത്ത് യുദ്ധമുഖങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത്.

ഏതൊരു രാജ്യത്തിന്റെ സേനയിലും യുദ്ധ ടാങ്കുകള്‍ക്ക് ഇന്നും വലിയ സ്ഥാനമാണുള്ളത്. ട്രില്യണ്‍കണക്കിന് ഡോളറുകള്‍ മറിയുന്ന ഒരു വന്‍ വ്യാപാരമേഖലയാണിത്. ഏറ്റവും കരുത്തേറിയ ടാങ്കുകള്‍ സ്വന്തമാക്കാനുള്ള മത്സരത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സജീവ പങ്കാളിയാണ്. ട്രാക്ടര്‍ എന്‍ജിനില്‍ നിന്ന് ആയിരത്തിലധികം കുതിരശക്തി പകരുന്ന വന്‍ ടര്‍ബോ എന്‍ജിനുകളിലേക്ക് കാലം സഞ്ചരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുദ്ധ ടാങ്കുകളെ പരിചയപ്പെടാം താഴെ.

10. സെഡ്ടിസെഡ്-99, ചൈന

10. സെഡ്ടിസെഡ്-99, ചൈന

2.6 ദശലക്ഷം ഡോളറാണ് ഈ ടാങ്കുകള്‍ക്ക് വില. ചൈന സ്വന്തമായി നിര്‍മിച്ചെടുത്ത ഈ ടാങ്ക് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ ചേരുന്നത് 2001ലാണ്. ഒരു കാലത്ത് തങ്ങള്‍ക്ക് താങ്ങായി നിലനിന്നിരുന്ന യുഎസ്എസ്ആറില്‍ നിന്ന് പകര്‍ന്നു കിട്ടിയ സാങ്കേതികജ്ഞാനം ചൈന വളര്‍ത്തിയെടുക്കുകയായിരുന്നു. സെഡ്ടിസെഡ്-99 ടാങ്കിന്റെ നിര്‍മാണത്തിനു പിന്നിലും പഴയ റഷ്യന്‍ ടാങ്കുകളുടെ ഡിസൈന്‍ സവിശേഷതകള്‍ കാണാം.

Via desura.com

09. ടി-90എഎം, റഷ്യ

09. ടി-90എഎം, റഷ്യ

4.25 ദശലക്ഷം ഡോളറാണ് ഈ ടാങ്കറിന് വില. യുഎസ്എസ്ആര്‍ ഇന്നില്ലെങ്കിലും അക്കാലത്ത് ആര്‍ജിച്ചെടുത്ത സാങ്കേതിക വിവരം തന്നെയാണ് ഇപ്പോഴത്തെ റഷ്യയെയും നയിക്കുന്നത്. ടി-90എഎമ്മിന്റെ ചില വേരിയന്റുകള്‍ ഇന്ത്യക്കും നല്‍കിയിട്ടുണ്ട്.

Via en.wikipedia.org

08. മെര്‍കാവ IV, ഇസ്രായേല്‍

08. മെര്‍കാവ IV, ഇസ്രായേല്‍

6 ദശലക്ഷം ഡോളറാണ് ഈ ടാങ്കിന് വില. 70കളില്‍ സിറിയയുമായി നടന്ന യുദ്ധത്തിനു ശേഷമാണ് സ്വന്തമായി ടാങ്കുകള്‍ നിര്‍മിക്കാന്‍ ഇസ്രായേല്‍ തീരുമാനമെടുത്തത്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ടാങ്കുകളോട് ഏറ്റു നില്‍ക്കാന്‍ ശേഷിയുള്ള ടാങ്കുകള്‍ ഇസ്രായേല്‍ പിന്നീട് നിര്‍മിച്ചു. അവയിലൊന്നാണ് ഇത്.

IMAGE: Via en.wikipedia.org

07. അര്‍ജുന്‍ എംകെ ll, ഇന്ത്യ

07. അര്‍ജുന്‍ എംകെ ll, ഇന്ത്യ

6 ദശലക്ഷം ഡോളര്‍ വിലയുണ്ട് ഇന്ത്യയുടെ അര്‍ജുന്‍ ടാങ്കിന്. വന്‍ ശേഷികളുള്ള ഈ ടാങ്ക് സര്‍വീസിലെത്തുന്നത് 2004ലാണ്. ഈ ടാങ്കിന്റെ ഏറ്റവും പുതിയ പതിപ്പ് തയ്യാറായി വരുന്നുണ്ട്. അത്യാധുനികമായ പടിഞ്ഞാറന്‍ ടാങ്കുകളില്‍ കാണുന്ന സവിശേഷതകള്‍ പലതും ഈ ടാങ്കിലുമുണ്ട്. ഗൈഡഡ് മിസൈലുകളെ വെടിവെച്ച് വീഴ്ത്താന്‍ ശേഷിയുള്ള 120 എംഎം മെയിന്‍ ഗണ്‍ അര്‍ജുന്‍ എംകെ 2വില്‍ ഘടിപ്പിച്ചിരിക്കുന്നു.

IMAGE: Via defence.pk

06. ലിയോപാഡ് 2എ6, ജര്‍മനി

06. ലിയോപാഡ് 2എ6, ജര്‍മനി

6.79 ദശലക്ഷം ഡോളറാണ് ഈ ടാങ്കിന് വില. ഈ ലിസ്റ്റിലെ ഏറ്റവും പഴക്കം ചെന്ന മോഡലും ഇതാണ്. 1979ലാണ് ലിയോപാട് പുറത്തിറങ്ങുന്നത്. കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമായി ഇന്നും സര്‍വീസിലുണ്ട് ഈ യുദ്ധടാങ്ക്.

Via commons.wikimedia.org

05. എം1എ2 എസ്ഇപി, യുഎസ്എ

05. എം1എ2 എസ്ഇപി, യുഎസ്എ

യുദ്ധമുഖങ്ങളില്‍ ശേഷി തെളിയിക്കപെട്ട ടാങ്കാണിത്. അമേരിക്കയുടേതാണ് എന്നതു തന്നെ കാരണം! 8.5 ദശലക്ഷം ഡോളറാണ് വില. ഏത് സോവിയറ്റ് ടാങ്കിനെക്കാളും മീതെയാണ് സാങ്കേതികമായി ഈ അമേരിക്കന്‍ ടാങ്ക്. 1991 മുതല്‍ എം1എ2 സര്‍വീസിലുണ്ട്. ഇവയെ നേരിടാന്‍ റഷ്യന്‍ സേന വികസിപ്പിച്ചെടുത്തത് ചില ആന്റി ടാങ്ക് ആയുധങ്ങളുമായാണ്. ഈ ടാങ്കിന്റെ ദുര്‍ബലമായ ഭാഗങ്ങള്‍ നോക്കി എളുപ്പം തകര്‍ക്കാന്‍ ശേഷിയുള്ള ടാങ്ക് പ്രതിരോധ സ്‌ഫോടകവസ്തുക്കള്‍ റഷ്യയുടെ പക്കലുണ്ട്.

Via en.wikipedia.org

04. ചാലഞ്ചര്‍ 2, ബ്രിട്ടന്‍

04. ചാലഞ്ചര്‍ 2, ബ്രിട്ടന്‍

8.6 ദശലക്ഷം ഡോളര്‍ വിലയുണ്ട് ഈ ബ്രിട്ടീഷ് ടാങ്കിന്. ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ടാങ്കുകളിലൊന്നായി ഇവ അറിയപ്പെടുന്നു. 98 മുതല്‍ ഈ ടാങ്കുകള്‍ സര്‍വീസിലുണ്ട്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തില്‍ ചാലഞ്ചര്‍ ടാങ്കുകള്‍ വലിയ തോതില്‍ ഉപയോഗിക്കപെട്ടിട്ടുണ്ട്.

Via en.wikipedia.org

03. കെ2 ബ്ലാക്ക് പാന്തര്‍, ദക്ഷിണ കൊറിയ

03. കെ2 ബ്ലാക്ക് പാന്തര്‍, ദക്ഷിണ കൊറിയ

8.8 ദശലക്ഷം ഡോളറാണ് ഈ ദക്ഷിണ കൊറിയന്‍ ടാങ്കിന് വില. ലോകത്തിലെ ഏറ്റവും ആധുനികമായ ടാങ്കുകളിലൊന്നാണിത്. പടിഞ്ഞാറന്‍ ടാങ്കുകളില്‍ കാണുന്ന എല്ലാ സവിശേഷതകളും ഈ ടാങ്കിലും കാണാന്‍ കഴിയും.

Via commons.wikimedia.org

02. ടൈപ് 10, ജപ്പാന്‍

02. ടൈപ് 10, ജപ്പാന്‍

9.4 ദശലക്ഷം ഡോളറാണ് ഈ ജാപ്പനീസ് ടാങ്കിനു വില. വളരെ കുറഞ്ഞ ഭാരമാണ് (48 ടണ്‍) ടൈപ് 10 ടാങ്കിന്റെ സവിശേഷതകളിലൊന്ന്. ഭാരക്കുറവു മൂലം വേഗത്തില്‍ സഞ്ചരിക്കാനും ടാങ്കിന് പ്രയാസമില്ല. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ടൈപ് 10ന് സാധിക്കുന്നു.

Via en.wikipedia.org

01. എഎംഎക്‌സ്-56 ലാക്‌ലെര്‍ക്, ഫ്രാന്‍സ്

01. എഎംഎക്‌സ്-56 ലാക്‌ലെര്‍ക്, ഫ്രാന്‍സ്

ലോകത്തിലെ ഏറ്റവും വിലയുള്ള യുദ്ധടാങ്ക്. ഈ ടാങ്കുകള്‍ക്ക് 23 ദശലക്ഷം ഡോളര്‍ വിലയുണ്ടെന്ന് ഫ്രാന്‍സില്‍ തന്നെ ചില സര്‍ക്കാര്‍ വിരുദ്ധര്‍ പറയുന്നുണ്ട്. എന്നാല്‍, ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 12.6 ദശലക്ഷം ഡോളറാണ് ഈ ടാങ്കിന് വില. 1992ലാണ് ലാക്‌ലെര്‍ക് സര്‍വീസില്‍ കയറിയത്. ഏതാണ്ട് 15 വര്‍ഷമെടുത്താണ് ഈ ടാങ്ക് ഫ്രഞ്ച് സര്‍ക്കാര്‍ നിര്‍മിച്ചെടുത്തത്.

Via ru.wikipedia.org

Most Read Articles

Malayalam
English summary
Top 10 Modern Battle Tanks By Price.
Story first published: Tuesday, April 21, 2015, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X